Love horoscope Feb 8 | പുതിയൊരു കൂട്ടുകെട്ട് ഉണ്ടാക്കും; ഇന്നത്തെ ദിവസം ആസ്വദിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി എട്ടിലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങള്‍ ഒരാളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് നിങ്ങള്‍ക്ക് ഒരുഅഭിനിവേശമാകും. ഇന്ന് നിങ്ങള്‍ക്ക് തീവ്രമായ വികാരങ്ങള്‍ അനുഭവപ്പെടും. മനസ്സ് അസ്വസ്ഥമായിരിക്കും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെ സ്നേഹിക്കുന്ന ആളുകളുടെ ഇടയിലായിരിക്കും നിങ്ങള്‍. അതില്‍ നിങ്ങളുടെ പങ്കാളിയും കുടുംബവും ഉള്‍പ്പെടും. ഇന്ന് നിങ്ങളുടെ കൂട്ടുകെട്ട് നിങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കും. പഴയദിവസങ്ങളെക്കുറിച്ച് ഉള്ള ഓര്‍മ നിങ്ങളെ ഉണര്‍ത്തും. ഈ ദിവസം ശരിയായ വിധത്തില്‍ ആസ്വദിക്കാന്‍ ശ്രമിക്കുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലി സ്ഥല്തത് രസകരമായ ആളുകളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. പുതിയൊരാളോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നാന്‍ സാധ്യതയുണ്ട്. അതേസമയം, ജോലിയിലുള്ള നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുത്തരുത്. ഇന്ന് നിങ്ങളെ ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും. പുതിയൊരു പ്രണയപങ്കാളി നങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. പ്രണയജീവിതത്തില്‍ പുതിയ സാധ്യതകള്‍ കടന്നുവരും. ഇന്നത്തെ നിങ്ങളുടെ ദിവസം നന്നായി ആസ്വദിക്കുക.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയെ ഇന്ന് നിങ്ങള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്ത് വെച്ച് കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്സൈറ്റില്‍ പ്രണയപങ്കാളിയെ കണ്ടുമുട്ടിയേക്കാം. അയാള്‍ വിദേശത്ത് താമസിക്കുന്നയാളായിരിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഏറെ നാളായി നിങ്ങള്‍ തേടിക്കൊണ്ടിരുന്ന പ്രണയപങ്കാളിയെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. ഇന്ന് നിങ്ങളുടെ പ്രണയത്തില്‍ പുതിയ ചില കാര്യങ്ങള്‍ സംഭവിക്കും. ചുറ്റുമുള്ള കാര്യങ്ങള്‍ കണ്ണുതുറന്ന് കാണുക. ഇത്രനാളും അവഗണിച്ചു കിടന്ന ചിലകാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായി മാറിയേക്കാം.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ എതിര്‍ലിംഗത്തിലുള്ള ഒരു വ്യക്തിയുമായി നിങ്ങള്‍ക്ക് പ്രണയം തോന്നിയേക്കാം. അതിനുള്ള സാധ്യത ഇന്ന് ശ്ക്തമാണ്. രസകരമായ ചില ആളുകളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. അവരില്‍ ഒരാളെങ്കിലും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കും. എന്നാല്‍, നിങ്ങള്‍ക്ക് അയാളോടുള്ള താത്പര്യം പ്രകടിപ്പിക്കാന്‍ മടിക്കരുത്.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഭാവി വിജയങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സഹായിക്കുന്ന പുതിയൊരു സുഹൃത്തിനെ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഈ വ്യക്തി ഒരു മികച്ച പ്രണയപങ്കാളിയാകാന്‍ സാധ്യതയുണ്ട്. അയാളോട് മനസ്സ് തുറന്ന് സംസാരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കിടുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതരായവര്‍ ഇന്ന് ഓണ്‍ലൈനില്‍ ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. വളരെയലെയുള്ള ഒരു സുഹൃത്തിനെ ഇന്ന് നിങ്ങള്‍ കാണും. അതേസമയം, അയാളോട് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. അയാള്‍ നിങ്ങളുടെ ജീവന് ചിലപ്പോള്‍ ഭീഷണിയായേക്കാം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളിലേക്ക് ഒരാള്‍ ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കരുതലുള്ള മനോഭാവവും നല്ല സ്വഭാവവും അയാളുടെ മനസ്സ് കീഴടക്കും. ഇന്ന് പങ്കാളിയോടൊപ്പം നിങ്ങള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കും. പാര്‍ട്ടിയിലെ ശ്രദ്ധാകേന്ദ്രമായിരിക്കും നിങ്ങള്‍. നല്ല വസ്ത്രം ധരിച്ച് മനോഹരമായി പാര്‍ട്ടിയില്‍ പങ്കെടുക്കുക. ഇന്ന് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം സംഭവിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു സിംഗിള്‍ പേരന്റാണെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരാളെ കണ്ടെത്താന്‍ കഴിയില്ലെന്ന് കരുതിയേക്കാം. എന്നാല്‍, നിങ്ങളെ അത്ഭുതപ്പെടുത്തി ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരും. ഇന്ന് നിങ്ങളുടെ പ്രണയം ആഴത്തിലാകുകയും അത് അയാളോട് പ്രകടിപ്പിക്കുകയും ചെയ്യും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതയായ ഒരാള്‍ ആണെങ്കില്‍ നിങ്ങളുടെ പങ്കാളിയെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. ഡേറ്റിംഗ്, മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്. അതേസമയം, നിങ്ങളെക്കുറിച്ച് നല്‍കുന്ന കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. സ്വകാര്യവിവരങ്ങള്‍ സൂക്ഷ്മമായി സൂക്ഷിക്കുകയും ആശയവിനിമയം നടത്തുമ്പോള്‍ ജാഗ്രത പാലിക്കുകയും ചെയ്യുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love horoscope Feb 8 | പുതിയൊരു കൂട്ടുകെട്ട് ഉണ്ടാക്കും; ഇന്നത്തെ ദിവസം ആസ്വദിക്കും: ഇന്നത്തെ പ്രണയഫലം അറിയാം