Love Horoscope Feb 20 | സമാധാനം അനുഭവപ്പെടും; സ്നേഹബന്ധം ആഴത്തിലാകും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 20ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതവും കുടുംബബന്ധവും ഇന്ന് പ്രശ്നങ്ങളില്ലാതെ കടന്നുപോകും. നിങ്ങളുടെ പ്രണയബന്ധത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നും. ഇന്ന് നിങ്ങള്‍ക്ക് സമാധാനം അനുഭവപ്പെടും. പങ്കാളിയോടൊപ്പം ഒരുമിച്ച് ജീവിക്കുന്നതിന് അനുയോജ്യമായ ദിവസമാണിത്. അതിനാല്‍ ആ ജീവിതം കഴിയുന്നത്ര ആസ്വദിക്കാന്‍ ശ്രമിക്കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് അമിതമായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളെയും പങ്കാളിയെയും സന്തോഷിപ്പിക്കുന്നതിനുള്ള ഏതൊരു കാര്യത്തിലും മുഴുകാനുള്ള മാനസികാവസ്ഥയിലാണ് നിങ്ങള്‍. ഇന്ന് നിങ്ങള്‍ക്കിടയിലെ പ്രണയബന്ധം ശക്തമാകും. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുക. പങ്കാളിയ്ക്ക് ചില സമ്മാനങ്ങള്‍ വാങ്ങി നല്‍കാവുന്നതാണ്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സ്ഥിരതയും സമാധാനവും അനുഭവപ്പെടും. കുടുംബബന്ധം വളരെ സന്തോഷത്തോടെ മുന്നോട്ട് പോകും. ഇത് നിങ്ങള്‍ നന്നായി ആസ്വദിക്കും. കുടുംബം നിങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുകയും നിങ്ങളെ ആഴത്തില്‍ പരിപാലിക്കുകയും ചെയ്യും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിലെ ഒരു തടസ്സത്തില്‍ നിന്ന് നിങ്ങള്‍ മുക്തരാകും. അത് നിങ്ങള്‍ക്ക് വളരെയധികം സന്തോഷവും ആശ്വാസം നല്‍കുകയും ചെയ്യും. നിങ്ങളുടെ ബന്ധത്തില്‍ അര്‍ത്ഥവത്തായ വഴിത്തിരിവ് ഉണ്ടാകും. നിങ്ങള്‍ക്ക് അനുയോജ്യമായ വ്യക്തിയെ നിങ്ങള്‍ കണ്ടെത്തും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ ആവേശം അനുഭവപ്പെടും. നൃത്ത പരിപാടിയോ സിനിമയോ പങ്കാളിയോടൊരുമിച്ചിരുന്ന് കാണുക. പങ്കാളിയുമായി തര്‍ക്കിക്കാന്‍ ഇടയുണ്ട്.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയുമായി സമയം പങ്കിടും. ഒരുമിച്ചുള്ള സമയത്തെ നിങ്ങള്‍ വളരെയധികം വിലമതിക്കും. ഇത് നിങ്ങള്‍ക്കിടയിലെ ബന്ധത്തെ ആഴത്തിലാക്കുന്നു. അവ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ അല്‍പം വെല്ലുവിളി ഉയരും. എങ്കിലും ചില കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. തടസ്സങ്ങള്‍ കുറയും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. അനാവശ്യമായി കോപിക്കരുത്.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ശരിക്കും പ്രയോജനകരമാണെന്ന് തെളിയിക്കും. നിങ്ങളുടെ ബന്ധം മെച്ചപ്പെടും. നിങ്ങള്‍ ഇന്ന് മുഴുവന്‍ സന്തുഷ്ടരായിരിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കുക. നിങ്ങളുടെ ബന്ധത്തില്‍ പുതിയ ചൈതന്യം നിറയ്ക്കും. ഇത് നിങ്ങളുടെ മേലുള്ള വലിയ വൈകാരിക ഭാരം ഒഴിവാക്കും. പരസ്പരം പ്രണയപരമായ സ്നേഹപ്രകടനത്തിന് വഴിയൊരുക്കുകയും ചെയ്യും. തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നിങ്ങളുടെ ബന്ധത്തിന് ഗുണം ചെയ്യും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം അടുത്തഘട്ടത്തിലേക്ക് കടക്കും. പങ്കാളിയുമായി അടുത്തിടപഴകും. മാനസികമായ അടുപ്പം നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും. അതേസമയം നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്നേഹബന്ധം ഇന്ന് വളരെയധികം സംതൃപ്തി നല്‍രും. പ്രണയബന്ധം പരിപോഷിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഏറ്റവും നല്ലതായിരിക്കും. വിനോദപ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ പ്രണയം ആഴത്തിലാക്കുക. സ്നേഹം പ്രകടിപ്പിക്കാന്‍ കാത്ത് നില്‍ക്കരുത്.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ദിവസമായിരിക്കും ഇന്ന്. പ്രണയബന്ധം ആഴത്തിലാകും. എന്നാല്‍ ഇത് നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. പങ്കാളിയെ പിന്തുണയ്ക്കുക. പരസ്പരം തുറന്ന് സംസാരിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 20 | സമാധാനം അനുഭവപ്പെടും; സ്നേഹബന്ധം ആഴത്തിലാകും: ഇന്നത്തെ പ്രണയഫലം