TRENDING:

Love Horoscope Dec 19 | യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും; പ്രിയപ്പെട്ടവരെ കാണും: പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 19ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Dec 19 | യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും; പ്രിയപ്പെട്ടവരെ കാണും: പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം ആസ്വദിക്കാന്‍ പറ്റിയ സമയമാണിത്. പുതിയ ചില കാര്യങ്ങള്‍ നിങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. പ്രണയത്തില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയം തുറന്ന് പറയാന്‍ സാധിക്കും. നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. നിങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കും. പ്രിയപ്പെട്ടവരെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിക്കും. അമിതാവേശം ഒഴിവാക്കണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സംഗീതത്തിലും നൃത്തത്തിലും നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. കമ്പനിയിലെ ഉത്തരവാദിത്തങ്ങളെയോര്‍ത്ത് നിങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കും. അവിവാഹിതര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടയാളെ കണ്ടെത്താന്‍ സാധിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ ഇന്ന് കണ്ടെത്തും. നിങ്ങളുടെ പങ്കാളിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. അതിലൂടെ നിങ്ങളുടെ ബന്ധത്തില്‍ സന്തോഷമുണ്ടാകും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പങ്കാളിയെ ആശ്വസിപ്പിക്കും. അവരോടൊപ്പം നടക്കാന്‍ അല്‍പ്പസമയം മാറ്റിവെയ്ക്കണം. പങ്കാളിയെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അവരുടെ എല്ലാ ആവശ്യങ്ങളും നിങ്ങള്‍ നിറവേറ്റിക്കൊടുക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്ക് നിങ്ങള്‍ സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കും. അത് നിങ്ങളുടെ പ്രണയത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കും. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണം. അവരോട് തുറന്ന് സംസാരിക്കാനും ശ്രമിക്കണം. ഗ്രഹസ്ഥിതി ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതരുടെ വിവാഹാലോചനകള്‍ മുടങ്ങും. അത് നിങ്ങളെ നിരാശരാക്കും. നിങ്ങളുടെ പങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തണം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സിനിമയ്‌ക്കോ ഭക്ഷണം കഴിക്കാനോ പോകും, അതെല്ലാം നിങ്ങളുടെ ബന്ധത്തെ പുതിയ തലത്തിലേക്ക് എത്തിക്കും. ഈ സമയം നിങ്ങള്‍ നന്നായി ആസ്വദിക്കും. പ്രണയത്തിനായി അല്‍പ്പസമയം മാറ്റിവെയ്ക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ നിങ്ങളെ നിര്‍ബന്ധിക്കും. നിങ്ങളുടെ മനസ് പറയുന്നത് കേട്ട് മുന്നോട്ട് പോകണം. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കരുത്. നിങ്ങളുടെ വികാരങ്ങള്‍ മാതാപിതാക്കളോട് തുറന്ന് പറയണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടുപോകും. നിങ്ങള്‍ക്ക് മു്ന്നിലെ തടസങ്ങള്‍ നീങ്ങിക്കിട്ടും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പിന്നത്തേക്ക് മാറ്റിവെച്ച വിവാഹമോ വിവാഹ നിശ്ചയമോ ഇന്ന് നടക്കാന്‍ സാധ്യതയുണ്ട്. അതില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. നിങ്ങളുടെ പങ്കാളിയെ ഉടനെ കാണാന്‍ അവസരം ലഭിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും. നിങ്ങള്‍ക്ക് മുന്നിലെ തടസങ്ങള്‍ ഇല്ലാതാകും. വിവാഹത്തിനായി തീയതി നിശ്ചയിക്കുകയും ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Dec 19 | യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും; പ്രിയപ്പെട്ടവരെ കാണും: പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories