Love Horoscope Jan 13 | പങ്കാളിയോട് സത്യസന്ധത പാലിക്കണം ; ദാമ്പത്യജീവിതത്തിൽ സന്തോഷമുണ്ടാകും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 13 ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ പൂര്‍ണമായി വിശ്വസിക്കണം. അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് വിലകൊടുക്കണം. പങ്കാളികള്‍ക്കിടയില്‍ തുറന്ന ആശയവിനിമയം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ സന്തോഷിപ്പിക്കാനായി പണം ചെലവാക്കും. നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയ്ക്കായി സര്‍പ്രൈസുകള്‍ ഒരുക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. കുടുംബത്തിന്റെ സന്തോഷത്തിനായി പ്രവര്‍ത്തിക്കും. നിങ്ങളെ മനസിലാക്കാത്ത വ്യക്തികളില്‍ നിന്ന് അകലം പാലിക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ പരസ്പരം ഉത്തരവാദിത്തത്തോടെ പെരുമാറും. പങ്കാളിയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും.
advertisement
5/12
ലിയോ (ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസിന് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. വിവേകത്തോടെ തീരുമാനങ്ങള്‍ കൈകൊള്ളണം. നിങ്ങളുടെ മനസ് പറയുന്ന രീതിയില്‍ തീരുമാനങ്ങള്‍ കൈകൊള്ളണം. മറ്റുള്ളവരുടെ നെഗറ്റീവ് ചിന്തകളില്‍ നിന്ന് മാറിനില്‍ക്കണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ അല്‍പ്പം ആശങ്കയുണ്ടാകും. പങ്കാളിയ്ക്ക് കൗണ്‍സിലിംഗ് ആവശ്യമായി വരും. അവര്‍ക്ക് തെറാപ്പി ചെയ്യേണ്ടിവരും. നിങ്ങളുടെ സൗഹൃദങ്ങള്‍ പുതുക്കാന്‍ അനിയോജ്യമായ ദിവസമാണിന്ന്.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ചില കാര്യങ്ങളെയോര്‍ത്ത് നിങ്ങളുടെ മനസ് വിഷമിക്കും. നിങ്ങളുടെ പ്രണയപങ്കാളിയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കണം. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ അവരോട് തുറന്ന് പറയണം.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട ചില വ്യക്തികളുമായി സംസാരിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ സംഭാഷണങ്ങള്‍ സ്വകാര്യമായിരിക്കണം. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പാലിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചിന്തകള്‍ പങ്കാളിയോട് തുറന്ന് പറയണം. അവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണം. നിങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. ചില കാര്യങ്ങളില്‍ നിങ്ങള്‍ അതീവശ്രദ്ധ പാലിക്കും. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പാലിക്കണം.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ പ്രണയബന്ധങ്ങള്‍ ശക്തിപ്രാപിക്കും. പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ നിലപാടുകള്‍ക്ക് അനിയോജ്യമായ പങ്കാളിയെ തെരഞ്ഞെടുക്കണം. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ ഇന്ന് നിങ്ങളെ തേടിയെത്തും. ബന്ധങ്ങളിലും പ്രണയജീവിതത്തിലും നിങ്ങള്‍ക്ക് അനിയോജ്യമായ മാറ്റങ്ങള്‍ സംഭവിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 13 | പങ്കാളിയോട് സത്യസന്ധത പാലിക്കണം ; ദാമ്പത്യജീവിതത്തിൽ സന്തോഷമുണ്ടാകും: ഇന്നത്തെ പ്രണയഫലം