Love Horoscope Jan 31| അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും; പ്രണയബന്ധം ദൃഢമാകും: ഇന്നത്തെ പ്രണയരാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 31ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി വഴക്കുണ്ടാക്കും. അതില്‍ നിങ്ങള്‍ അല്‍പ്പം അസ്വസ്ഥരാകും. കുറച്ച് സമയം ഒറ്റയ്ക്കിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും. നിങ്ങള്‍ക്ക് മുന്നിലെ എല്ലാ തടസങ്ങളും വെല്ലുവിളികളും നീങ്ങും. നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇന്ന് നടക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ ക്ഷമ പാലിക്കണം. നിങ്ങളുടെ വാക്കുകള്‍ വളരെ സൂക്ഷിച്ചുപയോഗിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തണം. അല്ലെങ്കില്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരും. കഴിവതും മൗനം പാലിക്കുന്നതാണ് ഉചിതമെന്ന് രാശിഫലത്തില്‍ പറയുന്നു.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങളെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കണം.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ക്ഷമ പാലിക്കണം. പങ്കാളിയുടെ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകണം. നിങ്ങള്‍ക്ക് മുന്നിലെ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അല്‍പ്പം നിരാശ തോന്നുന്ന ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കണം. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുത്.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വിവാഹമോചിതരായവര്‍ക്ക് ഏകാന്തത അനുഭവപ്പെടും. നിങ്ങളുടെ നിലവിലെ സ്ഥിതി അനുകൂലമായിരിക്കില്ല. ബന്ധങ്ങളില്‍ അതീവ ശ്രദ്ധ പാലിക്കണം. പങ്കാളിയോടൊപ്പം കുറച്ചുസമയം ചെലവഴിക്കണം. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിനായി നിങ്ങള്‍ അലഞ്ഞുതിരിയും. നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയ്ക്കായി കാത്തിരിക്കേണ്ടി വരും. എന്നാല്‍ നിങ്ങളുടെ പങ്കാളിയെ വഞ്ചിക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ വലിയ തിരിച്ചടിയാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹേതരബന്ധത്തില്‍ ചെന്നുചാടാന്‍ സാധ്യതയുണ്ട്. അത്തരം ചിന്തകള്‍ ഒഴിവാക്കണം. വളരെ ആലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളണം. അല്ലെങ്കില്‍ ഭാവിയില്‍ ദു:ഖിക്കേണ്ടിവരും. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. നിങ്ങളുടെ അവിഹിത ബന്ധങ്ങളെപ്പറ്റി പങ്കാളി അറിയും. അത് നിങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കും. ഈ സാഹചര്യം വളരെ പക്വതയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടിവരും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവരുമായി പങ്കുവെയ്ക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ മറ്റൊരാളുടെ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം ഇടപെടല്‍ ഒഴിവാക്കണം. ഇതേപ്പറ്റി നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കണം. എന്നാല്‍ മാത്രമെ നിങ്ങളുടെ ബന്ധം മുന്നോട്ട് പോകുകയുള്ളു.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 31| അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും; പ്രണയബന്ധം ദൃഢമാകും: ഇന്നത്തെ പ്രണയരാശിഫലം