TRENDING:

Love Horoscope Feb 23 | പ്രണയബന്ധത്തില്‍ സന്തോഷം നിറയും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 പെബ്രുവരി 23ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Feb 23 | പ്രണയബന്ധത്തില്‍ സന്തോഷം നിറയും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്‌നേഹബന്ധത്തില്‍ സ്‌നേഹവും സന്തോഷവും ഒരുപോലെ നിലനില്‍ക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും. ഇത് ബന്ധം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങള്‍ ഒരു പ്രണയബന്ധം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുന്നോട്ട് പോകുക. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ പങ്കാളിയെ നിങ്ങളിലേക്ക് അടുപ്പിക്കും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ മടി കാണിച്ചേക്കാം. ബന്ധങ്ങളില്‍ സംഘര്‍ഷം ഉണ്ടായേക്കാം. എന്നാല്‍, ഈ പെരുമാറ്റം പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അത് നിങ്ങളെ വളരെയധികം അലട്ടും. ബന്ധങ്ങളില്‍ തര്‍ക്കമുണ്ടാകാതെ കാക്കണം. ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സംയമനം പാലിക്കുക. ആരോപണങ്ങളില്‍ തളരരുത്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ചുറ്റിലും ഒരു പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും. അത് ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ധൈര്യം നല്‍കും. ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ അംഗീകരിക്കും. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ മുമ്പ് പ്രാധാന്യം കൊടുക്കാത്ത വിഷയങ്ങളില്‍ നിങ്ങള്‍ പങ്കാളിയുമായി ചര്‍ച്ച നടത്തും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി നിങ്ങള്‍ ചെലവഴിച്ച നിമിഷങ്ങള്‍ നിങ്ങള്‍ ഓര്‍ത്തെടുക്കും. നിങ്ങളുടെ ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടും. അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. അവിവാഹിതര്‍ നിങ്ങളുടെ പ്രണയ പങ്കാളിയെ കണ്ടുമുട്ടും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമുള്ള ആളുകളെ നിങ്ങള്‍ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. തുറന്ന മനസ്സോടെയും ഹൃദയത്തോടെയും പങ്കാളിയെ സ്വീകരിക്കക. വൈവിധ്യത്തിലൂടെയാണ് നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെയും കുറിച്ച് കൂടുതലായി അറിയുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: മടി മാറ്റി വെച്ച് സ്‌നേഹത്തില്‍ കൂടുതല്‍ പര്യവേഷണം ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് പുതിയ എന്തെങ്കിലും കാര്യം പരീക്ഷിക്കുക. തുറന്ന മനസ്സുള്ളവരായിരിക്കുക. ഒരുമിച്ച് വാരാന്ത്യം ചെലവഴിക്കുക. അല്ലെങ്കില്‍ രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുക
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തോട് തുറന്ന സമീപനം സ്വീകരിക്കാന്‍ പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് പുതിയ കാര്യങ്ങള്‍ പര്യവേഷണം ചെയ്യാനുള്ള സമയമാണ്. മറ്റുള്ളവരിലോ നിങ്ങളിലോ അനാവശ്യ സമ്മര്‍ദം ചെലുത്താതെ മുന്നോട്ട് പോകുക. പുതിയ ആളുകളെ കണ്ടുമുട്ടും. അവരോട് തുറന്ന് സംസാരിക്കുക. പ്രണയബന്ധം പ്രതീക്ഷിക്കാതെ നല്ല സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ ശ്രമിക്കുക. ചിലപ്പോള്‍ പ്രണയബന്ധങ്ങള്‍ സൗഹൃദത്തിന്റെ അടിത്തറയില്‍ നിന്നായിരിക്കും ആരംഭിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സത്യസന്ധതയ്ക്കും ആളുകളുമായി വൈകാരികമായി ഇടപെടുന്നതിനും നിങ്ങല്‍ ഇന്ന് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വികാരങ്ങളെ ആഴത്തില്‍മനസ്സിലാക്കുക. പ്രശ്‌നപരിഹാരവും അനുരഞ്ജനവും നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സങ്കീര്‍ണമായ ഒരു പ്രശ്‌നത്തില്‍ നിങ്ങള്‍ കുടുങ്ങിപ്പോയേക്കാം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാകും. പങ്കാളിയുമായി ആശയവിനിമയം നടത്തുക. അല്ലെഹ്കില്‍ പ്രണയബന്ധത്തെ പൂര്‍ണമായി സ്വീകരിക്കുന്നതിന് തടസ്സങ്ങള്‍ നേരിട്ടേക്കാം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മേല്‍ വികാരങ്ങളുടെ ഭാരം അനുഭവപ്പെട്ടേക്കാം. ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ ലളിതവും സ്‌നേഹപൂര്‍ണവുമായ ഒരു സമീപനം സ്വീകരിക്കണം. പ്രണയജീവിതത്തിലെ രസകരമായ വശം കാണുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ നിങ്ങള്‍ കുടുങ്ങി കിടക്കുകയാണെങ്കില്‍ അതില്‍ നിന്ന് മോചനം നേടാനുള്ള സമയമായിട്ടുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. റിസ്‌ക് എടുത്ത് പുതിയ അനുഭവങ്ങള്‍ പരീക്ഷിക്കുക. ഇത് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടുകള്‍ നല്‍കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം വിഷമം അനുഭവപ്പെട്ടേക്കാം.എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുക. നിങ്ങള്‍ക്കും പങ്കാളിക്കും എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാനുള്ള വാതിലുകള്‍ തുറക്കുക. നിങ്ങളുടെ വികാരങ്ങളും വാക്കുകളും ഉപയോഗിച്ച് നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ മടി കാണിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 23 | പ്രണയബന്ധത്തില്‍ സന്തോഷം നിറയും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories