TRENDING:

Horoscope Jan 14 | ബിസിനസില്‍ വെല്ലുവിളികളുണ്ടാകും; സാമ്പത്തിക സ്ഥിതി മെച്ചപ്പെടും: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 14ലെ രാശിഫലം അറിയാം
advertisement
1/14
Horoscope Jan 14 | ബിസിനസില്‍ വെല്ലുവിളികളുണ്ടാകും; സാമ്പത്തിക സ്ഥിതി മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ ജാതകം തീരുമാനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. മറ്റുള്ളവര്‍ക്ക് ഇന്നത്തെ കാര്യങ്ങള്‍ സാധാരണ പോലെ നടക്കും. മേടം രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. വൃശ്ചിക രാശിക്കാര്‍ സ്വയം പരിചരണത്തിനായി സമയം കണ്ടെത്തണം. മിഥുനം രാശിക്കാര്‍ അവരുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കേണ്ടിവരും.
advertisement
2/14
കര്‍ക്കടകം, ചിങ്ങം രാശിക്കാര്‍ക്ക് ശക്തമായ പരസ്പര ബന്ധമുണ്ടാകും. കന്നി രാശിക്കാര്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തേണ്ടിവരും. തുലാം രാശിക്കാര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. വൃശ്ചിക രാശിക്കാര്‍ തന്ത്രപരമായ പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കേണ്ടിവരും. ധനു രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയും. മകരരാശിക്കാര്‍ക്ക് ഇന്ന് ഐശ്വര്യം നിറഞ്ഞ ദിവസമായിരിക്കും. കുംഭരാശിക്കാര്‍ക്ക് സാമൂഹിക സമ്പര്‍ക്കം വര്‍ദ്ധിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടിവരും. മീനരാശിക്കാര്‍ക്ക് ഇന്ന് സ്വയം പരിചരണത്തില്‍ സമയം ചെലവഴിക്കേണ്ടിവരും.
advertisement
3/14
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഇന്ന് ഊര്‍ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരങ്ങള്‍ അപ്രതീക്ഷിതമായി ലഭിച്ചേക്കാം. നിങ്ങളുടെ സഹജാവബോധത്തില്‍ വിശ്വസിക്കുക. കാരണം ഈ സമയത്ത് അവ വളരെയധികം പ്രധാന്യം അര്‍ഹിക്കുന്നു. തൊഴില്‍രംഗത്ത് നിങ്ങളുടെ നേതൃത്വ കഴിവുകള്‍ ആവശ്യമായി വരുന്ന ഒരു വെല്ലുവിളി നിങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഉത്തരവാദിത്തം ഏറ്റെടുക്കാനും നിങ്ങളുടെ നൂതനമായ പ്രശ്‌നപരിഹാര കഴിവുകള്‍ പ്രകടിപ്പിക്കാനും മടിക്കരുത്. സഹപ്രവര്‍ത്തകരുമായുള്ള സഹകരണം പ്രധാനമാണ്. അതിനാല്‍ അവരുടെ ആശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങളും അംഗീകരിക്കുക. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: പിങ്ക്
advertisement
4/14
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ പ്രചോദനവും ലക്ഷ്യബോധവും കണ്ടെത്താന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് ഊര്‍ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കപ്പെടും. കൂടാതെ, നിങ്ങള്‍ സുഹൃത്തുക്കളുമായി ബന്ധപ്പെടുമ്പോഴോ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ പങ്കിടുന്ന പുതിയ ആളുകളെ കണ്ടുമുട്ടുമ്പോഴോ നിങ്ങളുടെ സാമൂഹിക ഇടപെടൽ അര്‍ത്ഥവത്തായി അനുഭവപ്പെടും. ടീം വര്‍ക്ക് പുതിയ ആശയങ്ങളും പരിഹാരങ്ങളും പ്രചോദിപ്പിക്കുമെന്നതിനാല്‍ മറ്റുള്ളവരുമായി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക. ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക. വിശ്രമത്തിനും സ്വയം പരിചരണത്തിനും സമയം നീക്കിവയ്ക്കുന്നത് ഉറപ്പാക്കണം. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: മെറൂണ്‍
advertisement
5/14
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയങ്ങള്‍ കൂടുതല്‍ തുറന്നു പ്രകടിപ്പിക്കാന്‍ കഴിയും. അത് പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ ഊര്‍ജ്ജ തരംഗം ഇന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടും. ഹൃദയംഗമമായ ഒരു സന്ദേശം പഴയ ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കുകയും സമ്പന്നമായ കൈമാറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ മനസ്സ് പറയുന്നത് ശ്രദ്ധിക്കുക. തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിന് ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കു. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍, പുതിയ ആശയങ്ങള്‍ മനസ്സില്‍ വന്നേക്കാം - അവ മറ്റുള്ളവരുമായി പങ്കിടാന്‍ മടിക്കരുത്. ടീം വര്‍ക്കിനും സഹകരണത്തിനും മികച്ച ഫലങ്ങള്‍ ലഭിക്കും. മൊത്തത്തില്‍, ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുക, സാമൂഹിക ഇടപെടലുകള്‍ ആസ്വദിക്കുക. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: കടും പച്ച
advertisement
6/14
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് വൈകാരികമായി തളര്‍ച്ച അനുഭവപ്പെടും. അതേസമയം ആശയങ്ങളില്‍ വ്യക്തത പ്രകടിപ്പിക്കണം. ധ്യാനം പരിശീലിക്കുന്നത് മനസ്സിന് സമാധാനം കിട്ടാന്‍ സഹായിക്കും. നിങ്ങളുടെ അവബോധം ഉയര്‍ന്ന തലത്തിലാകും, അത് നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വം വെളിപ്പെടുത്തേണ്ടി വരും. നിങ്ങളുടെ മാനസിക വികാരങ്ങളുമായി ബന്ധപ്പെടാന്‍ സമയമെടുക്കുക. ഈ ആത്മപരിശോധന വിലപ്പെട്ട ഉള്‍ക്കാഴ്ച നിങ്ങള്‍ക്ക് നല്‍കും. നിങ്ങളുടെ ബന്ധങ്ങളില്‍, ആശയവിനിമയം വ്യക്തമായി നടത്താന്‍ ശ്രമിക്കുക. പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയം നിലനിര്‍ത്തുക. അല്ലെങ്കില്‍ നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്താന്‍ ശ്രമിക്കുക. ഏതെങ്കിലും തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് മായ്ക്കാനും ബന്ധങ്ങള്‍ ആഴത്തിലാക്കാനും ഇത് അനുകൂലമായ സമയമാണ്. ഇന്നത്തെ ദിവസം വളര്‍ച്ചയ്ക്കും പോസിറ്റീവായ മാറ്റങ്ങള്‍ക്കും അനുകൂലമായ ദിവസമാണ്. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: നീല
advertisement
7/14
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ കഴിയും. ഇന്ന് നിങ്ങളുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. അത് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും. നിങ്ങളുടെ വൈകാരിക ബന്ധങ്ങള്‍ ആഴത്തിലാകും. ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കാന്‍് വഴിയൊരുക്കും. മറ്റുള്ളവരുടെ പങ്കിടലിനും അവര്‍ പറയുന്നത് കേള്‍ത്താനും മനസ്സ് തുറന്നിരിക്കുക; ഈ പരസ്പര അടുപ്പം നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. ഇതിനിടയില്‍ സ്വയം പരിചരണത്തിനായി അല്‍പം സമയം നീക്കി വയ്‌ക്കേണ്ടതുണ്ട്. ധ്യാനത്തിനും യോഗയ്ക്കുമായി കുറച്ച് സമയം നീക്കി വയ്ക്കുക. ഇത് നിങ്ങളുടെ ആത്മാവിനെ പുതുക്കുകയും വരാനിരിക്കുന്ന സാഹസികതകളെ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇന്നത്തെ ദിവസം ആസ്വദിക്കുക. ചുറ്റുമുള്ള ഊര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്താന്‍ പരിശ്രമിക്കുക. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: ചുവപ്പ്
advertisement
8/14
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മപരിശോധനയ്ക്കും വളര്‍ച്ചയ്ക്കുമുള്ള അവസരങ്ങള്‍ നിറഞ്ഞതാണ്. നിങ്ങളുടെ ചുറ്റുമുള്ള ഊര്‍ജ്ജം നിങ്ങളുടെ ഉള്ളില്‍ ആഴത്തിലുള്ള ധാരണയെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കുന്നതിന് സമയം കണ്ടെത്തും. നിങ്ങളുടെ കാഴ്ചപ്പാടിനെ വെല്ലുവിളിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടാം. അത് ഫലപ്രദമായ ചര്‍ച്ചകളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക. സഹകരണം അതിശയകരമായ ഉള്‍ക്കാഴ്ചകളിലേക്ക് നയിച്ചേക്കാം. മൊത്തത്തില്‍, വളര്‍ച്ചയ്ക്കും ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ ഉണ്ടാകും. അവയെ സ്വീകരിക്കുക. നിങ്ങളുടെ അവബോധത്തില്‍ വിശ്വസിക്കുകയും പുതിയ വഴികള്‍ പര്യവേക്ഷണം ചെയ്യാന്‍ നിങ്ങളെ അനുവദിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: കറുപ്പ്
advertisement
9/14
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ഐക്യത്തിന്റെയും സന്തുലിതാവസ്ഥയുടെയും ഒരു തരംഗം കൊണ്ടുവരുമെന്ന് രാശിഫലത്തില്‍ പറയുന്നു. ദിവസം പുരോഗമിക്കുമ്പോള്‍, നിങ്ങള്‍ക്ക് ബന്ധത്തിനും സഹകരണത്തിനും അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും. വ്യക്തിപരവും തൊഴില്‍പരവുമായ ബന്ധങ്ങള്‍ക്ക് ഇന്ന് നിങ്ങള്‍ പ്രാധാന്യം നല്‍കും. അതിനാല്‍ മറ്റുള്ളവരുമായി ബന്ധപ്പെടാനും നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാനും തയ്യാറാകുക. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ ഇന്ന് മികച്ച അവസരമാണ്. നിങ്ങളുടെ ആകര്‍ഷണീയത അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇത് ഏതെങ്കിലും സംഘര്‍ഷങ്ങളോ തെറ്റിദ്ധാരണകളോ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും. നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍, ആ വിടവ് നികത്താന്‍ ഇന്ന് ഏറ്റവും അനുയോജ്യമായ സമയമാണ്. മൊത്തത്തില്‍, ഇന്ന് സാധ്യതകള്‍ നിറഞ്ഞ ഒരു ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. അതിനാല്‍ നിങ്ങളുടെ ചുറ്റുമുള്ള ഊര്‍ജ്ജത്തെ സ്വീകരിച്ച് വളര്‍ച്ചയിലേക്കും ബന്ധത്തിലേക്കും നയിക്കുക. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: മഞ്ഞ
advertisement
10/14
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ലക്ഷ്യബോധവും ദൃഢനിശ്ചയം ഉണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. വ്യക്തിപരമായ ലക്ഷ്യങ്ങളിലും അഭിലാഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മികച്ച അവസരമാണിത്. സാമ്പത്തികമായി, നിക്ഷേപങ്ങള്‍ പരിഗണിക്കുന്നതിനോ നിങ്ങളുടെ ബജറ്റ് പുനര്‍മൂല്യനിര്‍ണ്ണയിക്കുന്നതിനോ അനുകൂലമായ സമയമാണിത്. ഇപ്പോള്‍ നടത്തുന്ന തന്ത്രപരമായ ആസൂത്രണം ദീര്‍ഘകാല നേട്ടങ്ങള്‍ നല്‍കും. തിരക്കുകള്‍ ഉണ്ടാകുമെങ്കിലും സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കാന്‍ ഓര്‍മ്മിക്കുക. കാരണം അല്ലെങ്കില്‍ പിന്നീട് നിങ്ങളുടെ ആരോഗ്യം മോശമാകാന്‍ ഇടയുണ്ട്.. വിശ്രമിക്കാനും നിങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സമയം കണ്ടെത്തുക. മൊത്തത്തില്‍, നിങ്ങളുടെ ശ്രമങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു പോസിറ്റീവ് ദിവസമാണിത്. നിങ്ങളോട് സത്യസന്ധത പുലര്‍ത്തുക. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
11/14
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാരുടെ ജീവിതത്തില്‍ ഇന്ന് സാഹസിക പ്രവര്‍ത്തനങ്ങളും പര്യവേക്ഷണവും നടത്താനുള്ള അവസരം ഇന്ന് ഉണ്ടാകും. നിങ്ങളുടെ ദിനചര്യയില്‍ നിന്ന് മോചനം നേടാനും പുതിയ അനുഭവങ്ങള്‍ തേടാനുമുള്ള ഒരു ആഗ്രഹം നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ഈ മാറ്റത്തെ സ്വീകരിക്കുക; നിങ്ങളുടെ സുഖസൗകര്യ മേഖലയില്‍ നിന്ന് പുറത്തുകടക്കാന്‍ ഇത് ഒരു മികച്ച സമയമാണ്. നിങ്ങള്‍ സജീവമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ആശയങ്ങള്‍ പങ്കിടുകയും ചെയ്യുമ്പോള്‍ ഇന്ന് നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലായേക്കാം. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു ദീര്‍ഘദൂര വിനോദയാത്ര പോകുന്നത് സന്തോഷം നല്‍കുകയും നിങ്ങളുടെ ബന്ധങ്ങളെ സമ്പന്നമാക്കുകയും ചെയ്യും. വ്യക്തിഗത വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ഒരു മികച്ച ദിവസമാണ്. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: പച്ച
advertisement
12/14
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഇന്ന് പുതിയ അവസരങ്ങള്‍ ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. വ്യക്തിപരമായും തൊഴില്‍പരമായും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് പ്രചോദനം ലഭിച്ചേക്കാം. മറ്റുള്ളവരുടെ ആശയങ്ങള്‍ കേള്‍ക്കാനും അവരുമായി നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാനും സമയം നീക്കി വയ്ക്കുക. ദുര്‍ബലത കൂടുതല്‍ ആഴത്തിലുള്ള ധാരണയിലേക്ക് നയിച്ചേക്കാം. ഇന്നത്തെ ദിവസം സ്വയം പരിചരണത്തിന് സമയം നീക്കി വയ്ക്കുക. നിങ്ങളുടെ ദൃഢനിശ്ചയം പൂര്‍ത്തിയാക്കുക. എന്നാല്‍ നിങ്ങളുടെ ഊര്‍ജനില വര്‍ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മൊത്തത്തില്‍, വളര്‍ച്ചയ്ക്കും ബന്ധം മെച്ചപ്പെടുത്തുന്നതിനും സാധ്യത നിറഞ്ഞ ദിവസമാണിന്ന്. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
13/14
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഇന്ന് നിങ്ങള്‍ക്ക് പ്രചോദനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഒരു തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ മനസ്സില്‍ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള നൂതന ആശയങ്ങളിലേക്കും അതുല്യമായ പരിഹാരങ്ങളിലേക്കും നിങ്ങളുടെ ചിന്തകള്‍ നീങ്ങുന്നത് നിങ്ങള്‍ തിരിച്ചറിയും. നിങ്ങളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ഭാവനയെ ഉണര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇത് ഒരു മികച്ച ദിവസമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിക്കും. ഇന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മുന്നേറ്റം ബിസിനസില്‍ ലഭിക്കും. മൊത്തത്തില്‍, ഇന്ന് നിങ്ങളുടെ അതുല്യമായ കാഴ്ചപ്പാട് സ്വീകരിക്കാനും നിങ്ങളുടെ ചുറ്റുമുള്ള ലോകവുമായി ബന്ധപ്പെടാനുമുള്ള ദിവസമാണ്. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: ആകാശനീല
advertisement
14/14
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും. ഇന്ന് ആത്മപരിശോധനയ്ക്കും കലാപരമായ ആവിഷ്‌കാരത്തിനും അനുയോജ്യമായ ദിവസമാണ്. ജോലി സ്ഥലത്ത് അമിതമായ ജോലിഭാരം ഒഴിവാക്കാന്‍ ശ്രമിക്കുക. സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും വിശ്രമത്തിനും സ്വയം പരിചരണത്തിനും നിങ്ങള്‍ക്ക് മതിയായ സമയം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ അവബോധത്തിന് ശ്രദ്ധ നല്‍കുക അത് ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ നിങ്ങളെ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഊര്‍ജസ്വലത അനുഭവപ്പെടും. അത് വലിയ സ്വപ്നങ്ങള്‍ കാണാന്‍ നിങ്ങളെ അനുവദിക്കും. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: തവിട്ട്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope Jan 14 | ബിസിനസില്‍ വെല്ലുവിളികളുണ്ടാകും; സാമ്പത്തിക സ്ഥിതി മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories