Horoscope August 28| മാനസികാരോഗ്യത്തില് ശ്രദ്ധിക്കുക; യോഗയും ധ്യാനവും ഗുണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ആഗസ്റ്റ് 28-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/14

ഇന്നത്തെ ദിവസം വൈകാരിക ശക്തി, പോസിറ്റീവ് എനര്‍ജി, അര്‍ത്ഥവത്തായ ബന്ധങ്ങള്‍ എന്നിവ വിവിധ രാശിയില്‍ ജനിച്ചവര്‍ക്ക് കാണാനാകും. മേടം, ഇടവം രാശിക്കാര്‍ക്ക് പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്നതിലൂടെ സന്തോഷം കാണാനാകും. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. മിഥും, കര്‍ക്കിടകം രാശിക്കാര്‍ സാമൂഹികമായി ഇടപ്പെടും. വ്യക്തിപരമായ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും. മനസ്സ്നിറയ്ക്കുന്ന തീരുമാനങ്ങള്‍ എടുക്കാനാകും. ചിങ്ങം, കന്നി രാശിക്കാര്‍ക്ക് പുതിയ തുടക്കങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രചോദനം ലഭിക്കും. ശാരീരിക ക്ഷേമത്തിനും ആന്തരിക സ്ഥിരത നിലനിര്‍ത്താനും മുന്‍ഗണന നല്‍കുക. ആരോഗ്യം ശ്രദ്ധിക്കുക. യോഗയും ധ്യാനവും മാനസിക സമാധാനം നിലനിർത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
advertisement
2/14
തുലാം, വൃശ്ചികം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ അവസരങ്ങളും പോസിറ്റീവ് മാറ്റങ്ങളും കാണാനാകുമെന്നാണ് രാശിഫലം പറയുന്നത്. പ്രത്യേകിച്ച് വ്യക്തമായ ആശയവിനിമയത്തിലും സാമ്പത്തിക ആസൂത്രണങ്ങളിലും. ധനു, മകരം രാശിയില്‍ ജനിച്ചവര്‍ കുടുംബവുമൊത്തുള്ള സമയം ആസ്വദിക്കും. വൈകാരിക വ്യക്തത ഉണ്ടാകും. ആരോഗ്യത്തിലും നിങ്ങളുടെ ലക്ഷ്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുക. കുംഭം രാശിക്കാര്‍ക്ക് പ്രതിബദ്ധതയിലൂടെ അംഗീകാരം നേടാനാകും. ക്ഷേമത്തിനും മാനസിക സമാധാനത്തിനും മുന്‍ഗണന നല്‍കുക. മീനം രാശിക്കാര്‍ക്ക് വൈകാരിക ഉള്‍ക്കാഴ്ചയിലൂടെയും സര്‍ഗ്ഗാത്മകതയിലൂടെയും തിളങ്ങാന്‍ ഇന്ന് അവസരം ലഭിക്കും. സ്നേഹം, അവബോധം, ശക്തമായ ആത്മീയ ബന്ധം എന്നിവ ഇന്നത്തെ ദിവസം നിങ്ങളെ പിന്തുണയ്ക്കുന്നതായി കാണും.
advertisement
3/14
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കും. നിങ്ങൾ കുടുംബവുമായി സമയം ചെലവഴിക്കുന്നത് ബന്ധങ്ങള്‍ ശക്തമാക്കാന്‍ നിങ്ങൾക്ക് അവസരം നല്‍കും. നിങ്ങളുടെ സുഹൃത്തുക്കളെ കാണാനും പുതിയ ആളുകളെ കണ്ടുമുട്ടാനുമുള്ള സമയമാണിത്. ഇവര്‍ നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും പ്രചോദനവും കൊണ്ടുവരുമെന്ന് നിങ്ങളുടെ ഇന്നത്തെ രാശിഫലം പറയുന്നു.നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധിക്കുക. യോഗയും ധ്യാനവും ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മക ഊര്‍ജ്ജവും ഉയര്‍ന്ന തലത്തിലായിരിക്കും. നിങ്ങളുടെ കലയും ഹോബിയും പ്രകടിപ്പിക്കേണ്ട സമയമാണിത്. നിങ്ങളില്‍ വിശ്വസിക്കുകയും പ്രവൃത്തികളില്‍ പോസിറ്റിവിറ്റി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഭാഗ്യ നമ്പര്‍: 5, ഭാഗ്യ നിറം: മഞ്ഞ
advertisement
4/14
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ഇത് ജോലിയില്‍ നിങ്ങള്‍ക്ക് സഹായകമാകും. വ്യക്തിജീവിതത്തില്‍ കുടുംബവുമായി സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്നതായി കാണും. പ്രിയപ്പെട്ടവരുമായി ആഴത്തില്‍ ആശയവിനിമയം നടത്താന്‍ നിങ്ങൾക്ക് അവസരം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യായാമവും കൃത്യമായ ഭക്ഷണ ക്രമവും പാലിക്കേണ്ടതുണ്ട്. ധ്യാനത്തിനും യോഗ ചെയ്യാനും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങളുടെ കഠിനാധ്വാനവും പോസിറ്റീവ് മനോഭാവവും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിച്ച് മുന്നോട്ടുപോകുക. ഭാഗ്യ നമ്പര്‍: 8, ഭാഗ്യ നിറം: ചുവപ്പ്
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. അവിടെ നിങ്ങള്‍ക്ക് പുതിയ ആളുകളെ കാണാനും നിങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ അവരെ ആകര്‍ഷിക്കാനും സാധിക്കും. നിങ്ങളുടെ മനസ്സ് ഇന്നത്തെ ദിവസം അല്പം അസ്വസ്ഥമായിരിക്കും. അതുകൊണ്ട് ജാഗ്രതയോടെയിരിക്കുക. നിങ്ങൾ എടുക്കുന്ന ഏത് തീരുമാനങ്ങളിലും സ്ഥിരത നിലനിര്‍ത്താന്‍ ശ്രമിക്കുക. കുടുംബ ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുക. പഴയ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സമയമാണിത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ചെറിയ പ്രശ്നങ്ങള്‍ അവഗണിക്കരുത്. യോഗയിലൂടെയും ധ്യാനത്തിലൂടെയും നിങ്ങള്‍ക്ക് മാനസിക സമാധാനം കൈവരിക്കാനാകും. ഭാഗ്യ നമ്പര്‍: 17, ഭാഗ്യ നിറം: ഇളം പച്ച
advertisement
6/14
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്ന് രാശിഫലം പറയുന്നു. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് പ്രത്യേകിച്ച് വളരെ ശ്രദ്ധിക്കണം. പതിവ് വ്യായാമവും കൃത്യമായ ആഹാര രീതിയും പാലിക്കുന്നത് നിങ്ങള്‍ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. പുതിയ പദ്ധതികളില്‍ ശ്രദ്ധിക്കാന്‍ ഇത് നല്ല സമയമാണ്. നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്ന തലത്തിലായിരിക്കും. നിങ്ങളുടെ സ്വപ്നങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുക. പുതിയ കൂടിക്കാഴ്ചകളും സുഹൃത്തുക്കളും നിങ്ങളുടെ സാമൂഹിക ജീവിതത്തിന് ഗുണകരമാകുമെന്ന് കാണും. നിങ്ങളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുക. ഇത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ശ്രദ്ധ ക്ഷണിക്കും. ഈ സമയത്ത് പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുകയും നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുക. നിങ്ങളുടെ പരിശ്രമങ്ങളുടെ ഫലം മധുരമുള്ളതായിരിക്കും. ഭാഗ്യ നമ്പര്‍: 5, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
7/14
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാനുള്ളതാണെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ഇത് നിങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളെ ആഴത്തിലുള്ളതാക്കും. ജോലി കാര്യത്തില്‍ ചില പുതിയ അവസരങ്ങള്‍ നിങ്ങളുടെ വാതിലില്‍ മുട്ടും. നിങ്ങളുടെ ചിന്തകള്‍ നിങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കേണ്ടതുണ്ട്. അതിലൂടെ നിങ്ങളുടെ പരിശ്രമങ്ങള്‍ ശരിയായ ദിശയിലേക്ക് നീങ്ങും. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും ഇത് നിങ്ങള്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുറച്ച് സമയം യോഗ ചെയ്യാനായി മാറ്റിവെക്കുക. ഇത് നിങ്ങളെ മാനസികമായും ശാരീരികമായും പുതുമയുള്ളവരാക്കും. ഇത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ ഉള്ളിലുള്ള ഊര്‍ജ്ജത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ഇത് സഹായിക്കും. നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്തങ്ങളും നിറവേറ്റേണ്ട സമയമാണിത്. ഇത് നിങ്ങള്‍ക്ക് സംതൃപ്തിയും സന്തോഷവും നല്‍കും. ഭാഗ്യ നമ്പര്‍: 18, ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
8/14
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. പഴയ ഒരു പ്രശ്നത്തിന് ഇന്ന് പരിഹാരം കാണാനാകും. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ധ്യാനത്തിലും യോഗയിലും ശ്രദ്ധകേന്ദ്രീകരിക്കുക. ഇത് നിങ്ങളെ ശാരീരികമായും മാനസികമായും ശക്തരാക്കും. നിങ്ങള്‍ എടുക്കുന്ന ചെറിയ ശ്രമങ്ങള്‍ പോലും വലിയ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്നത്തെ ദിവസം ആസൂത്രണം ചെയ്യുമ്പോള്‍ ചെറിയ ലക്ഷ്യങ്ങള്‍ കൂടി സെറ്റ് ചെയ്യുക. അവ ക്രമേണ നേടാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും മുന്നോട്ടുപോകാന്‍ പ്രചോദിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ പോസിറ്റീവ് മനോഭാവവും ലക്ഷ്യബോധവും നിലനിര്‍ത്തുക. അതിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ വരുന്ന തടസങ്ങള്‍ എളുപ്പത്തില്‍ നേരിടാനാകും. ഭാഗ്യ നമ്പര്‍: 15, ഭാഗ്യ നിറം: കറുപ്പ്
advertisement
9/14
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ചില പുതിയ അവസരങ്ങള്‍ വന്നുചേരുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. സഹപ്രവര്‍ത്തകരുമായി പുതിയ രീതിയില്‍ ആശയവിനിമയം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ഓര്‍മ്മിക്കുക. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ നിങ്ങളെ മനസ്സിലാക്കാനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. യോഗയ്ക്കും ധ്യാനത്തിനുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് ഉള്ളില്‍ സമാധാനം നിറയ്ക്കും. സാമ്പത്തികമായി നോക്കിയാല്‍ ഇന്ന് ചെറുതും എന്നാല്‍ അത്ര പ്രധാനപ്പെട്ടതല്ലാത്തതുമായ നിക്ഷേപം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് ഗുണം ചെയ്യുന്നതായി കാണും. മൊത്തത്തില്‍ ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങളുടെയും പുതിയ തുടക്കത്തിന്റെയും സൂചനയാണ് നല്‍കുന്നത്. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും നിങ്ങളുടെ ഉള്ളിലെ ശക്തി തിരിച്ചറിയുകയും ചെയ്യുക. ഭാഗ്യ നമ്പര്‍: 12, ഭാഗ്യ നിറം: നീല
advertisement
10/14
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ബിസിനസ്പരമായി നോക്കിയാല്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം കാണാനാകുമെന്ന് രാശിഫലം പറയുന്നു. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരും. ഇത് നിങ്ങളെ മൊത്തത്തില്‍ പ്രോത്സാഹിപ്പിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് ശരിയായ സമയമാണ്. ആത്മവിശ്വാസത്തോടെ ജോലി ചെയ്യുകയും നിങ്ങളുടെ പദ്ധതികള്‍ കൃത്യമായി അവതരിപ്പിക്കുകയും ചെയ്യുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക. യോഗയും ധ്യാനവും ചെയ്യുന്നത് മാനസിക സമാധാനം നല്‍കുകയും സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഒറ്റയ്ക്ക് കുറച്ച് സമയം ചെലവഴിക്കുക. ഇത് നിങ്ങളുടെ ചിന്തകള്‍ വ്യക്തമാക്കാന്‍ സഹായിക്കും. സാമ്പത്തികമായി നോക്കുമ്പോള്‍ നല്ല ജാഗ്രത വേണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും സാമ്പത്തികം നന്നായി കൈകാര്യം ചെയ്യുകയും ചെയ്യുക. വലിയ നിക്ഷേപം നടത്തുന്നതിനുമുമ്പ് ശ്രദ്ധയോടെ തീരുമാനമെടുക്കുക. ഇത് നിങ്ങളില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കുകയും നിങ്ങളെ മികച്ചതാക്കുന്നതിനുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്യുക. ഭാഗ്യ നമ്പര്‍: 1, ഭാഗ്യ നിറം: കടുംപച്ച
advertisement
11/14
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. കുടുംബ ജീവിതത്തിലും ഐക്യം കാണാനാകും. എന്നാല്‍ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ഇന്ന് നിങ്ങള്‍ അല്പം ചിന്തയിലായിരിക്കണം. ഇത് വ്യക്തിജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ നിങ്ങളെ സഹായിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതും നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. വ്യായാമം പതിവ് ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. മാനസിക സമാധാനത്തിനായി ധ്യാനിക്കാന്‍ മറക്കരുത്. പ്രണയത്തിലും ശക്തരാകേണ്ട സമയമാണിത്. നിങ്ങളുടെ പങ്കാളിയുമായി തുറന്ന് ആശയവിനിമയം നടത്തുക. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഇന്ന് സന്തോഷവും വളര്‍ച്ചയും ഉണ്ടാകും. നിങ്ങളുടെ ഉള്ളിലെ ഊര്‍ജ്ജം തിരിച്ചറിയുക. അതിനെ പോസിറ്റീവ് ദിശയിലേക്ക് തിരിച്ചുവിടുക. ഭാഗ്യ നമ്പര്‍: 13, ഭാഗ്യ നിറം: ആകാശ നീല
advertisement
12/14
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കുടുംബവുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങളെ സന്തോഷമാക്കി നിര്‍ത്തുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നടത്തുന്ന സംസാരങ്ങള്‍ അര്‍ത്ഥവത്തും ആഴമുള്ളതുമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കുക. ധാനിക്കുന്നതും യോഗ ചെയ്യുന്നതും നിങ്ങള്‍ക്ക് ഗുണകരമാകും. നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാക്കാനുള്ള സമയമാണിത്. നിങ്ങളുടെ ഉള്ളിലെ ഊര്‍ജ്ജം തിരിച്ചറിഞ്ഞ് അതിനെ ശരിയായ ദിശയിലേക്ക് വിടുക. പുതിയ പ്രോജക്ടിലോ കോഴ്സിലോ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അത് ആരംഭിക്കുന്നതിനുള്ള ശരിയായ സമയമാണിത്. എല്ലാം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. അതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക. ഭാഗ്യ നമ്പര്‍: 11, ഭാഗ്യ നിറം: പിങ്ക്
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ പ്രതിബദ്ധതയും സമര്‍പ്പണബോധവും മറ്റുള്ളവര്‍ക്കും പ്രചോദനമാകും. പ്രധാനപ്പെട്ട ഒരു പ്രോജക്ടില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കഴിവുകളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ സന്തുലിതമായ ആഹാരക്രമത്തിനും പതിവ് വ്യായാമത്തിനും മുന്‍ഗണന നല്‍കുക. മാനസിക ആരോഗ്യത്തിനും ശ്രദ്ധ ആവശ്യമാണ്. ധ്യാനവും യോഗയും ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. സാമൂഹിക ജീവിതത്തില്‍ സുഹൃത്തുക്കളുമായും അനുയായികളുമായും സമയം ചെലവഴിക്കുക. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ഇത് നിങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും പോസിറ്റിവിറ്റിയും നല്‍കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടെന്ന് ഓര്‍ക്കുക. ക്ഷമയും സമര്‍പ്പണബോധവും നിലനിര്‍ത്തുക. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനും വിജയം കൈവരിക്കാനും സാധിക്കും. ഭാഗ്യ നമ്പര്‍: 3, ഭാഗ്യ നിറം: ഇളം നീല
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സര്‍ഗ്ഗാത്മകതയും സെന്‍സിറ്റിവിറ്റിയും നിങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുമെന്ന് ഓര്‍മ്മിക്കുക. അതുകൊണ്ട് നിങ്ങളുടെ തോന്നലുകളെ വിശ്വസിക്കുക. എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിന്തുണ തേടാന്‍ മടിക്കരുത്. ധ്യാനിക്കാനും സാധന ചെയ്യാനും കുറച്ച് സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രകൃതിയില്‍ സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജ്ജവും പകരും. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വികാരം നിങ്ങളുടെ ഹൃദയത്തില്‍ സന്തോഷം നിറയ്ക്കും. ഇന്നത്തെ ദിവസം മുഴവനും പോസിറ്റീവായിരിക്കാന്‍ ശ്രമിക്കുക. വിജയം നിങ്ങളുടെ പാദങ്ങളിൽ ചുംബിക്കും. ഭാഗ്യ നമ്പര്‍: 2, ഭാഗ്യ നിറം: പച്ച
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope August 28| മാനസികാരോഗ്യത്തില് ശ്രദ്ധിക്കുക; യോഗയും ധ്യാനവും ഗുണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം