TRENDING:

Love Horoscope Dec 31 |പങ്കാളിയുടെ ഇഷ്ടങ്ങള്‍ നിറവേറ്റിക്കൊടുക്കും; യാത്ര പോകാന്‍ അനുകൂലദിവസം ; ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 31ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Dec 31 |പങ്കാളിയുടെ ഇഷ്ടങ്ങള്‍ നിറവേറ്റിക്കൊടുക്കും; യാത്ര പോകാന്‍ അനുകൂലദിവസം ; ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. അവരെ നന്ദിപൂര്‍വം നിങ്ങള്‍ സ്മരിക്കും. പങ്കാളികളോട് തുറന്ന മനസോടെ സംസാരിക്കണം. നിങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് അനുകൂലമായ സമയമായിരിക്കും. പങ്കാളികള്‍ ഒരുമിച്ച് തങ്ങള്‍ക്ക് ലഭിച്ച ജോലികള്‍ ചെയ്ത് തീര്‍ക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. പങ്കാളികള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിക്കും. ഈ ദിവസം സന്തോഷകരമായി ചെലവഴിക്കാന്‍ സാധിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് മധുരമുള്ള ഓര്‍മകളുണ്ടാകുന്ന ദിവസമായിരിക്കും. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പ്രണയിതാക്കള്‍ ഡേറ്റിംഗിന് പോകും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഗ്രഹസ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. അത് പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം. അതിലൂടെ നിങ്ങളുടെ പങ്കാളിയുടെ വിശ്വാസം നേടാന്‍ സാധിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം അല്‍പ്പസമയം വിശ്രമിക്കാനായി മാറ്റിവെയ്ക്കണം. നിങ്ങളുടെ വികാരങ്ങള്‍ പങ്കുവെയ്ക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും. നിങ്ങളുടെ പങ്കാളിയുടെ സൗഹൃദം ആസ്വദിക്കാന്‍ സാധിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. അവരോട് സത്യസന്ധത പുലര്‍ത്തണം. അവരുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റികൊടുക്കണം.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ സ്‌നേഹം ആസ്വദിക്കാന്‍ കഴിയുന്ന ദിവസമാണിന്ന്. നിങ്ങളുടെ വൈകാരികാവശ്യങ്ങള്‍ പങ്കാളി നിറവേറ്റും. പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമാണ്.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നിങ്ങളുടെ പരിശ്രമം കൂടി ആവശ്യമാണെന്ന കാര്യം ഓര്‍ക്കണം. പങ്കാളിയ്ക്കായി സമയം ചെലവഴിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:നിങ്ങള്‍ക്ക് അനിയോജ്യമായ പ്രണയപങ്കാളിയെ നിങ്ങള്‍ കണ്ടെത്തും. അവരോട് മധുരമായി നിങ്ങള്‍ സംസാരിക്കും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ അവരോട് തുറന്ന് സംസാരിക്കും. അതിലൂടെ നിങ്ങള്‍ക്കിടയിലെ ബന്ധം ആഴത്തിലാകും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് തുറന്ന് സംസാരിക്കണം. സംസാരത്തിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലര്‍ത്തണം. അതിലൂടെ മാത്രമെ പ്രണയബന്ധം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ചില വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്നതിലൂടെ ബന്ധം കൂടുതല്‍ ശക്തിയാര്‍ജിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് നിങ്ങള്‍ക്ക് സ്‌നേഹം വര്‍ധിക്കും. അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കാന്‍ വേണ്ട പ്രോത്സാഹനം നിങ്ങള്‍ നല്‍കും. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകളുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കും. പങ്കാളിയ്ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Dec 31 |പങ്കാളിയുടെ ഇഷ്ടങ്ങള്‍ നിറവേറ്റിക്കൊടുക്കും; യാത്ര പോകാന്‍ അനുകൂലദിവസം ; ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories