TRENDING:

Astrology May 23  | അനാവശ്യ പ്രശ്‌നങ്ങളില്‍ ഇടപെടരുത്; കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2023 മെയ് 23ലെ ദിവസഫലം അറിയാം.
advertisement
1/12
Astrology May 23  | അനാവശ്യ പ്രശ്‌നങ്ങളില്‍ ഇടപെടരുത്; കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക; ഇന്നത്തെ ദിവസഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാനും ഇരുവരും തമ്മിലുള്ള ബന്ധം ശക്തമാകാനും പറ്റിയ ദിവസം. ഇത് നിങ്ങളുടെ പ്രണയജിവിതത്തില്‍ സന്തോഷം പ്രദാനം ചെയ്യും. ഭയവും സംശയവുമില്ലാതെ മുന്നോട്ട് പോകാനും സാധിക്കുന്നതാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് വേണ്ടത്ര ഫലം ലഭിക്കും. കരിയറില്‍ പുരോഗതിയുണ്ടാകാനും കാരണമാകും. ഓഫീസിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ശ്രദ്ധിക്കണം. പുതിയ ചില കാര്യങ്ങള്‍ തുടങ്ങാനും റിസ്‌ക് എടുക്കാനും നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. സമാധാനം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യണം. കുടുംബത്തോടൊപ്പം സന്തോഷകരമായി ചെലവഴിക്കാന്‍ സാധിക്കുന്ന ദിനമാണിത്. ഭാഗ്യചിഹ്നം: ബൗള്‍ ഭാഗ്യനിറം: മഞ്ഞ ഭാഗ്യസംഖ്യ: 25
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. അതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോകണം. പ്രണയബന്ധങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ദിവസം. ഓഫീസില്‍ എല്ലാ കാര്യത്തിലും ഊര്‍ജത്തോടെ ഇടപെടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ദിവസം കൂടിയാണിന്ന്. നിരാശപ്പെടരുത്. സ്വയം പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സംരംഭങ്ങളുമായി മുന്നോട്ട് പോകണം. നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം ശ്രദ്ധിക്കണം. അപ്രതീക്ഷിത വെല്ലുവിളികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യനിറം: സില്‍വര്‍ ഭാഗ്യസംഖ്യ: 52
advertisement
3/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ കൃത്യമായി ആശയവിനിമയം നടത്താനും അവ കൂടുതല്‍ ആഴത്തിലാകാനും സാധ്യതയുള്ള ദിവസം. പ്രണയത്തില്‍ വളരെ സൗഹാര്‍ദ്ദപരമായി ഇടപെടണം. കരിയറില്‍ ക്ഷമയോടെ മുന്നോട്ട് പോകണം. നിങ്ങളുടെ കഠിനാധ്വാനത്തിന് വേണ്ട ഫലം ലഭിക്കും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തണം. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തികരിച്ച് കൊടുക്കണം. ഭാഗ്യചിഹ്നം: തേനീച്ച ഭാഗ്യനിറം: ചാര്‍ക്കോള്‍ ഗ്രേ ഭാഗ്യസംഖ്യ: 13
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ കൃത്യമായി ആശയവിനിമയം നടത്താനും അവ കൂടുതല്‍ ആഴത്തിലാകാനും സാധ്യതയുള്ള ദിവസം. പ്രണയത്തില്‍ വളരെ സൗഹാര്‍ദ്ദപരമായി ഇടപെടണം. കരിയറില്‍ ക്ഷമയോടെ മുന്നോട്ട് പോകണം. നിങ്ങളുടെ കഠിനാധ്വാനത്തിന് വേണ്ട ഫലം ലഭിക്കും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തണം. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തികരിച്ച് കൊടുക്കണം. ഭാഗ്യചിഹ്നം: തേനീച്ച ഭാഗ്യനിറം: ചാര്‍ക്കോള്‍ ഗ്രേ ഭാഗ്യസംഖ്യ: 13
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ നിങ്ങളുടെ സ്വത്വത്തിനും പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകണം. നിങ്ങളുടെ അധ്വാനത്തെ വിശ്വസിച്ച് കരിയറില്‍ മുന്നോട്ട് പോകണം. ജോലിസ്ഥലത്ത് ഈഗോയില്ലാതെ പെരുമാറണം. അത് നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് തുണയാകും. ശാരീകാരോഗ്യത്തിനും മാനസികാരോഗ്യത്തിനും അനുസൃതമായ തീരുമാനങ്ങള്‍ എടുക്കാന്‍ ധൈര്യം കാണിക്കണം. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ പറ്റിയ ദിവസം. ഭാഗ്യചിഹ്നം: ബ്ലാക്ക് കളര്‍ കര്‍ട്ടന്‍സ് ഭാഗ്യനിറം: ബീജ് ഭാഗ്യസംഖ്യ: 23
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ സൗഹാര്‍ദ്ദപരമായി ഇടപെടാന്‍ പറ്റിയ ദിവസമാണിന്ന്. സാഹസികപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയും പുതിയ ചില അനുഭവങ്ങള്‍ അതിലൂടെ ഉണ്ടാകുകയും ചെയ്യും. സുരക്ഷിതമായ സ്ഥാനത്ത് മാത്രം ഒതുങ്ങിക്കൂടാതെ കരിയറില്‍ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കണം. അത് നിങ്ങളെ വളര്‍ച്ചയിലേക്ക് നയിക്കും. ഓഫീസിലെ അനാവശ്യ പ്രശ്‌നങ്ങളില്‍ ചെന്ന് തലയിടരുത്. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ആരോഗ്യത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ കുറയ്ക്കണം. കുടുംബത്തെ നന്നായി മനസ്സിലാക്കാന്‍ സാധിക്കും. അവരുടെ പിന്തുണ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഭാഗ്യചിഹ്നം: ചാര നിറത്തിലുള്ള പക്ഷി ഭാഗ്യനിറം: വെള്ള ഭാഗ്യസംഖ്യ: 12
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളിലെ അമിത പ്രതീക്ഷ ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയം തുറന്ന് ആശയവിനിമയം നടത്തുന്നത് പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കും. നിങ്ങളുടെ കഴിവുകളും നേട്ടങ്ങളും വര്‍ധിക്കും. ജോലിസ്ഥലത്ത് അതിന് വേണ്ട അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ജോലി സ്ഥലത്ത് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ കേട്ടിരിക്കണം. അതിലൂടെ ഐക്യമുണ്ടാക്കാനും ശ്രദ്ധിക്കണം. ബിസിനസ്സില്‍ വത്യസ്തമായ ആശയങ്ങള്‍ ഉരുത്തിരിഞ്ഞ് വരും. മാനസികാരോഗ്യത്തില്‍ ശ്രദ്ധവേണം. കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കാന്‍ സാധിക്കും. ഭാഗ്യചിഹ്നം: ഡയമണ്ട് റിംഗ് ഭാഗ്യനിറം: പിങ്ക് ഭാഗ്യസംഖ്യ: 6
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധത്തില്‍ വീഴ്ച വരാതെ സൂക്ഷിക്കണം. അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്. പ്രണയിനിയുമായി ആഴത്തിലുള്ള സംസാരങ്ങളുണ്ടാകും. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാനും കരിയറില്‍ പുരോഗതിയുണ്ടാകാനും സാധ്യമായ ദിവസം. നിങ്ങളുടെ വ്യത്യസ്തമായ ആശയങ്ങള്‍ ധൈര്യപൂര്‍വ്വം ഓഫീസില്‍ അവതരിപ്പിക്കുക. ബിസിനസ്സില്‍ സ്വയം വിശ്വസിച്ച് മുന്നോട്ട് പോകണം. മാനസികാരോഗ്യത്തിലും ശ്രദ്ധവേണം. നിങ്ങള്‍ക്ക് മാനസികാഘോഷം നല്‍കുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഡമാകും. ഭാഗ്യചിഹ്നം: ലഷ് ഗാര്‍ഡന്‍ ഭാഗ്യനിറം: പച്ച ഭാഗ്യസംഖ്യ: 44
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാകും. കരിയറിലെ ചില പ്രതീക്ഷകളെ കൈവിടണം. ചില അവസരങ്ങള്‍ നിങ്ങള്‍ക്കായി തുറക്കപ്പെടുന്നതാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകരോട് അനുകമ്പയോടെ പെരുമാറണം. ബിസിനസ്സില്‍ നേട്ടങ്ങളുടെയും പുരോഗതിയുടെയും ദിവസമായിരിക്കും. നേട്ടങ്ങള്‍ ആഘോഷിക്കപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം. സുഹൃത്തുക്കളെപ്പറ്റി സ്വയം തിരിച്ചറിവ് നടത്തുന്ന ദിവസം കൂടിയാണിന്ന്. ഭാഗ്യചിഹ്നം: ബ്രൂച്ച് ഭാഗ്യനിറം: ഗോള്‍ഡന്‍ ഭാഗ്യസംഖ്യ: 7
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെക്കുറിച്ച് ആഴത്തിലുള്ള ധാരണവേമം. അതിലൂടെ നിങ്ങളുടെ ബന്ധം വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. കരിയറില്‍ വളര്‍ച്ചയും നേട്ടവും ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. നിങ്ങളുടെ അധ്വാനത്തിന് വേണ്ടത്ര അംഗീകാരവും വിജയവും ലഭിക്കുന്നതാണ്. ഓഫീസിലെ പ്രശ്‌നങ്ങളില്‍ അനാവശ്യമായി തലയിടരുത്. നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സില്‍ വളരെ വ്യത്യസ്ഥമായ ആശയങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബവുമായി സമാധാനപൂര്‍ണ്ണമായ ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ ശ്രദ്ധിക്കണം. ഭാഗ്യചിഹ്നം: ഹാന്‍ഡ്ബാഗ് ഭാഗ്യനിറം: ഓറഞ്ച് ഭാഗ്യസംഖ്യ: 80
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധത്തില്‍ നിശ്ബ്ദമായ ഇടപെടലുകള്‍ നടത്തണം. നിങ്ങള്‍ക്കായി സമയം കണ്ടെത്താനും ശ്രദ്ധിക്കണം. കരിയറില്‍ നൂതനമായ ആശയങ്ങളും സമീപനവും കൊണ്ടുവരും. ബിസിനസ്സില്‍ ശക്തമായ ബന്ധങ്ങള്‍ സൃഷ്ടിച്ച് പിന്തുണ വര്‍ധിപ്പിക്കണം. സ്വാഭാവിക രോഗശാന്തിയില്‍ വിശ്വസിക്കണം. ആരോഗ്യത്തെപ്പറ്റിയുള്ള അമിത ആശങ്ക നല്ലതല്ല. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സ്‌നേഹത്തോടെയും വിശ്വാസത്തോടെയും ഇടപെടേണ്ടതാണ്. ഭാഗ്യചിഹ്നം: ഫോട്ടോ പ്രദര്‍ശനം ഭാഗ്യനിറം:നീല ഭാഗ്യസംഖ്യ: 10
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ സന്തോഷവും ആഘോഷവും സമാഗമിക്കുന്ന ദിവസമായിരിക്കുമിന്ന്. നിങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കണം. അത് കരിയറില്‍ നിങ്ങളുടെതായ പാത സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ്. ഓഫീസില്‍ സഹപ്രവര്‍ത്തകരോട് അനുകമ്പയോടെ പെരുമാറണം. പുതിയ ബിസിനസ്സ് സംരംഭത്തില്‍ വഴിത്തിരിവുണ്ടായേക്കാം. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ആരോഗ്യത്തിന് പ്രാധാന്യം നല്‍കി സ്വയം പരിചരിക്കേണ്ടതാണ്. കുടുംബത്തില്‍ പരസ്പര ധാരണയും സ്‌നേഹവും പുലരും. ഒപ്പം സമാധാനവുമുണ്ടാകും. ഭാഗ്യചിഹ്നം: കമ്പിളി വസ്ത്രങ്ങള്‍ ഭാഗ്യ നിറം: ടാന്‍ ബ്രൗണ്‍ ഭാഗ്യ സംഖ്യ: 18
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology May 23  | അനാവശ്യ പ്രശ്‌നങ്ങളില്‍ ഇടപെടരുത്; കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories