TRENDING:

Love Horoscope Feb 15 | നിങ്ങളുടെ സ്‌നേഹബന്ധം ശക്തമാകും; സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 15ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Feb 15 | നിങ്ങളുടെ സ്‌നേഹബന്ധം ശക്തമാകും; സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും: ഇന്നത്തെ പ്രണയഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്‌നേഹ ബന്ധം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യകരവും ദൃഢവുമാണോയെന്ന് നിങ്ങള്‍ക്ക് ഇന്ന് വിലയിരുത്താന്‍ കഴിയും. കാരണം, കുറച്ചുകാലമായി നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ ചില സംശയങ്ങള്‍ അനുഭവപ്പെടുന്നുണ്ടാകാം. എന്നാല്‍, കുറച്ചുദിവസം പങ്കാളിയോട് തര്‍ക്കിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബന്ധം നിങ്ങളുടെ ഹൃദയത്തിന് സന്തോഷം നല്‍കുന്നുണ്ടോയെന്ന് വിലയിരുത്തുകയും നിങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരുകയും ചെയ്യുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് അകന്നുപോകുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. അയാള്‍ നിങ്ങളെ അവഗണിക്കുന്നതായും തോന്നും. നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ പൊതുവേ സന്തുഷ്ടമാണെങ്കിലും നിങ്ങളുടെ പങ്കാളി വളരെ തിരക്കിലാണെന്ന് നിങ്ങള്‍ കണ്ടെത്തും. അതിനാല്‍ അവഗണിക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നും. സമയമെടുത്ത് നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് പങ്കുവയ്ക്കുക. നിങ്ങളുടെ സത്യസന്ധതയും തുറന്ന മനസ്സോടെയുള്ള പെരുമാറ്റവും പങ്കാളിയുടെ മനസ്സ് കീഴ്‌പ്പെടുത്തും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിസ്സാരമായ വിഷയങ്ങളിലെ വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കുക. ക്ഷമയോടെ പങ്കാളിയെ കേള്‍ക്കുക. നിങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തത്തിന് പ്രധാന്യം നല്‍കുക. നിസ്സാരപ്രശ്‌നങ്ങളുടെ പേരില്‍ തര്‍ക്കിക്കുന്നത് നിങ്ങള്‍ക്കിടയില്‍ അസന്തുഷ്ടി വര്‍ധിപ്പിക്കുകയും വിശ്വാസം കുറയ്ക്കുകയും ചെയ്യും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ക്ഷമ വര്‍ധിക്കും. നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. ഇത് നിങ്ങള്‍ പരസ്പരം സംസാരിച്ച് പരിഹരിക്കണം. പ്രശ്‌നം മറച്ചുവയ്ക്കാന്‍ ശ്രമിക്കരുത്. അല്ലെങ്കില്‍ അത് നിങ്ങളെ വേട്ടയാടും. പങ്കാളിയോട് വ്യക്തമായി ആശയവിനിമയം നടത്തുകയും പൂര്‍ണമായും ക്ഷമിക്കുകയും ചെയ്താല്‍ നിങ്ങളുടെ ബന്ധം വീണ്ടും ശരിയായ പാതയിലാകും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ അല്‍പം വികാരാധീനനാകും. നിങ്ങളുടെ പങ്കാളിയെ അവിശ്വസിക്കരുത്. നിങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ഇന്ന് തര്‍ക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. നിങ്ങളുടെ ആശങ്കകള്‍ വേഗത്തില്‍ പരിഹരിക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണം. നിങ്ങളുടെ പങ്കാളിയുമായി അനാവശ്യമായി വഴക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, പങ്കാളിയോട് സ്‌നേഹത്തില്‍ പെരുമാറിയാല്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ ബന്ധം വീണ്ടും തളിരിടുകയും മാധുര്യം അനുഭവപ്പെടുകയും ചെയ്യും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. നിങ്ങള്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുമെങ്കിലും പങ്കാളിക്ക് അതേരീതിയില്‍ തോന്നില്ല. ഇന്ന് നിങ്ങള്‍ സൗമ്യത പുലര്‍ത്തുകയും കോപം നിയന്ത്രിക്കുകയും വേണം. അത് നിങ്ങളെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയബന്ധത്തില്‍ വിശ്വാസവും ആശയവിനിമയും വളര്‍ത്തിയെടുക്കുക. പങ്കാളിയോട് വിശ്വസ്തത കുറവ് ഉണ്ടെങ്കില്‍ ബന്ധം തകരും. പങ്കാളിയെ സംശയിച്ചാല്‍ അത് ബന്ധത്തിന് ദോഷകരമാകും. പങ്കാളിയോട് നേരിട്ട് സംസാരിക്കുകയും പരാതികള്‍ രഹസ്യമായി പരിഹരിക്കുകയും ചെയ്യുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. എങ്കിലും പങ്കാളിയെ വിഷമിപ്പിക്കരുത്. പങ്കാളിയെ കുറ്റപ്പെടുത്താന്‍ നിങ്ങള്‍ ശ്രമിക്കരുത്. പങ്കാളിയുടെ മുന്നില്‍വെച്ച് മറ്റൊരാളുമായി പ്രണയത്തിലാകരുത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ ചര്‍ച്ച ചെയ്ത് പരിഹരിക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബന്ധത്തില്‍ അസൂയ ഒഴിവാക്കാന്‍ ശ്രമിക്കുക. അത് നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ വിള്ളല്‍ സൃഷ്ടിച്ചേക്കാം. പങ്കാളിയോട് അസൂയപ്പെടരുത്. ആരോഗ്യകരമായ പ്രണയബന്ധത്തില്‍ അസൂയയ്ക്ക് സ്ഥാനമില്ലെന്ന് മനസ്സിലാക്കണം. പ്രശ്‌നങ്ങളുണ്ടെങ്കില്‍ സത്യസന്ധമായി അതിനെപ്പറ്റി തുറന്ന് സംസാരിക്കുന്നതാണ് നല്ലത്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുടുംബബന്ധത്തിലോ പ്രണയബന്ധത്തിലോ പിരിമുറുക്കം അനുഭവപ്പെടും. നിങ്ങളുടെ സമീപനം നയതന്ത്രപരവും വസ്തുനിഷ്ഠവുമായിരിക്കുക. അപ്പോള്‍ അന്തരീക്ഷം സാധാരണ നിലയിലാകും. പങ്കാളിയില്‍ നിന്ന് കുറച്ചുദിവസം അകന്നുനില്‍ക്കുന്നതാണ് നല്ലത്.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ അല്‍പം വിഷമഘട്ടമുണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയുമായി ശാന്തത പാലിക്കുക. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ശാന്തമായും വ്യക്തമായും പ്രകടിപ്പിക്കുക. അപ്പോള്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 15 | നിങ്ങളുടെ സ്‌നേഹബന്ധം ശക്തമാകും; സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories