TRENDING:

Love Horoscope Jan 7 | തര്‍ക്കത്തിലേര്‍പ്പെടരുത്; പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി ഏഴിലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Jan 7 | തര്‍ക്കത്തിലേര്‍പ്പെടരുത്; പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം: ഇന്നത്തെ പ്രണയഫലം അറി
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ വികാരങ്ങളില്‍ നിങ്ങള്‍ അല്‍പം നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കാളിയോടു കൂടി പങ്കിടണം. അത് ശാന്തമായി ചെയ്യുന്നതാണ് നല്ലത്. അതുവഴി നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും. പങ്കാളിയുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കണം.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം മോശമായേക്കാം. ഇത് നിങ്ങളെ വല്ലാതെ ആശങ്കപ്പെടുത്തുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇപ്പോള്‍ പങ്കാളിക്ക് നിങ്ങളില്‍ നിന്ന് അല്‍പം ശ്രദ്ധയും അനുകമ്പയും ആവശ്യമുണ്ട്. ഇന്ന് പങ്കാളിയോടൊപ്പം അല്‍പം സമയം ചെലവഴിക്കുന്നത് ആശ്വാസത്തിനുള്ള വക നല്‍കും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളികള്‍ക്കിടയില്‍ ഇന്ന് സമാധാനം അനുഭവപ്പെടുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഒരു സമ്മാനമോ പ്രണയ കാര്‍ഡോ നല്‍കി പങ്കാളിയെ അത്ഭുതപ്പെടുത്തുക. നിങ്ങളുടെ ബന്ധം നിലനിര്‍ത്തുന്നതിനായി നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയും വിലമതിക്കപ്പെടുകയും ചെയ്യും. അത് ബന്ധത്തില്‍ പോസിറ്റീവായ സ്വാധീനം ചെലുത്തുകയും പങ്കാളിയില്‍ നിന്ന് നിങ്ങള്‍ സ്‌നേഹപൂര്‍ണമായ പെരുമാറ്റം നല്‍കുകയും ചെയ്യും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളിലൊരാളോട് പ്രണയം തോന്നാന്‍ സാധ്യതയുണ്ട്. അയാളുമായി ഡേറ്റിംഗ് നടത്തുകയും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. പ്രണയം അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ മറ്റുപല കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞേക്കില്ല. നിങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്കായി സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. ആ വ്യക്തിയുടെ സാന്നിധ്യത്തെ നിങ്ങള്‍ എത്രമാത്രം വിലമതിക്കുന്നുണ്ടെന്ന് അയാളെ അറിയിക്കുക. അത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ സ്ഥിരതയും സമാധാനവും അനുഭവപ്പെടും. പങ്കാളികള്‍ക്കിടയില്‍ യോജിപ്പ് ഉണ്ടാകും. നിങ്ങളുടെ പങ്കാളി ഇന്ന് നിങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കും. അതുകൂടാതെ, നിങ്ങളെ വളരെ നന്നായി പരിപാലിക്കുകയും ചെയ്യും. അവരോടൊപ്പം സമയം ചെലവഴിക്കാനും വിനോദകാര്യങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കണം.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ഇന്ന് നിങ്ങള്‍ തടസ്സം നേരിടുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍ ആ പ്രതിസന്ധികളെ നിങ്ങള്‍ നന്നായി തരണം ചെയ്യും. ഇത് നിങ്ങള്‍ക്ക് വലിയ സന്തോഷവും സമാധാനവും നല്‍കും. കൂടാതെ നിങ്ങളുടെ ബന്ധം നല്ലൊരു വഴിത്തിരിവില്‍ എത്തുകയും ചെയ്യും. ഇനിയും പ്രണയിക്കാത്തവര്‍ക്ക് തങ്ങളുടെ പങ്കാളിയെ കണ്ടെത്താനുള്ള മികച്ച അവസരമാണിത്.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ചില വലിയ പ്രതിസന്ധികളുണ്ടാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍, പങ്കാളിയോടൊപ്പം ഒരു സിനിമ കാണുകയോ രസകരമായ എന്തെങ്കിലും ചെയ്യുകയോ ആവാം. അത് നിങ്ങള്‍ക്ക് പരസ്പരം സംസാരിച്ചിരിക്കാന്‍ കുറച്ച് സമയം നല്‍കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം ഇന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കും. പങ്കാളിയുമായുള്ള വളരെക്കാലത്തെ അടുപ്പം പരിഗണിച്ച് നിങ്ങള്‍ വിവാഹത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. അതേസമയം, നിങ്ങളുടെ ഹൃദയം പറയുന്നതിന് അനുസരിച്ച് പെരുമാറുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ അല്‍പം വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും അവയെല്ലാം നിങ്ങള്‍ തരണം ചെയ്യും. ചില നല്ല കാര്യങ്ങള്‍ ഇന്ന് സംഭവിക്കും. നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. അതേസമയം, അനാവശ്യമായി കോപിക്കരുത്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബന്ധത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. പോസിറ്റീവായ ചില കാര്യങ്ങള്‍ നടക്കും. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടും. നിങ്ങളും പങ്കാളിയും നിങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരായിരിക്കും. നിങ്ങളുടെ ബന്ധം ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധം നിങ്ങള്‍ക്ക് വളരെയധികം സംതൃപ്തി നല്‍കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിയും. രസകരമായ പ്രവര്‍ത്തനങ്ങളും വിനോദകാര്യങ്ങളും ഉള്‍പ്പെടുത്തി പ്രണയം തീവ്രമാക്കുക. നിങ്ങളുടെ പ്രണയം വെളിപ്പെടുത്താന്‍ പ്രത്യേക അവസരത്തിനായി കാത്തിരിക്കരുത്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 7 | തര്‍ക്കത്തിലേര്‍പ്പെടരുത്; പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories