TRENDING:

Love Horoscope Jan 18 | ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകും; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയരാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 18ലെ പ്രണയരാശിഫലം അറിയാം
advertisement
1/12
Love Horoscope Jan 18 | ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകും; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയരാശിഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ക്ഷമ പാലിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം മനസിലാക്കണം. പങ്കാളികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. അവ പരിഹരിക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂല ദിവസമായിരിക്കും. നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. ഭാവിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈകൊള്ളും. നിങ്ങളുടെ പങ്കാളിയോട് അടുപ്പം വര്‍ധിക്കും. നിങ്ങളുടെ പ്രണയത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് തിരക്ക് നിറഞ്ഞ ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയുമായി നിരവധി കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. ചെറിയ കാര്യങ്ങള്‍ക്ക് നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കിയേക്കാം. നിങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസം ഇല്ലാതാകും. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുത്.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതം സന്തോഷകരമായി മുന്നോട്ട് പോകും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. പങ്കാളിയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കും. അവരോടൊപ്പം മനോഹരമായ സ്ഥലത്തേക്ക് യാത്ര പോകാനും അവസരം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്ക് അനിയോജ്യമായ ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്കിടയില്‍ അടുപ്പം വര്‍ധിക്കും. പങ്കാളിയുടെ എല്ലാ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. ക്ഷമ കൈവിടരുത്.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ജോലിത്തിരക്കുകള്‍ കഴിഞ്ഞ് പങ്കാളിയ്ക്കായി സമയം കണ്ടെത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കും. പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്കിടയില്‍ സന്തോഷവും ഐക്യവും വര്‍ധിക്കും. നിങ്ങള്‍ക്കിടയില്‍ സ്‌നേഹം ആഴത്തിലാകും. ദമ്പതികള്‍ക്ക് അനിയോജ്യമായ ദിവസമാണിന്ന്. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടി വരും. ചിലരുടെ സ്വാധീനം നിങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. പങ്കാളിയുടെ അഭിപ്രായം കൂടി പരിഗണിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം ശ്രദ്ധിക്കണം. അവര്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള വഴക്കുകളില്‍ സംയമനം പാലിക്കണം. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ബന്ധങ്ങളില്‍ സൗമ്യത പാലിക്കണം. പ്രിയപ്പെട്ടവരോട് നല്ല രീതിയില്‍ പെരുമാറാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ഇന്ന് കണ്ടെത്തും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം. പരസ്പരം തുറന്ന് സംസാരിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയില്‍ നിന്ന് ചില സന്തോഷ വാര്‍ത്തകള്‍ ലഭിക്കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍:നിങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകും. മാനസികമായി നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നും. പരസ്പരം അകന്ന് കഴിയേണ്ടി വരുമെന്ന് രാശിഫലത്തില്‍ പറയുന്നു. ക്ഷമയോടെ തീരുമാനങ്ങള്‍ കൈകൊള്ളണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 18 | ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകും; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയരാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories