ചായം പൂശിയ നേപ്പാൾ യാത്ര ; ചിത്രകലാ യാത്രാവിവരണവുമായി മൂന്നു യാത്രികർ
- Published by:Warda Zainudheen
- local18
Last Updated:
കോഴിക്കോട്ടെ ഈ മൂന്ന് ചിത്രകാരന്മാർ നേപ്പാളിലേക്കുള്ള യാത്രയിൽ കണ്ട കാഴ്ചകളെ ക്യാൻവാസിൽ പകർത്തിയിരിക്കുന്നു. യാത്രയുടെ ഹൃദയസ്പർശിയായ നിമിഷങ്ങൾ കാഴ്ചക്കാർക്ക് അനുഭവപ്പെടുന്ന രീതിയിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
advertisement
1/6

യാത്രാ വിവരണത്തിന് ചിത്രകല മാതൃകയാക്കുകയാണ് മൂന്ന് ചിത്രകാരന്മാർ. നേപ്പാൾ യാത്രയിൽ കണ്ട കാഴ്ചകളാണ് ക്യാൻവാസിൽ പതിഞ്ഞത്. യാത്രയുടെ ഹൃദയഹാരിയായ അനുഭവങ്ങളാണ് കാഴ്ചക്കാരന് മുന്നിൽ വരകളായി മാറുന്നത്.
advertisement
2/6
യാത്രാനുഭവങ്ങൾ പുസ്തകമാക്കി മാറ്റി അനുഭവപ്പെടുത്തിയ എഴുത്തുകാർ നമുക്കേറെയുണ്ട്. എന്നാൽ യാത്രയിൽ കണ്ട കാഴ്ചകൾ വരച്ച് രേഖപ്പെടുത്തുന്നവർ അപൂർവ്വമാവും.
advertisement
3/6
വടകര സ്വദേശികളായ ജഗദീഷ് പാലയാട്ട്, കെ.വി. ശ്രീജേഷ്, കോഴിക്കോട് സ്വദേശി ശ്രീകുമാർ മാവൂർ എന്നിവരാണ് നേപ്പാൾ സന്ദർശനാനുഭവങ്ങൾ ചിത്രങ്ങളായി രൂപപ്പെടുത്തിയത്. തത്സമയം വരച്ച 55 ചിത്രങ്ങളുൾപ്പെടെ എഴുപത് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
advertisement
4/6
ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ സാംസ്കാരിക വിനിമയത്തിൻ്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ട് മുതൽ സാരങ്കോട്ട് വരെ ഏകദേശം 250 കി.മീ ആയിരുന്നു യാത്ര.
advertisement
5/6
അവർ നേരിട്ട അനുഭവിച്ച പ്രകൃതിഭംഗികളും തെരുവുകളും യാത്രാ സ്മരണ കാഴ്ചകളായി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ്.
advertisement
6/6
നേപ്പാളിലെ പ്രകൃതിഭംഗിയും തെരുവുകളും ജനങ്ങളുമെല്ലാം പകർത്തി. വടകരയിൽ ഈ ചിത്രകലാ പ്രദർശനം നടക്കുകയാണ്. തുടർന്ന് കോഴിക്കോടും സഞ്ചാര ചിത്രകല പ്രദർശനത്തിന് വെക്കും.
മലയാളം വാർത്തകൾ/Photogallery/Kozhikode/
ചായം പൂശിയ നേപ്പാൾ യാത്ര ; ചിത്രകലാ യാത്രാവിവരണവുമായി മൂന്നു യാത്രികർ