Love Horoscope Jan 28 | പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും; പങ്കാളിയോട് തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 28ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സമ്മാനം ലഭിക്കും. അത് നിങ്ങളില്‍ സന്തോഷമുണ്ടാക്കും. ഈ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാകുന്ന ദിവസമായിരിക്കും. ദാമ്പത്യജീവിതത്തില്‍ ചില വെല്ലുവിളികളുണ്ടാകും. അവ പരിഹരിക്കാന്‍ ശ്രമിക്കണം. പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിത്. നിങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കാളിയുമായി പങ്കുവെയ്ക്കും. വൈകുന്നേരം പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. അത് നിങ്ങളില്‍ സന്തോഷം നിറയ്ക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്കായി സമയം ചെലവഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കണം. നിങ്ങളുടെ വികാരങ്ങള്‍ പരമാവധി നിയന്ത്രിക്കാന്‍ ശ്രമിക്കണം. പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം പുറത്തേക്ക് പോകാന്‍ അവസരം ലഭിക്കും. രസകരമായ നിമിഷങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കും. പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും കാണാന്‍ അവസരം ലഭിക്കും. അത് പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒരുപാട് കാലങ്ങള്‍ക്ക് ശേഷം നിങ്ങളുടെ പങ്കാളിയെ കാണാന്‍ സാധിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് കൂടുതല്‍ അടുത്തിടപെഴകുന്നത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. നിങ്ങളുടെ ജോലിയില്‍ കൃത്യമായ ഇടവേളകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. അവിവാഹിതര്‍ തങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ പിന്തുണയ്ക്കുന്ന ഒരുകൂട്ടം ആളുകളുടെ ഇടയിലായിരിക്കും നിങ്ങളുടെ ജീവിതം. പങ്കാളി നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരും. അവര്‍ക്കായി സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം ശക്തമാകും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളി നിങ്ങളുടെ നല്ലൊരു സുഹൃത്തിനെപ്പോലെ പെരുമാറും. നിങ്ങള്‍ക്കിടയില്‍ ചെറിയ ചില തര്‍ക്കങ്ങളുണ്ടാകും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. നിങ്ങളെ മനസിലാക്കുന്ന പങ്കാളിയെ ലഭിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ പെരുമാറ്റം നിങ്ങളില്‍ സന്തോഷം നിറയ്ക്കും. പ്രിയപ്പെട്ടവരോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 28 | പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും; പങ്കാളിയോട് തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം