TRENDING:

Astrology May 29 | ആത്മവിശ്വാസവും ഭക്തിയും കൂടും; സാമ്പത്തിക ഉയർച്ചയുണ്ടാകും; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2023 മെയ് 29ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക)
advertisement
1/13
ആത്മവിശ്വാസവും ഭക്തിയും കൂടും; സാമ്പത്തിക ഉയർച്ചയുണ്ടാകും; ഇന്നത്തെ ദിവസഫലം
ഇന്നത്തെ പൊതുഫലം: ഇടവം രാശിക്കാർക്ക് സ്നേഹ ബന്ധത്തിൽസ്ഥിരതയും വിശ്വസ്തതയും പ്രതീക്ഷിക്കാൻ കഴിയുമെങ്കിലും, മേടം രാശിക്കാർക്കാണ് ആവേശത്തിന്റെയും പ്രണയത്തിന്റെയും യഥാർത്ഥ ആസ്വാദനം സാധ്യമാവുക. കർക്കിടക രാശിക്കാർക്ക് തീവ്രമായ വൈകാരിക ബന്ധങ്ങൾ ഉണ്ടാക്കാനിടയുണ്ട്. മിഥുനം രാശിക്കാർക്ക് ബന്ധങ്ങൾക്കിടയിൽ വ്യക്തമായ ആശയവിനിമയം ആവശ്യമാണ്. ചിങ്ങം രാശിക്ക് ആവേശകരമായ ചില കാര്യങ്ങൾ ഇന്ന് കാത്തിരിപ്പുണ്ടാകാം. വൃശ്ചിക രാശിക്കാർക്ക് വരാൻ പോകുന്ന മാറ്റങ്ങൾ മുൻകൂട്ടി കാണാൻ കഴിയും. ധനു രാശിക്കാർ സാഹസികതയെ ഇഷ്ടപ്പെടുന്നവരായിരിക്കും. മീനം രാശിക്കാർ ആത്മീയതയെ അന്വേഷിക്കുന്നവരായിരിക്കും. ഈ പ്രവചനങ്ങൾ എല്ലാം ഓരോ രാശിചിഹ്നത്തിനും ബന്ധങ്ങൾ, സൗഹൃദങ്ങൾ, പണം, തൊഴിൽ സാധ്യതകൾ, മനഃസാന്നിധ്യം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ സൂചനകൾ നൽകുന്നു.
advertisement
2/13
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് ഒരു പ്രണയബന്ധം ഉണ്ടാകാനിടയുണ്ട്. ഇതുവരെ ഉണ്ടായ ബന്ധങ്ങൾ എല്ലാം കൂടുതൽ ദൃഢമാകുകയും അവിവാഹിതർക്ക് പുതിയ ചില ബന്ധങ്ങൾ ഉണ്ടാവുകയും ചെയ്തേക്കാം. നിങ്ങളുടെ സുഹൃത്തുക്കളോട് സത്യസന്ധമായി പെരുമാറുന്നതിനും നിങ്ങളുടെ മനസ്സ് പറയുന്നത് കേൾക്കുന്നതിനും കൂടുതൽ ഊന്നൽ നൽകണം. വിശ്വസ്തതയിലും സത്യസന്ധതയിലും നിന്നാണ് ശക്തമായ ബന്ധങ്ങൾ ഉണ്ടാകുന്നത് എന്ന് എപ്പോഴും ഓർക്കണം. അപ്രതീക്ഷിതമായ സാമ്പത്തിക പുരോഗതി ഉണ്ടായേക്കാം. മാനസികമായി ശക്തരാകാനുള്ളപരിശീലന പരിപാടികളിൽ പങ്കെടുക്കണം. ഭാഗ്യചിഹ്നം - പവിഴം, ഭാഗ്യ നിറം - വെള്ളി, ഭാഗ്യ സംഖ്യ - 1
advertisement
3/13
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങളുടെ പ്രണയ ജീവിതം സ്ഥിരവും ആശ്രയിക്കാവുന്നതും ആയിരിക്കും. യോജിപ്പുള്ളതും ആഴത്തിലുള്ള അടുപ്പങ്ങളിൽ അധിഷ്‌ഠിതമായതുമായ ബന്ധങ്ങൾ ഇന്നുണ്ടാകും. സൗഹൃദത്തെ നിങ്ങൾ അമൂല്യമായി കരുതുകയും സമഗ്രതയ്ക്കും ആത്മവിശ്വാസത്തിനും ഉയർന്ന മൂല്യം നൽകുകയും വേണം. ദൃഢമായ അടിത്തറയിട്ടുകൊണ്ട് ദീർഘകാല ബന്ധങ്ങൾ രൂപീകരിക്കും. നിങ്ങൾക്ക് സുസ്ഥിരമായതും സ്ഥിരമായി വികസിപ്പിക്കുകയും വിപുലമാവുകയും ചെയ്യുന്ന ഒരു ബഡ്ജറ്റ് ഉണ്ടായിരിക്കും. ആരോഗ്യ കാര്യത്തിൽ സന്തുലിതമായ ജീവിതശൈലി ക്രമീകരിച്ചാൽ നിങ്ങൾക്ക് നേട്ടമുണ്ടാകും. ഭാഗ്യചിഹ്നം - ക്രിസ്റ്റൽ ജാർ, ഭാഗ്യ നിറം - മെറൂൺ, ഭാഗ്യ സംഖ്യ - 5
