TRENDING:

Diwali 2024|ശനിയുടെ ചലനമനുസരിച്ച് ദീപാവലിയോടെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സർവൈശ്വര്യം

Last Updated:
ദീപാവലിയോടെ മേടം രാശിക്കാരുടെ ജീവിതത്തിൽ പല വലിയ മാറ്റങ്ങളുമുണ്ടാകും
advertisement
1/7
Diwali 2024|ശനിയുടെ ചലനമനുസരിച്ച് ദീപാവലിയോടെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സർവൈശ്വര്യം
ഈ വർഷത്തെ ദീപാവലിയ്ക്ക് ഇനി ചുരുങ്ങിയ ​ദിനങ്ങൾ മാത്രം. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായ ദീപാവലിയെ വരവേൽക്കാനുള്ള തിരക്കിലാണ് നാടും ന​ഗരവുമെല്ലാം. ഈ ശുഭമുഹൂർത്തത്തിൽ ലക്ഷ്മി ദേവിയ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എന്തുകാര്യങ്ങൾ ചെയ്താലും ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം.
advertisement
2/7
ഇരുട്ടിൻമേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിൻ്റെയും പ്രതീകമാണ് ദീപാവലിയെന്നാണ് വിശ്വാസം. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ച്ചയാണ്. ലക്ഷ്മി പൂജാ മുഹൂർത്തം: 6:52 PM മുതൽ 8:41 PM വരെ (ഒക്‌ടോബർ 31, 2024)യും. ഈ സാഹചര്യത്തിൽ ശനിയുടെ ചലനമനുസരിച്ച് ദീപാവലിയോടെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സർവൈശ്വര്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
advertisement
3/7
മേടം രാശി: ദീപാവലിയോടെ മേടം രാശിക്കാരുടെ ജീവിതത്തിൽ പല വലിയ മാറ്റങ്ങളുമുണ്ടാകും. ശനി ഭഗവാൻ്റെ അനുഗ്രഹത്താൽ ബിസിനസ്സ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
advertisement
4/7
ഇടവം രാശി: ദീപാവലി ദിനത്തിൽ ശനിയുടെ ചലനം ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. നല്ല വാർത്തകൾ, സാമ്പത്തിക നേട്ടം, തൊഴിൽ പുരോഗതി എന്നിവയ്ക്ക് ഉയർന്ന സാധ്യതകളുണ്ട്.
advertisement
5/7
മകരം: മകരം രാശിക്കാരുടെ ജീവിത്തിൽ ഈ ദീപാവലിയോടെ പല വലിയ മാറ്റങ്ങളും ഉണ്ടാകും. കുടുംബാംഗങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അവരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരവും ലഭിച്ചേക്കാം. സാമ്പത്തിക പുരോ​ഗതി കൈവരിക്കും.
advertisement
6/7
കുംഭം: ദീപാവലിയോടെ കുംഭം രാശിക്കാർക്ക് അവരുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് അവസാനവും നല്ല സമയത്തിൻ്റെ തുടക്കവും ഉണ്ടായേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് പുതിയ എന്തെങ്കിലും ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം.
advertisement
7/7
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും അടിസ്ഥാനത്തിലാണ്. ന്യൂസ് 18 ഇത് സ്ഥിരീകരിക്കുന്നില്ല.)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Diwali 2024|ശനിയുടെ ചലനമനുസരിച്ച് ദീപാവലിയോടെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സർവൈശ്വര്യം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories