Weekly Love Horoscope Jan 20 to 26| ദമ്പതികള്ക്കിടയില് തര്ക്കമുണ്ടാകും; കുടുംബത്തില് നിന്ന് അകലാന് സാധ്യത: പ്രണയവാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 20 മുതല് 26 വരെയുള്ള പ്രണയവാരഫലം അറിയാം
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് മികച്ച ആഴ്ചയായിരിക്കുമിതെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. സുഹൃത്തുക്കളെ കാണാനും സാധിക്കും. പ്രണയം തുറന്ന് പറയാന്‍ അനുകൂല സമയമാണിത്.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: സൗഹൃദങ്ങളില്‍ വെല്ലുവിളി നേരിടേണ്ടി വരും. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പങ്കാളിയുമായി യാത്ര പോകാന്‍ അവസരം ലഭിക്കും. ഒരുമിച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ ആഴത്തിലാക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:നിങ്ങള്‍ക്ക് പ്രണയം തുറന്ന് പറയാന്‍ സാധിക്കും. നിങ്ങളുടെ പ്രണയം കത്തുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ അറിയിക്കും. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. നിങ്ങളുടെ പ്രണയപങ്കാളിയുടെ എല്ലാപിന്തുണയും ലഭിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുള്ളവര്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കരുത്.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ ക്ഷമയോടെ മുന്നോട്ട് പോകണം. നിങ്ങളുടെ എടുത്തുചാട്ടം അവസാനിപ്പിക്കണം. ചില നഷ്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുണ്ട്. പങ്കാളിയോട് എല്ലാകാര്യവും നിങ്ങള്‍ തുറന്ന് പറയും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകുന്ന ദിവസമാണിന്ന്. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. സുഹൃത്തുക്കള്‍ ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വഴികാട്ടിയാകും. ബന്ധങ്ങളില്‍ സന്തോഷം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ മികച്ച ആഴ്ചയായിരിക്കും ഇതെന്ന് രാശിഫലത്തില്‍ പറയുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യജീവിതത്തിലും സന്തോഷമുണ്ടാകും. ആഴ്ചയുടെ അവസാനം പങ്കാളിയോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയും. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ കാണാന്‍ നിങ്ങള്‍ യാത്ര ചെയ്യും. അവരില്‍ നിന്നും ഉപദേശങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സൗഹൃദങ്ങള്‍ക്കും പ്രണയത്തിനും തുല്യപ്രാധാന്യം നല്‍കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു സ്ത്രീയുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ അവസരം ലഭിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സൗഹൃദത്തിലും പ്രണയത്തിലും ഒരുപോലെ പ്രവര്‍ത്തിക്കും. നിങ്ങളുടെ ചില ശീലങ്ങളില്‍ മാറ്റം കൊണ്ടുവരും. നിങ്ങളുടെ പങ്കാളിയെ പ്രചോദിപ്പിക്കാന്‍ സാധിക്കും. പുതിയ ചില കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ ജാഗ്രത പാലിക്കണം. മറ്റൊരാളുടെ വാക്കുകേട്ട് പ്രവര്‍ത്തിക്കുന്നത് ഉചിതമല്ല. സുഹൃത്തുക്കളുടെ വാക്കുകളില്‍ പ്രകോപിതരാകരുത്. ക്ഷമയോടെ മുന്നോട്ടുപോകണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love Horoscope Jan 20 to 26| ദമ്പതികള്ക്കിടയില് തര്ക്കമുണ്ടാകും; കുടുംബത്തില് നിന്ന് അകലാന് സാധ്യത: പ്രണയവാരഫലം അറിയാം