TRENDING:

Maha Shivratri 2025: മഹാശിവരാത്രിയിൽ തുളസിയില ദേവന് അർപ്പിക്കരുത്; അബദ്ധത്തിൽ ഈ 7 കാര്യങ്ങൾ ചെയ്യരുത്

Last Updated:
എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയ്ക്കാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വർഷത്തെ മഹാശിവരാത്രി ഫെബ്രുവരി 26നാണ്.
advertisement
1/9
മഹാശിവരാത്രിയിൽ തുളസിയില ദേവന് അർപ്പിക്കരുത്; അബദ്ധത്തിൽ ഈ 7 കാര്യങ്ങൾ ചെയ്യരുത്
ഈ വർഷത്തെ മഹാശിവരാത്രിക്ക് ഇനി ദിവസങ്ങൾ മാത്രം. മഹാദേവന്റെ പ്രധാന ദിനമായ ശിവരാത്രി ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഹൈന്ദവവിശ്വാസികൾ. എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയ്ക്കാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വർഷത്തെ മഹാശിവരാത്രി ഫെബ്രുവരി 26നാണ്. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതും വ്രതമനുഷ്ടിക്കുന്നതും ജീവിതത്തിൽ ഐശ്വര്യം പ്രധാനം ചെയ്യുമെന്ന് കണക്കാക്കുന്നു.
advertisement
2/9
മഹാശിവരാത്രിയിൽ മഹാദേവന്റെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഭക്തർ ഉപവസിച്ചും ആചാരങ്ങൾക്കനുസൃതമായി ആരാധന നടത്തിയും ശിവനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ ചിലപ്പോൾ നാം അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ നമ്മൾക്ക് ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. ആരാധനയിൽ വരുത്തുന്ന ചില തെറ്റുകൾ നമ്മുടെ പ്രാർത്ഥനകളെ നിഷ്ഫലമാക്കും. അതിനാൽ ഈ 7 കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
advertisement
3/9
കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക‌: ശിവരാത്രി ദിനത്തിൽ കറുത്ത വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കുക. വെള്ള, മഞ്ഞ അല്ലെങ്കിൽ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കറുപ്പ് നിറം നെഗറ്റീവ് എനർജിയുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു, അതിനാൽ ദേവനെ ആരാധിക്കുന്ന നേരത്ത് ഈ നിറത്തിലുള്ള വസ്ത്രം ഒഴിവാക്കണം.
advertisement
4/9
ഈ പൂക്കൾ അർ‍പ്പിക്കരുത്: ശിവന്റെ ആരാധനാനേരത്ത് ചില പ്രത്യേക പൂക്കൾ അർപ്പിക്കുന്നത് ദേവന്റെ കോപത്തിന് കാരണമായേക്കാം. അതിൽ പ്രധാനമാണ് കൈത. കൈതപ്പൂവ് ഒരിക്കലും അനുഷ്ടാനത്തിനായി ഉപയോ​ഗിക്കരുത്. വിശ്വാസമനുസരിച്ച്, ഈ പൂക്കൾ ശിവന് അനിഷ്ടകരമായി കണക്കാക്കപ്പെടുകയും ആരാധനയിൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. പൂജാവേളയിൽ ശിവലിംഗത്തിൽ വെളുത്ത പൂക്കൾ അർപ്പിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
advertisement
5/9
തുളസിയില അർപ്പിക്കരുത്: ശിവരാത്രി ദിനത്തിൽ ദേവനെ ആരാധിക്കുമ്പോൾ പൂജയിൽ തുളസിയില ഉപയോഗിക്കരുത്. തുളസി മാതാവിനെ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും പ്രതീകമായാ‌ണ് കണക്കാക്കുന്നത്. ശിവലിംഗത്തിൽ തുളസി സമർപ്പിക്കുന്നത് അശുഭമായി കണക്കാക്കപ്പെടുന്നു.
advertisement
6/9
ശിവലിംഗത്തിന് ചുറ്റും പ്രദക്ഷിണം പൂർത്തിയാക്കരുത്: ശിവരാത്രി ദിനത്തിൽ ശിവലിംഗത്തെ പ്രദക്ഷിണം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലുംഒരു പൂർണ്ണ വൃത്തം ഉണ്ടാക്കിക്കൊണ്ട് ശിവലിം​ഗത്തെ പ്രദക്ഷിണം ചെയ്യരുത്. മതവിശ്വാസമനുസരിച്ച്, ശിവലിംഗത്തെ പകുതി ദൂരം പ്രദക്ഷിണം ചെയ്ത ശേഷമാണ് മടങ്ങേണ്ടത്. പൂർണ്ണമായ പ്രദക്ഷിണം അശുഭകരമായി കണക്കാക്കപ്പെടുന്നു.
advertisement
7/9
കൂവളത്തിന്റെ ഇല: ശിവന് കൂവളത്തിന്റെ ഇല വളരെ ഇഷ്ടമാണ്. പക്ഷേ പൂജയിൽ എപ്പോഴും പുതിയതും പൊട്ടാത്തതുമായ കൂവളത്തിന്റെ ഇല ഉപയോ​ഗിക്കുക. പഴയതോ ചീത്തയോ ആയ കൂവളം അർപ്പിക്കുന്നത് ആരാധനയുടെ ഫലം നൽകുന്നില്ല.
advertisement
8/9
പാൽ അർപ്പിക്കുമ്പോൾ: ശിവലിംഗത്തിൽ പാൽ അർപ്പിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. എന്നാൽ പാൽ അർപ്പിക്കാൻ ചെമ്പ് പാത്രം മാത്രമേ ഉപയോഗിക്കാവൂ വെങ്കല പാത്രത്തിൽ പാൽ അർപ്പിക്കുന്നത് ശുഭകരമായി കണക്കാക്കില്ല.
advertisement
9/9
തേങ്ങാവെള്ളം: ശിവരാത്രി ദിനത്തിൽ ശിവനെ പാൽ, വെള്ളം, തേൻ, നെയ്യ്, തൈര് എന്നിവ കൊണ്ട് അഭിഷേകം ചെയ്യുന്നത് ഉത്തമമാണ്, എന്നാൽ ശിവലിംഗത്തിൽ തേങ്ങാവെള്ളം അർപ്പിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Maha Shivratri 2025: മഹാശിവരാത്രിയിൽ തുളസിയില ദേവന് അർപ്പിക്കരുത്; അബദ്ധത്തിൽ ഈ 7 കാര്യങ്ങൾ ചെയ്യരുത്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories