അമല പോളിന്റെ പരാതിയിൽ മുൻ പങ്കാളിയുടെ ജാമ്യം കോടതി റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവ്നിന്ദര്‍ സിങ്ങിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തിരുന്നു
advertisement
1/5

ചെന്നൈ: വഞ്ചനാക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവ്നിന്ദർ സിങ്ങിന് അനുവദിച്ച ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി വി കാർത്തികേയന്റെ ഉത്തരവ്.
advertisement
2/5
ഭവ്നിന്ദർ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവ്നിന്ദർ സിങ്ങിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
advertisement
3/5
തങ്ങൾ ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി. എന്നാൽ, വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവ്നിന്ദറിന് ജാമ്യം അനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
advertisement
4/5
ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യഭർത്താവ് എ എൽ വിജയുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവ്നിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.
advertisement
5/5
2023 നവംബര്‍ ആദ്യ വാരം അമല പോൾ ഗുജറാത്ത് സൂറത്ത് സ്വദേശി ജഗത് ദേശായിയെ വിവാഹം കഴിച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു അമലയുടെ വിവാഹം.