advertisement
4/13
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളെ സംബന്ധിച്ച് നേരായ ആശയവിനിമയവും സഹാനുഭൂതിയും ആവശ്യമാണ്. ഇന്ന് നിങ്ങളെ സംബന്ധിച്ചിടത്തോളം അടുത്ത കൂട്ടുകാർക്കിടയിൽ പോലും വിശ്വാസം സ്ഥാപിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. ആശ്രയിക്കാവുന്നതും ഉന്നമനം നൽകുന്നവരുമായ സുഹൃത്തുക്കളെ നേടാൻ നിങ്ങൾ കൂടുതൽ പരിശ്രമിക്കണം. സാമ്പത്തികമായ കാര്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ട്. നിങ്ങൾ ഇന്ന് ബോധവൽക്കരണത്തിൽ ഏർപ്പെടുകയും മാനസികമായി ഒരു വ്യക്തത ഉണ്ടാകാൻ പരിശ്രമിക്കുകയും വേണം. ഭാഗ്യചിഹ്നം - പ്ലാറ്റിനം ബാൻഡ്, ഭാഗ്യ നിറം - മജന്ത, ഭാഗ്യ സംഖ്യ - 6.
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയബന്ധങ്ങൾ വളരെ വൈകാരികമായതും സമ്പന്നവും അടുപ്പമുള്ളതുമായിരിക്കും. പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് ഇന്ന് നിങ്ങളെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ബന്ധങ്ങൾ ദൃഢമാക്കാൻ ആത്മവിശ്വാസവും ഭക്തിയും വേണം. മൂലധനത്തിന്റെ കാര്യത്തിൽ നിങ്ങൾ വിവേകത്തോടെ പ്രവർത്തിക്കുകയും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുകയും വേണം. സ്വാഭാവികമായ കഴിവുകൾ ഉപയോഗിച്ച് ജോലിയിൽ നിങ്ങൾ വിജയിച്ചേക്കാം. മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും. ഭാഗ്യചിഹ്നം - മണൽക്കല്ല്, ഭാഗ്യ നിറം - തേൻ തവിട്ട്, ഭാഗ്യ സംഖ്യ - 66
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതം ഉജ്ജ്വലവും ആവേശകരവുമായിരിക്കും. ഇന്ന് പ്രണയസംബന്ധിയായ ചില ആശ്ചര്യങ്ങളും വളരെ ശക്തമായ ബന്ധങ്ങളും ഉണ്ടാകാനിടയുണ്ട്. വിശ്വസനീയവും പ്രചോദിപ്പിക്കുന്നതുമായ ഒരു സുഹൃത്തായിരിക്കാൻ ശ്രദ്ധിക്കണം. ദൃഢമായ ബന്ധങ്ങൾ വളരുന്നതിന്റെ ഫലമായി ദീർഘകാല കൂട്ടുകെട്ടുകൾ ഉണ്ടാകും. സാമ്പത്തികമായി ഉയർച്ച ഉണ്ടാകാനിടയുണ്ട്. നേതൃത്വപാടവം നിങ്ങളുടെ കരിയറിൽ വിജയിക്കാൻ സഹായിച്ചേക്കും. ആത്മവിശ്വാസത്തിന് ഒന്നാം സ്ഥാനം നൽകുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിലൂടെ ഇന്ന് ചില നല്ല കാര്യങ്ങൾ നടക്കും. വിശ്രമവും സമാധാനം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നതും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഭാഗ്യ ചിഹ്നം - സോളോ പ്രകടനം, ഭാഗ്യ നിറം - വയലറ്റ്, ഭാഗ്യ സംഖ്യ - 26
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ബന്ധത്തിൽ ഇന്ന് സ്ഥിരതയും യാഥാർത്ഥ്യവും ഉണ്ടായിരിക്കും. വൈകാരികമായ അടിത്തറയും നേരായ ആശയവിനിമയവും നടത്താൻ ശ്രദ്ധിക്കണം. നിങ്ങൾ വിശ്വാസത്തെ വിലമതിക്കുന്ന ആളായിരിക്കും. നിങ്ങൾക്ക് സാമ്പത്തികമായ സ്ഥിരതയ്ക്കും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ ഉണ്ടായേക്കാം. ശ്രദ്ധയും കഠിനാധ്വാനവും ജോലിയിൽ വിജയം കൈവക്കാൻ സഹായിക്കും. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ ശ്രദ്ധവേണം. മാനസികമായ സന്തുലിതാവസ്ഥയും സമാധാനവും കിട്ടുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഭാഗ്യചിഹ്നം - വെള്ളി നാണയം, ഭാഗ്യ നിറം - നീല, ഭാഗ്യ സംഖ്യ - 44
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം യോജിപ്പുള്ളതായിരിക്കും. ബന്ധങ്ങൾ ആരോഗ്യകരമായി നിലനിർത്തുന്നതിന് ആശയവിനിമയവും വിട്ടുവീഴ്ചയും പ്രധാനമാണ്. സൗഹൃദങ്ങളുടെ കാര്യത്തിൽ തുലാം രാശിക്കാർ നീതിക്കും സത്യസന്ധതയ്ക്കും ഉയർന്ന മൂല്യം നൽകണം. നിങ്ങളുടെ സഹജവാസനകൾ പിന്തുടരുകയാണെങ്കിൽ അത് ആത്മാർത്ഥമായ ബന്ധങ്ങളിലേക്ക് നയിക്കും. നിങ്ങൾക്ക് നല്ല വളർച്ചയും വരുമാനത്തിൽ സ്ഥിരതയും ഉണ്ടാകും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ടീം വർക്കിനും സഹകരണത്തിനും കൂടുതൽ ഊന്നൽ നൽകണം. സമാധാനവും സ്വസ്ഥതയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ഭാഗ്യചിഹ്നം - ഡയമണ്ട് മോതിരം, ഭാഗ്യ നിറം - പവിഴം, ഭാഗ്യ സംഖ്യ - 8
advertisement
9/13
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം ആവേശഭരിതവും വ്യത്യസ്തവുമാകാം. നിങ്ങളുടെ സൗഹൃദങ്ങളിൽ വിശ്വാസം വളർത്തിയെടുക്കുന്നതിന് മുൻഗണന നൽകണം. വിശ്വസ്തരും അർപ്പണബോധമുള്ളവരുമായുള്ള നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തണം. പലതരം മാറ്റങ്ങളിലൂടെ കടന്നുപോകാനും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാനും സാധ്യതയുണ്ട്. മാറ്റത്തെ അംഗീകരിക്കുന്നതും വഴക്കമുള്ളതുമായ ഇടപെടൽ ജോലിയിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും. ആരോഗ്യകാര്യങ്ങളിൽ കൃത്യമായ പരിശോധന നടത്തുന്നത് ഗുണം ചെയ്യും. ഭാഗ്യചിഹ്നം - കൈയ്യക്ഷര കുറിപ്പ്, ഭാഗ്യ നിറം - പീച്ച്, ഭാഗ്യ സംഖ്യ - 21.
advertisement
10/13
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആവേശകരവും തീക്ഷ്ണവുമായ പ്രണയബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി യാഥാർഥ്യബോധത്തോടെയുള്ള സംഭാഷണങ്ങൾ നടത്തുന്നതിന് ഇന്ന് ഊന്നൽ നൽകിയേക്കാം. നിങ്ങളുടെ മനസ്സ് പറയുന്നത് അനുസരിക്കാൻ ശ്രമിച്ചാൽ യഥാർത്ഥ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നത് കൂടുതൽ എളുപ്പമാകും. നിങ്ങൾക്ക് നല്ല വളർച്ചയും പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാം. ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ പോസിറ്റീവായ കാഴ്ചപ്പാട് കരിയറിൽ അഭിവൃദ്ധിപ്പെടാൻ സഹായിക്കും. ധനു രാശിക്കാർ ഇന്ന് അവരുടെ ഊർജ്ജം ഉചിതമായ വ്യായാമത്തിന് വിനിയോഗിക്കണം. യോഗ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഭാഗ്യചിഹ്നം - സ്റ്റെയിൻഡ് ഗ്ലാസ് വിൻഡോ, ഭാഗ്യ നിറം - കടൽ നീല, ഭാഗ്യ സംഖ്യ - 22
advertisement
11/13
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം സുസ്ഥിരമാകും. ബന്ധങ്ങളിൽ ശക്തമായ അടിത്തറ സൃഷ്ടിക്കാനും സമ്പർക്കങ്ങൾ വളർത്തിയെടുക്കാനും അത്യാവശ്യമാണ്. നിങ്ങളുടെ സൗഹൃദങ്ങളിൽ വിശ്വാസത്തിനും വിശ്വാസ്യതയ്ക്കും നിങ്ങൾ കൂടുതൽ മുൻഗണന നൽകും. തുറന്ന മനസ്സോടെയും സത്യസന്ധതയോടെയും നിങ്ങളുടെ ഇടപെടലുകൾ കൂടുതൽ ശക്തമായേക്കാം. നിങ്ങൾക്ക് സാമ്പത്തിക ഭദ്രതയും സമ്പത്ത് വർധിപ്പിക്കാനും അവസരം ഉണ്ടാകും. കരിയറിൽ വിജയിക്കാൻ നിങ്ങൾ കഠിനാധ്വാനത്തിനും അച്ചടക്കത്തിനും ഊന്നൽ നൽകണം. ശാന്തതയും വിശ്രമവും അത്യാവശ്യമാണ്. ഭാഗ്യചിഹ്നം - ബോധി വൃക്ഷം, ഭാഗ്യ നിറം - നിയോൺ പച്ച, ഭാഗ്യ സംഖ്യ - 17
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതം അസാധാരണവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളാൽ നിറയും. വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. ബന്ധങ്ങളിൽ തുറന്ന മനസ്സിനെയും വിശ്വാസത്തെയും വിലമതിക്കണം. ബന്ധങ്ങൾ ആധികാരികതയും സ്വീകാര്യതയും വർദ്ധിപ്പിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക മാറ്റങ്ങളും പുരോഗതിക്കുള്ള സാധ്യതകളും ഉണ്ടായേക്കാം. അതുല്യമായ ചിന്തകൾ നിങ്ങളുടെ കരിയറിനെ നേട്ടങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ മാനസികമായ ക്ഷേമത്തിന് ഇന്ന് നിങ്ങൾ മുൻഗണന നൽകണം. ഭാഗ്യ ചിഹ്നം - ഇരുമ്പ് ബോർഡ്, ഭാഗ്യ നിറം - മഞ്ഞ, ഭാഗ്യ സംഖ്യ - 56
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സഹാനുഭൂതിയും അനുകമ്പയും വളർത്തിയെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സൗഹൃദത്തിൽ വിശ്വാസത്തിന് പ്രാധാന്യം നൽകണം. പ്രോത്സാഹനവും മനസ്സിലാക്കലും നിങ്ങളുടെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും. ശ്രദ്ധ കേന്ദ്രീകരിച്ചാൽ സാമ്പത്തികസ്ഥിരതയും വളർച്ചയും സാധ്യമാണ്. സംരംഭകൻ ആകണമെന്ന നിങ്ങളുടെ ആഗ്രഹം പരിശ്രമിച്ചാൽ നടക്കാനിടയുണ്ട്. വിശ്രമവും സമാധാനം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നതും നിങ്ങളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തും. ഭാഗ്യചിഹ്നം - ഒരു ലേഖനം, ഭാഗ്യ നിറം - ക്രീം, ഭാഗ്യ സംഖ്യ - 29
മലയാളം വാർത്തകൾ/Photogallery/Life/
Astrology May 29 | ആത്മവിശ്വാസവും ഭക്തിയും കൂടും; സാമ്പത്തിക ഉയർച്ചയുണ്ടാകും; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories