Love Horoscope Jan 16 | പങ്കാളിയുടെ സ്വപ്നങ്ങള് പൂവണിയും; അവിവാഹിതര്ക്ക് നിരാശ തോന്നും: ഇന്നത്തെ പ്രണയരാശിഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 16ലെ പ്രണയരാശിഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും ഭക്ഷണങ്ങളും വാങ്ങിക്കൊടുക്കും. അവിവാഹിതര്‍ക്ക് ജീവിതത്തില്‍ നിരാശ തോന്നും. നിങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയം ചെലവഴിക്കണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പരിശ്രമിക്കേണ്ടി വരും. നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര പോകും. ദമ്പതികള്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടാകും. അത് പരിഹരിക്കാന്‍ ശ്രമിക്കണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വീട്ടിനുള്ളിലെ പ്രശ്നങ്ങള്‍ നിങ്ങളുടെ ജോലിയേയും ഉത്തരവാദിത്തങ്ങളെയും ബാധിച്ചേക്കും. വിദഗ്ധരുടെ സഹായത്തോടെ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കും. നിങ്ങളുടെ വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് എത്തും. അവരെ തള്ളിക്കളയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ചില അവസരങ്ങളില്‍ നിങ്ങള്‍ക്ക് നിരാശ തോന്നും. എന്നാല്‍ നിങ്ങളുടെ പങ്കാളിയുടെ സാന്നിദ്ധ്യം നിങ്ങളെ വീണ്ടും സന്തോഷത്തിലാക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും. അവരോട് നിങ്ങള്‍ക്ക് വൈകാരിക അടുപ്പം വര്‍ധിക്കും. നിങ്ങളെത്തേടി ചില നല്ല വാര്‍ത്തകളെത്തും. പങ്കാളിയോട് എല്ലാകാര്യങ്ങളും തുറന്ന് സംസാരിക്കണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരെയും പ്രീതിപ്പെടുത്തി ജീവിക്കുന്നത് നിങ്ങള്‍ക്ക് ഭാവിയില്‍ ബാധ്യതകള്‍ സൃഷ്ടിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമയം ചെലവഴിക്കണം. അവരോട് മനസ് തുറന്ന് സംസാരിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങളോട് മനസ് തുറന്ന് സംസാരിക്കും. അതിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിയും പ്രണയ ജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ പാലിക്കണം. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. നിങ്ങളുടെ നിലപാടുകളോട് യോജിക്കുന്ന പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനിയോജ്യമായ സമയമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. നിങ്ങളുടെ സമയം പാഴാക്കിക്കളയരുത്. നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളോ അതിഥികളോ നിങ്ങളുടെ പ്രണയസല്ലാപം തടസപ്പെടുത്തും. നിങ്ങളുടെ മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടുള്ള സ്നേഹം ആഴത്തിലാകും. അവരുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. ചിലര്‍ നിങ്ങളുടെ ബന്ധങ്ങളില്‍ തടസം സൃഷ്ടിക്കാന്‍ ശ്രമിക്കും. അത്തരക്കാരെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കാളിയോട് പങ്കുവെയ്ക്കാന്‍ സാധിക്കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രായോഗികമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. നിങ്ങളുടെ പങ്കാളിയെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 16 | പങ്കാളിയുടെ സ്വപ്നങ്ങള് പൂവണിയും; അവിവാഹിതര്ക്ക് നിരാശ തോന്നും: ഇന്നത്തെ പ്രണയരാശിഫലം