TRENDING:

Love Horoscope Feb 17| ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും; സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും; ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 17ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Feb 17| ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും; സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും; ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ പ്രീതിപ്പെടുത്തുന്നതില്‍ മുഴുകും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ മെച്ചപ്പെടുത്തും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ കാലമാണിത്. പങ്കാളിയുമായി ചില അസ്വാരസ്യങ്ങളുണ്ടാകും. നിങ്ങള്‍ക്ക് അനുകൂലമായ ഗ്രഹസ്ഥിതിയാണിപ്പോള്‍. അതിനാല്‍ നിങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനവും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. യുക്തിപരമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ശ്രമിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ശാരീരികബന്ധങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കില്ല. നിങ്ങളുടെ മനസ് പറയുന്നത് മാത്രം കേട്ട് മുന്നോട്ടുപോകണം. നിങ്ങളുടെ മാനസിക സന്തോഷത്തിന് പ്രാധാന്യം നല്‍കണം. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. അവരുടെ സാമിപ്യം നിങ്ങള്‍ക്ക് സന്തോഷം നല്‍കും. നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തും. അതിലൂടെ നിങ്ങളുടെ പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വിവാഹകാര്യത്തില്‍ ഇന്ന് തീരുമാനമാകും. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തണം. പങ്കാളിയുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്കും സന്തോഷമുണ്ടാകും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തെ ഗൗരവമായി കാണാത്തവര്‍ക്ക് ചില തിരിച്ചറിവുകള്‍ ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങളുടെ അര്‍ത്ഥം മനസിലാക്കും. പങ്കാളിയോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ സാധിക്കും. ജോലിസ്ഥലത്ത് ചിലരോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. എന്നാല്‍ വളരെ ആലോചിച്ച് വേണം അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ സുതാര്യത പാലിക്കണം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. പ്രണയം തുറന്ന് പറയാന്‍ അനുകൂലമായ സമയമാണിത്. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്നുപറയണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കും. പങ്കാളിയുടെ വാക്കുകള്‍ ചിലപ്പോള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. അത്തരം പ്രശ്‌നങ്ങള്‍ അവരോട് തുറന്ന് പറയണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ പങ്കാളിയ്ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം കാണും. പങ്കാളിയുടെ ഉപദേശം കേള്‍ക്കണം. അതിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടുന്ന സമയമാണിത്. അവിവാഹിതര്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും. ഡേറ്റിംഗിന് പോകാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയണം.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പങ്കാളികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും. ദമ്പതികള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. അവ പരിഹരിച്ച് മുന്നോട്ടുപോകണം. പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ശ്രമിക്കരുത്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 17| ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും; സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും; ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories