Love Horoscope Jan 30| ദാമ്പത്യജീവിതത്തില് സന്തോഷമുണ്ടാകും; മറ്റുള്ളവരുടെ വാക്കുകള് വിശ്വസിക്കരുത്: ഇന്നത്തെ പ്രണയരാശിഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 30ലെ പ്രണയഫലം അറിയാം
advertisement
1/11

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരെയും രസിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പെരുമാറ്റം പങ്കാളിയെ ആകര്‍ഷിക്കും. ഈ ദിവസങ്ങള്‍ പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക.
advertisement
2/11
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും നിറയും. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ സന്തോഷമുണ്ടാകും. നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും.
advertisement
3/11
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വിശ്രമിക്കാനായി സമയം കണ്ടെത്തണമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയോടൊപ്പം സിനിമയ്ക്കോ ഭക്ഷണം കഴിക്കാനോ പോകും. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം.
advertisement
4/11
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് അല്‍പ്പം നിരാശ തോന്നുന്ന സമയമാണിത്. നിങ്ങളുടെ പങ്കാളിയ്ക്കായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
5/11
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ നിങ്ങള്‍ നിര്‍ബന്ധിക്കും. ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹത്തിന് ഒരുങ്ങരുത്. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നത് വരെ കാത്തിരിക്കണം. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പറയാന്‍ സാധിക്കും.
advertisement
6/11
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വിവാഹകാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും. നിങ്ങള്‍ക്ക് മുന്നിലെ തടസങ്ങള്‍ നീങ്ങിക്കിട്ടും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം അനുഭവിക്കാന്‍ സാധിക്കും.
advertisement
7/11
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി നിസാരകാര്യങ്ങള്‍ക്ക് തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണം. തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ തന്നെ മുന്‍കൈയെടുക്കണം. നിങ്ങള്‍ക്ക് അല്‍പ്പം ഏകാന്തത അനുഭവപ്പെടും.
advertisement
8/11
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വിവാഹനിശ്ചയമോ വിവാഹമോ നടക്കാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണം. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ വിവാഹം നടത്താന്‍ സാധിക്കും.
advertisement
9/11
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളിയെ കുടുംബം അംഗീകരിക്കും. അത് നിങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും പകരും. കുടുംബാംഗങ്ങള്‍ നിങ്ങളുടെ വിവാഹകാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കും.
advertisement
10/11
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചിന്താഗതിയുമായി പൊരുത്തപ്പെടുന്ന പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പ്രണയത്തിന് കുടുംബം അംഗീകാരം നല്‍കും. അത് നിങ്ങള്‍ക്ക് ആശ്വാസം പകരും. ചെറിയ ചില തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കണം.
advertisement
11/11
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വിവാഹകാര്യത്തെപ്പറ്റിയുള്ള നിലപാട് കുടുംബത്തെ അറിയിക്കും. അവരെ സമ്മര്‍ദ്ദത്തിലാക്കരുത്. പകരം കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കണം. കുടുംബത്തോട് സത്യസന്ധമായി പെരുമാറണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 30| ദാമ്പത്യജീവിതത്തില് സന്തോഷമുണ്ടാകും; മറ്റുള്ളവരുടെ വാക്കുകള് വിശ്വസിക്കരുത്: ഇന്നത്തെ പ്രണയരാശിഫലം