TRENDING:

Love Horoscope Jan 22 | പങ്കാളിയോടുള്ള സ്നേഹത്തിൽ ആഴമേറും; മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടരുത്: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 22ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Jan 22|പങ്കാളിയോടുള്ള സ്നേഹത്തിൽ ആഴമേറും; മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടരുത്:ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വളരെ ദീര്‍ഘവീഷണത്തോടെ പെരുമാറും. അതേസമയം, പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കും. നിങ്ങള്‍ രണ്ടുപേരും ഇന്ന് ഒരു പ്രതിസന്ധിയില്‍പ്പെട്ടേക്കാം. അപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പങ്കാളി നിങ്ങളെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് നിങ്ങള്‍ എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന കാര്യം പങ്കാളി മനസ്സിലാക്കില്ല. മറ്റൊരു ദിശയിലേക്ക് നീങ്ങാന്‍ നിങ്ങള്‍ പദ്ധതി ആസൂത്രണം ചെയ്യും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ തിടുക്കപ്പെട്ട് ജോലികള്‍ തീര്‍ക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ ഇത് മികച്ചതായി തോന്നിക്കുമെങ്കിലും മറ്റുള്ളവരെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ട്. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് ഒഴിവാക്കുക. നിങ്ങളില്‍ ചിലര്‍ ഇന്ന് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. നിങ്ങളുടെ ഹൃദയം പറയുന്നതിന് അനുസരിച്ച് ജീവിക്കുക. ഇന്ന് കൂടുതല്‍ സഹാനുഭൂതിയോടെ പെരുമാറുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സംസാരത്തിലും വാക്കുകളിലും നിങ്ങള്‍ വളരെയധികം ശ്രദ്ധാലുവായിരിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. മറ്റുള്ളവരുടെ മുമ്പില്‍ അപമാനിക്കപ്പെട്ടേക്കാം. അതേസമയം നിങ്ങള്‍ മറ്റുള്ളവരോട് കോപിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ചിന്തകളിലും ശരീരഭാഷയിലും ആശയവിനിമയത്തിലും ശ്രദ്ധിക്കുക. ഇത് പിരിമുറുക്കം ഒഴിവാക്കാന്‍ സാധിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടും. നിങ്ങളുടെ സ്വകാര്യ ജീവിതവും ഓഫീസിലെ ഉത്തരവാദിത്വങ്ങളും തമ്മില്‍ പൊരുത്തമില്ലായ്മ അനുഭവപ്പെടും. എന്നാല്‍ വിഷമിക്കരുത്. അടുത്ത ദിവസം തന്നെ ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയും. എന്നാല്‍ യാതൊരുവിധത്തിലുമുള്ള തര്‍ക്കത്തിലും പെടാതെ സൂക്ഷിക്കണം.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പുരോഗതി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട ഒരാളോട് സ്‌നേഹത്തില്‍ ഇടപെടാന്‍ കഴിയും. അതിലൂടെ അവരുടെ വിശ്വാസം നേടിയെടുക്കും. ഒരു പ്രണയത്തിലോ സൗഹൃദത്തിലോ ആകാനുള്ള സാധ്യതയുണ്ട്.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെയും പങ്കാളിയുടെയും ഇടയില്‍ തര്‍ക്കമുണ്ടാകും. ഒരു തീരുമാനമെടുക്കുന്നതില്‍ പരാജയപ്പെടും. നിങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ജനിക്കും. പങ്കാളിയുമായി വഴക്കിടുന്നതിന് പകരം ഐക്യം വളര്‍ത്തിയെടുക്കുക. ഇത് നിങ്ങളുടെ പരസ്പര ബന്ധത്തെ സഹായിക്കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളുമായുള്ള ബന്ധം ഇന്ന് തകര്‍ന്നേക്കാം. ഇപ്പോള്‍ നിങ്ങളുടെ ഒരു ഭാഗം നഷ്ടപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നും. നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കും. എങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം നശിക്കാന്‍ അനുവദിക്കരുത്. പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക. അതിനായി ചര്‍ച്ചകള്‍ നടത്താം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയും നിങ്ങളും തമ്മില്‍ ഇന്ന് വാക് തര്‍ക്കത്തിലേര്‍പ്പെടും. എന്നാല്‍, അത് തെറ്റാണെന്ന് ബോധ്യപ്പെടും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങള്‍ക്ക് പ്രിയപ്പെട്ടയാളാണെന്ന് കരുതണം. അതിനാല്‍ കാര്യങ്ങള്‍ ശാന്തമായി പരിഹിക്കാന്‍ ശ്രമിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് പങ്കാളിയുമായി ചര്‍ച്ച ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ക്ക് തിരക്ക് അനുഭവപ്പെടും. പങ്കാളിക്ക് താത്പര്യമുള്ള കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങളുടെ മാനസികാവസ്ഥ അനുവദിച്ചേക്കില്ല. അതിനാല്‍ നിങ്ങള്‍ക്കിടയില്‍ നീരസം ഉണ്ടാകും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാകും. മുമ്പ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാന്‍ നിങ്ങള്‍ തയ്യാറാകും. ഈ മനോഭാവം നിലനിര്‍ത്തുന്ന് നിങ്ങളുടെ ബന്ധം ഊഷ്മളമാക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ സ്‌നേഹം വര്‍ധിക്കും. പങ്കാളിയോടൊപ്പം ചെലവഴിക്കുന്നതിന് കുറച്ച സമയം നീക്കിവയ്ക്കും. നിങ്ങളുടെ പങ്കാളിയ്ക്കായി സമയം കണ്ടെത്താനും അത് വേണ്ടവിധം ആസ്വദിക്കാനും ബോധപൂര്‍വം ശ്രമം നടത്തുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളി നിങ്ങളോട് വിലപ്പിടിപ്പുള്ള എന്തെങ്കിലും സാധനം ആവശ്യപ്പെട്ടേക്കാം. അതിനാല്‍ നിങ്ങളുടെ ചെലവ് വര്‍ധിക്കും.നിങ്ങളുടെ പങ്കാളി സേച്ഛാധിപത്യത്തോടെ പെരുമാറിയാല്‍ അയാളോടൊപ്പമുള്ളബന്ധം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കണം. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. സംയമനത്തോടെ തീരുമാനം എടുക്കണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 22 | പങ്കാളിയോടുള്ള സ്നേഹത്തിൽ ആഴമേറും; മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടരുത്: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories