Love Horoscope Dec 21 |പങ്കാളിയെ തെറ്റിദ്ധരിക്കും; പ്രശ്നങ്ങള് വഷളാക്കരുത്: പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 21ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരോട് നിങ്ങള്‍ക്ക് അടുപ്പം വര്‍ധിക്കും. ബന്ധങ്ങളില്‍ ഗൗരവമായ തീരുമാനം കൈകൊള്ളും. മറ്റുള്ളവരുടെ പങ്കാളിയെപ്പറ്റി ചിന്തിക്കുന്നത് നിര്‍ത്തണം. പങ്കാളിയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ തങ്ങളുടെ ഇഷ്ടം ചിലരോട് തുറന്നുപറയും. നിങ്ങളുടെ സുഹൃത്തിനോടോ സഹപ്രവര്‍ത്തകരില്‍ ഒരാളാടോ നിങ്ങള്‍ക്ക് പ്രണയം തോന്നും. വളരെ ആലോചിച്ച് തീരുമാനമെടുക്കണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയം തുറന്ന് പറയാന്‍ പറ്റിയ സമയം. ക്ഷമയോടെ മുന്നോട്ട് പോകണം. നിങ്ങളുടെ സുഹൃത്തിന്റെ തിരക്കുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തെപ്പറ്റി കുടുംബത്തോട് തുറന്ന് പറയും. നിങ്ങളുടെ പ്രണയത്തിന് കുടുംബം അംഗീകാരം നല്‍കും. നിങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയത്തില്‍ നിങ്ങള്‍ക്ക് ചില ആശങ്കകള്‍ തോന്നും. വിവാഹം കഴിക്കാന്‍ അനിയോജ്യമായ സമയം. നിങ്ങളുടെ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റണം. സുഹൃത്തുക്കള്‍ നിങ്ങളോട് കലഹിക്കും, അവരെ പിണക്കരുത്.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വിവാഹകാര്യത്തില്‍ തടസമുണ്ടാകും. കുടുംബം നിങ്ങളുടെ വിവാഹം അംഗീകരിക്കില്ല. ക്ഷമയോടെ കാത്തിരിക്കണം. കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കണം.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അവരുമായുള്ള പ്രശ്നം നയപരമായി പരിഹരിക്കണം. സുഹൃത്തുക്കള്‍ നിങ്ങളെ മനസിലാക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ടയാളെ തെരഞ്ഞെടുക്കാന്‍ സാധിക്കും. സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കും. ആരോടും തര്‍ക്കത്തിലേര്‍പ്പെടരുത്.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചിലരോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയോട് നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച ജീവിതം ലഭിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. അത് നിങ്ങളുടെ ബന്ധം ആഴത്തിലാക്കും. ബന്ധങ്ങളില്‍ അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തരുത്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. നിങ്ങളുടെ മനസിലെ ആഗ്രഹം അവരോട് പറയും. പ്രണയം വിവാഹത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ കുടുംബത്തോട് തുറന്ന് പറയണം.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് അനുകൂലകാലം. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. നിങ്ങളുടെ ബന്ധത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Dec 21 |പങ്കാളിയെ തെറ്റിദ്ധരിക്കും; പ്രശ്നങ്ങള് വഷളാക്കരുത്: പ്രണയഫലം അറിയാം