Love Horoscope Jan 21| പങ്കാളിയെ തെറ്റിദ്ധരിക്കും; ജോലിയില് സ്ഥാനക്കയറ്റം ലഭിക്കും: ഇന്നത്തെ നിങ്ങളുടെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 21ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാകും. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. പങ്കാളിയില്‍ നിന്ന് അല്‍പം വ്യത്യസ്ത പെരുമാറ്റമായിരിക്കും നിങ്ങളുടേത്. നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവരോട് തുറന്ന് പറയണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് അടുപ്പം വര്‍ധിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വസിക്കരുത്.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും. പ്രണയിതാക്കള്‍ വടക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതാണ് ഉചിതം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി അനാവശ്യമായി തര്‍ക്കത്തിലേര്‍പ്പെടരുത്. നിങ്ങളുടെ ബന്ധം വഷളാകാന്‍ അത് വഴിയൊരുക്കും. വളരെ ക്ഷമയോടെ തീരുമാനങ്ങള്‍ കൈകൊള്ളണം. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബാംഗങ്ങളോട് തുറന്ന് സംസാരിക്കാന്‍ പറ്റിയ സമയമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയത്തിന് കുടുംബം അംഗീകാരം നല്‍കും. നിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. അത് നിങ്ങളുടെ ബന്ധം വളരെ ആഴത്തിലാക്കും. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് നിങ്ങള്‍ക്ക് ആശ്വാസം പകരും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ സാധിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: അവിഹിതബന്ധങ്ങള്‍ നിലനിര്‍ത്തുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിത്. അത്തരം ബന്ധങ്ങള്‍ നിങ്ങളുടെ പങ്കാളിയില്‍ മുറിവേല്‍പ്പിക്കും. നിങ്ങളുടെ ദാമ്പത്യജീവിതവും തകരും. അതിനാല്‍ വളരെ ആലോചിച്ച് വേണം തീരുമാനങ്ങളെടുക്കാന്‍.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ നിങ്ങള്‍ കാത്തിരുന്ന നിമിഷങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളിയോട് മനസുതുറന്ന് സംസാരിക്കാന്‍ സാധിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചിലരില്‍ മതിപ്പുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ സമയം വെറുതെ പാഴാക്കിക്കളയരുത്. പങ്കാളിയുടെ സ്നേഹം അനുഭവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സാമൂഹികമായ ഒത്തുച്ചേരലുകളില്‍ പങ്കെടുക്കും. അവിടെ വെച്ച് നിങ്ങള്‍ക്ക് ചിലരോട് ആകര്‍ഷണം തോന്നും.അവരുടെ സൗഹൃദം നിങ്ങളില്‍ മാറ്റങ്ങളുണ്ടാക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും ഇതെന്ന് രാശിഫലത്തില്‍ പറയുന്നു.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ മറക്കാനാകാത്ത പ്രണയാനുഭവങ്ങളുണ്ടാകും. ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ വാക്കുകളില്‍ വീഴരുത്. പങ്കാളിയോട് എല്ലാകാര്യങ്ങളും തുറന്ന് പറയും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 21| പങ്കാളിയെ തെറ്റിദ്ധരിക്കും; ജോലിയില് സ്ഥാനക്കയറ്റം ലഭിക്കും: ഇന്നത്തെ നിങ്ങളുടെ പ്രണയഫലം