TRENDING:

Monthly Horoscope February 2025 | മത്സരപരീക്ഷകളില്‍ വിജയം ലഭിക്കും; ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകും: മാസഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി മാസത്തിലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല.
advertisement
1/12
മത്സരപരീക്ഷകളില്‍ വിജയം ലഭിക്കും; ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകും: മാസഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി ആദ്യപകുതി രണ്ടാം പകുതിയേക്കാള്‍ ശുഭകരവും വിജയകരവുമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. മാസത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് അധികൃതരുടെ പക്കല്‍ നിന്ന് ആനുകൂല്യങ്ങളും ആദരവും ലഭിക്കും. ഈ കാലയളവില്‍, വിവിധ മേഖലകളിലെ നിങ്ങളുടെ സാമ്പത്തികമായി മെച്ചപ്പെടാനുള്ള ശ്രമങ്ങളും വിജയിക്കും. ഏതെങ്കിലും പരീക്ഷയ്‌ക്കോ മത്സരത്തിനോ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആഗ്രഹിച്ച വിജയം നേടാനാകും. ഈ മാസം നിങ്ങള്‍ ഭൂമി, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയിട്ടേക്കാം. ജോലിസ്ഥലമായാലും രാഷ്ട്രീയ മേഖലയായാലും നിങ്ങളുടെ ശത്രുക്കള്‍ പരാജയപ്പെടും. മാസത്തിന്റെ മധ്യത്തില്‍, നിങ്ങള്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ നിങ്ങളുടെ വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും. ഭൗതിക സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കും. ഈ സമയത്ത്, നിങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പണം കടം വാങ്ങേണ്ടി വന്നേക്കാം. ഈ മാസം നിങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രഹസ്യ ശത്രുക്കള്‍ ജോലിസ്ഥലത്ത് നിങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്തിയേക്കാം. അത് നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാം. പക്ഷേ അവര്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല. പ്രണയബന്ധങ്ങള്‍ ദൃഢമാകും. മാസത്തിന്റെ അവസാന പകുതിയില്‍ നിങ്ങളുടെ ദേഷ്യപ്പെടുന്ന സ്വഭാവം നിയന്ത്രിക്കുകയും സംസാരത്തില്‍ സംയമനം പാലിക്കുകയും ചെയ്യുക. അല്ലെങ്കില്‍ അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിച്ചേക്കാം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഫെബ്രുവരി മാസം ഇടവം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ മാസം നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഒരു ബിസിനസ്സിലോ അല്ലെങ്കില്‍ ഏതെങ്കിലും പദ്ധതിയിലോ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ആലോചിക്കുക. എങ്കിലും സാമ്പത്തിക വീക്ഷണകോണില്‍ മാസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത്, ജോലിസ്ഥലത്ത് നിങ്ങളുടെ മുതിര്‍ന്നവരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ എതിരാളികള്‍ പരാജയപ്പെടും. മാസത്തിന്റെ രണ്ടാം വാരത്തില്‍ സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. ഈ മാസം, നിങ്ങള്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിരിക്കും. മാസത്തിന്റെ മധ്യത്തില്‍, വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ ആഡംബരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കോ കൂടുതല്‍ പണം ചിലവഴിച്ചേക്കാം. ഈ സമയത്ത് വീട്ടിലായാലും ജോലിസ്ഥലത്തായാലും ചെറിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ഒഴിവാക്കുക. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഇടയുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലിയും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ പ്രയാസകരമായ സമയങ്ങളില്‍, അവര്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. എല്ലാ വെല്ലുവിളികളെയും തരണം ചെയ്യും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുന രാശിയിലുള്ളവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഈ ആഴ്ച വളരെയധികം പരിശ്രമവും കഠിനാധ്വാനവും ചെയ്യേണ്ടി വരുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ മാസം നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തികമായി ലാഭം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. യാത്രകളില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. മാസത്തിന്റെ രണ്ടാം വാരത്തില്‍ ഭൂമി, കെട്ടിടങ്ങള്‍, പൂര്‍വ്വിക സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത്, മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യരുത്. അതേസമയം, ആരുടെയും കാര്യങ്ങളില്‍ തല ഇടരുത്. അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് അനാവശ്യമായ പ്രശ്‌നങ്ങളോ അപമാനമോ നേരിടേണ്ടി വന്നേക്കാം. ജീവിതത്തില്‍ വരുന്ന എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഒരു സുഹൃത്തിന്റെ സഹായം ആശ്വാസം നല്‍കും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ പെട്ടെന്ന് ഒരു ദീര്‍ഘദൂര അല്ലെങ്കില്‍ ഹ്രസ്വ ദൂര യാത്രയ്ക്ക് പോകേണ്ടി വന്നേക്കാം. യാത്രാവേളയില്‍ നിങ്ങളുടെ ആരോഗ്യവും ലഗേജും പ്രത്യേകം ശ്രദ്ധിക്കുക. മിഥുനം രാശിക്കാര്‍ ഈ മാസം ബന്ധുക്കളുമായി സഹകരണം നിലനിര്‍ത്തേണ്ടതുണ്ട്. ഏത് സാഹചര്യമുണ്ടായാലും ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. പ്രണയമോ വിവാഹ ജീവിതമോ ആകട്ടെ, നിങ്ങളുടെ പങ്കാളിയുമായി ഒരു തരത്തിലുള്ള തെറ്റിദ്ധാരണയും ഉണ്ടാകരുത്. അല്ലാത്തപക്ഷം അത് നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടക രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. മാസത്തിന്റെ ആരംഭം മുതല്‍, നിങ്ങളുടെ കുടുംബത്തിലെയും ഓഫീസിലെയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ വെല്ലുവിളി നേരിടേണ്ടി വരും. ഈ സമയത്ത്, ജോലിസ്ഥലത്തെ രഹസ്യ ശത്രുക്കളോടും എതിരാളികളോടും നിങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജോലിസ്ഥലത്തായാലും വീട്ടിലായാലും ചെറിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ഒഴിവാക്കുക. ബിസിനസ്സിലെ പണമിടപാടുകളില്‍ ശ്രദ്ധ വേണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മാസത്തിന്റെ മധ്യത്തില്‍, കുടുംബ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് സാമ്പത്തികനഷ്ടവും സമയനഷ്ടവും ഉണ്ടായേക്കാം. ഈ സമയത്ത്, കുട്ടികളുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. അതേസമയം, വീടും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് പ്രതീക്ഷിച്ചതിലും കുറഞ്ഞ പിന്തുണയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ ഏതെങ്കിലും പുതിയ പ്രോജക്റ്റിലോ ബിസിനസ്സിലോ ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വളരെ ആലോചിച്ചശേഷം മുന്നോട്ട് പോകുക. എന്തെങ്കിലും റിസ്‌ക് എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ അഭ്യുദയകാംക്ഷികളില്‍ നിന്ന് ഉപദേശം സ്വീകരിക്കുക. ആശയക്കുഴപ്പം ഉണ്ടായാല്‍. പിന്മാറുന്നതാണ് നല്ലത്. പ്രണയ ബന്ധം ഈ മാസം നിങ്ങള്‍ക്ക് സാധാരണ പോലെ തുടരും. പ്രയാസകരമായ സമയങ്ങളില്‍, നിങ്ങളുടെ പ്രണയ പങ്കാളി ഒരു നിഴല്‍ പോലെ നിങ്ങളോടൊപ്പം നില്‍ക്കും. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങളുടെ പങ്കാളി ഒരു പ്രധാന പങ്ക് വഹിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയിലുള്ളവര്‍ ഫെബ്രുവരി മാസത്തില്‍ ഏതെങ്കിലും വ്യക്തിയെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ചെയ്യുന്ന ജോലിയില്‍ പ്രയാസം നേരിടേണ്ടി വരുമെന്നും രാശിഫലത്തില്‍ പറയുന്നു. മാസാരംഭത്തില്‍, സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനാല്‍ നിങ്ങളുടെ മനസ്സ് അല്‍പ്പം അസ്വസ്ഥമായിരിക്കും. പ്രയാസകരമായ സമയങ്ങളില്‍, നിങ്ങള്‍ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടേണ്ടതുണ്ട്. മാസത്തിന്റെ രണ്ടാം വാരം ചില അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. ഈ സമയത്ത്, നിങ്ങളുടെ പിതാവില്‍ നിന്ന് ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എതിര്‍പ്പും മാനസിക ക്ലേശവും നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, അത് നാണക്കേട് ഉണ്ടാക്കും. ഈ മാസം വളരെ ചിന്താപൂര്‍വ്വം ബിസിനസ്സില്‍ പണം നിക്ഷേപിക്കുക. കോടതിയില്‍ എന്തെങ്കിലും കേസുകള്‍ നടക്കുന്നുണ്ടെങ്കില്‍ അത് പരസ്പര സമ്മതത്തോടെ പുറത്ത് പരിഹരിക്കാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം പ്രശ്നം നീണ്ടു പോയേക്കാം. മാസത്തിന്റെ അവസാന പകുതിയില്‍ ദീര്‍ഘദൂര അല്ലെങ്കില്‍ ഹ്രസ്വ ദൂര യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. യാത്രകള്‍ പ്രയോജനകരമാണെന്ന് തെളിയിക്കുകയും പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ കാലയളവില്‍, പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. എന്നിരുന്നാലും, നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും. നിങ്ങളുടെ കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. അത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയോടോ ജീവിത പങ്കാളിയോടോ ആകട്ടെ, ഈ കാലയളവില്‍ തര്‍ക്കത്തിലേര്‍പ്പെടരുത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അനാവശ്യ മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ അവഗണിക്കുന്നത് ഒഴിവാക്കുക. തര്‍ക്കത്തിന് പകരം ചര്‍ച്ചകളിലൂടെ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ ഈ മാസം അഹങ്കാരം നിറഞ്ഞ സ്വഭാവം ഒഴിവാക്കണം. നിങ്ങളില്ലാതെ ഒരു ജോലിയും നടക്കില്ല എന്ന തെറ്റിദ്ധാരണ ഒഴിവാക്കണം. പകരം നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങളുടെ ചുറ്റുമുള്ള വലുതും ചെറുതുമായ ആളുകളെ ആവശ്യമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ആളുകളെ കണ്ടുമുട്ടുമ്പോള്‍ അവരോട് പക്ഷപാതമില്ലാതെ പെരുമാറണം. അല്ലെങ്കില്‍ നിങ്ങളെക്കുറിച്ച് ആളുകളുടെ മനസ്സില്‍ ഒരു മോശം പ്രതിച്ഛായ വളര്‍ന്നേക്കാം. മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍, സ്വാധീനമുള്ള വ്യക്തിയുടെയോ സുഹൃത്തിന്റെയോ സഹായത്തോടെ ലാഭകരമായ പദ്ധതികളില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ടാകും. ബിസിനസ്സിലും ആഗ്രഹിച്ച ലാഭം നേടുന്നതില്‍ നിങ്ങള്‍ വിജയിക്കും. മാസത്തിന്റെ അവസാന പകുതിയില്‍ ചില വിഷയങ്ങളില്‍ കുടുംബത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കുമ്പോള്‍ നിങ്ങളുടെ ബന്ധുക്കളുടെ വികാരങ്ങള്‍ അവഗണിക്കരുത്. വിദേശ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ മാസം നേട്ടമുണ്ടാകും. വളരെക്കാലമായി എവിടെയെങ്കിലും കുടുങ്ങിക്കിടന്നിരുന്ന പണം നിങ്ങള്‍ക്ക് ലഭിക്കും. എങ്കിലും ആഡംബര കാര്യങ്ങള്‍ക്ക് വലിയ തുക ചെലവഴിക്കും. മക്കളുടെ ആവശ്യങ്ങള്‍, ജോലി എന്നിവ സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടാകും. ഈ മാസം നിങ്ങളുടെ പ്രണയ ബന്ധങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ സ്നേഹം സോഷ്യല്‍ മീഡിയ വഴി പ്രകടിപ്പിക്കുന്നത് ഒഴിവാക്കുക. ദാമ്പത്യ ജീവിതം മധുരതരമായി നിലനിര്‍ത്താന്‍, നിങ്ങളുടെ പങ്കാളിക്കായി സമയം കണ്ടെത്തുകയും അവന്റെ/അവളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുക. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് അവഗണിക്കരുത്. നിങ്ങളുടെ ദിനചര്യകള്‍ പാലിക്കുന്നതിലും വീഴ്ച വരുത്തരുത്.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഈ മാസം സമ്മിശ്ര ഫലങ്ങളുണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. മാസത്തിന്റെ തുടക്കത്തില്‍, ഒരു പ്രത്യേക ജോലിയില്‍ ആഗ്രഹിച്ച വിജയം നേടുകയും അതില്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കുകയും ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഒരു ദീര്‍ഘദൂര അല്ലെങ്കില്‍ ഹ്രസ്വദൂര യാത്ര സംഘടിപ്പിക്കാന്‍ ഇടയുണ്ട്. പുണ്യസ്ഥലത്തേക്ക് യാത്രപോകാനും സാധ്യതയുണ്ട്. ഫെബ്രുവരി മാസം ആദ്യ പകുതിയില്‍, നിങ്ങളുടെ കരിയറിനോ ബിസിനസ്സിനോ വേണ്ടി നിങ്ങള്‍ നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയത്തോടൊപ്പം ബഹുമാനവും ലഭിക്കും. സ്വാധീനമുള്ള ഒരു വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസില്‍ ലാഭമുണ്ടാകും. അതിനായി അധിക സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍ ഈ മാസം പണത്തിന്റെ ചെലവ് വളരെ കൂടുതലായിരിക്കും. ഈ സാമ്പത്തിക അസന്തുലിതാവസ്ഥയെക്കുറിച്ച് മനസ്സ് ആശങ്കാകുലരായിരിക്കും. ഈ സമയത്ത്, വീട്ടിലെ മുതിര്‍ന്ന വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചോര്‍ത്തും മനസ്സ് വിഷമിക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍, ജോലിസ്ഥലത്ത് പെട്ടെന്നുള്ള ജോലിഭാരം അല്ലെങ്കില്‍ താത്പര്യമില്ലാത്ത സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫര്‍ എന്നിവ കാരണം നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും. മാസത്തിന്റെ രണ്ടാം പകുതിയില്‍ ഭൂമി, കെട്ടിടം തുടങ്ങിയ വിഷയങ്ങളില്‍ കുടുംബാംഗങ്ങളുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് സുഹൃത്തുക്കളുമായോ പ്രണയ പങ്കാളികളുമായോ ചില കാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പ്രണയബന്ധത്തില്‍ മൂന്നാമതൊരാളുടെ കടന്നുവരവ് നിങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കും. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാര്‍ ഫെബ്രുവരിയില്‍ ദേഷ്യപ്പെട്ടോ വികാരങ്ങള്‍ക്ക് അടിമപ്പെട്ടോ വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വ്യക്തി ജീവിതത്തിലോ ജോലിസ്ഥലത്തോ ഉള്ള വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടുന്നതിന് പകരം അവയെ ശക്തമായി നേരിടുന്നതാണ് ഉചിതം. എല്ലാത്തിനും എളുപ്പത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക. അവയില്‍ നിങ്ങള്‍ വിജയം കണ്ടെത്തും. നിങ്ങളുടെ രേഖകളും സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുക. അല്ലാത്തപക്ഷം അവ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് യാത്ര ചെയ്യുന്ന അവസരങ്ങളില്‍ നിങ്ങളുടെ ആരോഗ്യവും വിലപിടിപ്പുള്ള വസ്തുക്കളും പ്രത്യേകം ശ്രദ്ധിക്കുക. പുതിയ ജോലി കണ്ടെത്തുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. എന്നാല്‍ കൈയിലുള്ള അവസരം കൈവിടാതിരിക്കാന്‍ ഓര്‍ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക. അല്ലെങ്കില്‍ പരിക്കു പറ്റാന്‍ സാധ്യതയുണ്ട്. മാസത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചേക്കാം. ഈ സമയത്ത്, ജോലി സ്ഥലത്തായാലും ബിസിനസിലായാലും ആരെയും അന്ധമായി വിശ്വസിക്കരുത്. കൂടാതെ, അജ്ഞാതരായ ആരുമായും നിങ്ങളുടെ രഹസ്യം പങ്കിടരുത്. മാസത്തിന്റെ അവസാന പകുതിയില്‍ എതിര്‍ലിംഗത്തില്‍പ്പെട്ട ആളുകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. പ്രണയബന്ധങ്ങളില്‍ ദൃഢത നിലനിര്‍ത്താന്‍, നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങളെ അവഗണിക്കുന്നത് ഒഴിവാക്കണം. മാസത്തിന്റെ അവസാന പകുതിയില്‍, നിങ്ങളുടെ പങ്കാളിയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്നം നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഫെബ്രുവരിയില്‍ ധനു രാശിക്കാര്‍ അവരുടെ ആരോഗ്യകാര്യത്തിലും ബന്ധങ്ങളിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. ജോലിസ്ഥലത്ത് ഒരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥരുമായോ കീഴുദ്യോഗസ്ഥരുമായോ എന്നിവരുമായി അബദ്ധവശാല്‍ പോലും തര്‍ക്കിക്കരുത്. ചെറിയ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങള്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് വരുമാനം ലഭിക്കുമെങ്കിലും നിങ്ങളുടെ ചെലവുകളും വര്‍ധിക്കും. ഈ മാസം ധനു രാശിക്കാര്‍ ചില ദോഷങ്ങളുടെ പേരില്‍ ആശങ്കാകുലരായിരിക്കും. ജോലിക്കാര്‍ താത്പര്യമില്ലാത്ത സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫറിനെക്കുറിച്ചോര്‍ത്ത് ഭയപ്പെടും. ബിസിനസ്സിലോ ജോലിയിലോ അസ്ഥിരത അനുഭവപ്പെട്ടേക്കാം. മാസത്തിന്റെ അവസാന പകുതിയില്‍, പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച് കുടുംബാംഗങ്ങളുമായി തര്‍ക്കം ഉണ്ടാകാന്‍ ഇടയുണ്ട്. ഏതെങ്കിലും കുടുംബ പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടെത്തും. ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പുതിയ തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പ്രണയ ബന്ധങ്ങളില്‍, വളരെ ചിന്താപൂര്‍വ്വം മുന്നോട്ട് പോകുക. അല്ലെങ്കില്‍ സമൂഹത്തില്‍ അപമാനം നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ മധുരം നിലനില്‍ക്കും. പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ പങ്കാളി നിഴല്‍ പോലെ നിങ്ങളോടൊപ്പം നിലനില്‍ക്കും. എന്നിരുന്നാലും, ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നവും നിങ്ങള്‍ അവഗണിക്കരുത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നേക്കാം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഫെബ്രുവരി ആദ്യപകുതി രണ്ടാം പകുതിയേക്കാള്‍ ശുഭകരവും വിജയകരവുമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ സമയത്ത്, നിങ്ങളുടെ കരിയറിന്റെയും ബിസിനസ്സിന്റെയും ഉയര്‍ച്ചയ്ക്ക് വേണ്ടി നടത്തിയ ശ്രമങ്ങള്‍ വിജയകരമാകും. രണ്ടാമത്തെ ആഴ്ചയില്‍ ജോലിസ്ഥലത്തെ നിങ്ങളുടെ രഹസ്യ ശത്രുക്കള്‍ നിങ്ങളുടെ ജോലിക്കും പ്രതിച്ഛായയ്ക്കും ഹാനി വരുത്താന്‍ ശ്രമിച്ചേക്കാം. അതിനാല്‍ നിങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ഏതെങ്കിലും രേഖകളില്‍ ഒപ്പിടുന്നതിന് മുമ്പ് അത് ശരിയായി വായിക്കാന്‍ ശ്രമിക്കുക. മാസത്തിന്റെ അവസാന പകുതിയില്‍, വീട്ടിലെ മുതിര്‍ന്ന വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. ഈ സമയത്ത്, ജോലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും. ശ്രദ്ധയോടെ വാഹനമോടിക്കുക. മയക്കുമരുന്ന് പോലുള്ളവയില്‍ നിന്ന് അകന്നു നില്‍ക്കുക. പ്രണയ ബന്ധങ്ങളില്‍ പരസ്പര വിശ്വാസവും ശക്തിയും കൊണ്ടുവരാന്‍ ശ്രമിക്കുക. നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങള്‍ അവഗണിക്കരുത്. നിങ്ങളുടെ പ്രണയ പങ്കാളിയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സ്ത്രീ സുഹൃത്ത് സഹായിക്കും.. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനിര്‍ത്താന്‍, നിങ്ങളുടെ സംസാരവും ദേഷ്യപ്പെടുന്ന സ്വഭാവവും നിയന്ത്രിക്കുക. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയിലുള്ളവര്‍ ഈ മാസത്തില്‍ ഭാഗ്യത്തേക്കാള്‍ ഉപരിയായി തങ്ങളുടെ പ്രവര്‍ത്തിയെ ആശ്രയിച്ച് മുന്നോട്ട് പോകേണ്ടിവരുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ മാസം, കഠിനാധ്വാനത്തിലൂടെയും അധിക പരിശ്രമത്തിലൂടെയും മാത്രമേ നിങ്ങളുടെ ജോലിയില്‍ വിജയം കൈവരിക്കൂ. എന്നിരുന്നാലും, മാസത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. അവരുടെ സഹായത്തോടെ, ബിസിനസില്‍ ലാഭത്തിന്റെ പുതിയ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥര്‍ നിങ്ങളെ സഹായിക്കും. ഈ സമയത്ത്, രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളോട് അകന്നുനില്‍ക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിജയം നഷ്ടപ്പെടും. നിങ്ങളുടെ ജോലിക്കൊപ്പം നിങ്ങളുടെ ആരോഗ്യത്തിലും പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ശരീരത്തില്‍ വേദനയ്ക്ക് കാരണമാകും. അവ നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാകുകയും ചെയ്യും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ ഒരു പ്രത്യേക ജോലിക്കായി പരിശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ കാലയളവില്‍ അപകടകരമായ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ എതിരാളികള്‍ നിങ്ങള്‍ക്കെതിരേ സജീവമാകുകയും നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തേക്കാം. എന്നിരുന്നാലും അവര്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല. മാസത്തിന്റെ ആദ്യവാരം, നിങ്ങളുടെ പ്രണയ പങ്കാളിയുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. എന്നിരുന്നാലും, മാസത്തിന്റെ അവസാനത്തില്‍, ആ പ്രശ്നങ്ങള്‍ ഒരു സുഹൃത്തിന്റെയോ പ്രിയപ്പെട്ടവരുടെയോ സഹായത്തോടെ പരിഹരിക്കപ്പെടും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കും. ദാമ്പത്യ ജീവിതത്തിലും മധുരം നിലനില്‍ക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍ സന്താനങ്ങളുടെ ഭാഗത്ത് നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ മാസം മീനരാശിക്കാര്‍ക്ക് സന്തോഷവും ഭാഗ്യവും നിറഞ്ഞതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ മാസം, ചെറിയ തടസ്സങ്ങള്‍ക്കിടയിലും ജോലിയില്‍ നിങ്ങള്‍ വിജയം കൈവരിക്കും. മാസത്തിന്റെ തുടക്കത്തില്‍, കുട്ടികളുമായി ബന്ധപ്പെട്ട് സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും. അത് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിന് കാരണമായി മാറും. പുതിയ ജോലിക്കായി പരിശ്രമിക്കുന്നവരുടെ കാത്തിരിപ്പ് അവസാനിക്കും. അവര്‍ക്ക് മികച്ച അവസരം ലഭിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അപ്രതീക്ഷിതമായി വിപണിയില്‍ പണം നഷ്ടപ്പെടാം. ഭൂമിയും കെട്ടിടവും സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. അല്ലെങ്കില്‍, നിങ്ങള്‍ക്ക് നേട്ടങ്ങള്‍ക്ക് പകരം നഷ്ടം സംഭവിക്കാം. ഈ കാലയളവില്‍, മറ്റു വ്യക്തികളിലൂടെ പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ദീര്‍ഘദൂര അല്ലെങ്കില്‍ ഹ്രസ്വദൂര യാത്രകള്‍ സുഖകരവും ലാഭകരവുമാണെന്ന് തെളിയിക്കും. അവിവാഹിതരായവരുടെ വിവാഹം മാസത്തിന്റെ അവസാന പകുതിയില്‍ ഉറപ്പിക്കും. നിങ്ങള്‍ ആരോടെങ്കിലും വിവാഹാഭ്യര്‍ത്ഥന നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സാക്ഷാത്കരിക്കപ്പെടും. നിങ്ങള്‍ ഇതിനകം ഒരു പ്രണയബന്ധത്തിലാണെങ്കില്‍, നിങ്ങളുടെ ബന്ധത്തില്‍ പരസ്പര വിശ്വാസവും സ്നേഹവും വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്കും നിങ്ങളുടെ പ്രണയത്തില്‍ സന്തോഷിക്കും. ആ ബന്ധം വിവാഹത്തിലേക്ക് നയിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Monthly Horoscope February 2025 | മത്സരപരീക്ഷകളില്‍ വിജയം ലഭിക്കും; ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകും: മാസഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories