ഇന്നലെ പെൺകുട്ടിക്ക് സുഖമില്ലാത്തതിനെ തുടർന്ന് കോതമംഗലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയ പിതാവും കൂട്ടുകാരും കൂടി 17കാരനോട് ചാറ്റ് ചെയ്ത് വീടിന് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് വാടക വീട്ടിലെത്തിച്ച് മർദ്ദിക്കുകയും ചെയ്തു. ശേഷം ആൺകുട്ടിയെ വീടിന് സമീപം പുലർച്ചെ 2 മണിയോടെ കൊണ്ടാക്കുകയും ചെയ്തു.
വടികൊണ്ട് തല്ലിയെന്നും നിലത്തിട്ട് ചവിട്ടിയെന്നുമാണ് 17കാരൻ പൊലീസിന് മൊഴിനൽകിയത്. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
Summary: A complaint has been lodged alleging that a 17-year-old student was brutally assaulted by his female friend's father and his friends in Kothamangalam. The victim, a 17-year-old native of Elangavam, Varapetti, is currently hospitalized for his injuries. Kothamangalam Police have registered a case regarding the incident and have arrested four people, including the girls father.
advertisement