TRENDING:

Weekly Love Horoscope June 30 to July 6 | അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തും; പ്രൊപ്പോസല്‍ ലഭിക്കും: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 30 മുതല്‍ ജൂലൈ ആറ് വരെയുള്ള പ്രണയവാരഫലം അറിയാം
advertisement
1/12
Weekly Love Horoscope June 30 to July 6 |അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തും;പ്രൊപ്പോസല്‍ ലഭിക്കും:പ്രണയവാരഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതത്തിന് അനുകൂലമായ സമയമായിരിക്കും. വിവാഹിതരെ സംബന്ധിച്ച് ഇത് വളരെ സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങള്‍ പരസ്പരം ധാരാളം സമയം ചെലവഴിക്കുകയും പങ്കാളിയെ നന്നായി മനസ്സിലാക്കുകയും ചെയ്യും. നിങ്ങളുടെ മക്കള്‍ക്ക് അനുയോജ്യമായ പങ്കാളിയെ അന്വേഷിക്കുന്നവര്‍ പരിശ്രമങ്ങളില്‍ വിജയിക്കും. അവിവാഹിതര്‍ക്ക് ഒരു അപ്രതീക്ഷിത പ്രണയാഭ്യര്‍ത്ഥന ലഭിച്ചേക്കാം.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് ഒരു വഴിത്തിരിവുണ്ടാകും. ഒരു തെറ്റിദ്ധാരണയും കൂടാതെ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്നത് നിങ്ങളുടെ ബന്ധത്തില്‍ സ്വാധീനം ചെലുത്തും. തീരുമാനങ്ങള്‍ വേഗത്തിലെടുക്കുന്നത് നിങ്ങളെ ബാധിക്കും. ആഴ്ചയില്‍ അല്‍പം സമയം പങ്കാളിയോടൊപ്പം ചെലവഴിക്കുക. കാര്യങ്ങള്‍ സാധാരണ വേഗതയില്‍ നീങ്ങാന്‍ അനുവദിക്കുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ മറ്റുള്ളവരോട് കാരുണ്യത്തോടെ പെരുമാറണം. ശക്തമായ വികാരങ്ങള്‍ അനുഭവപ്പെടും. ഒരു പഴയസുഹൃത്തിനെയോ കാമുകനെയോ കാണാന്‍ ആഗ്രഹിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കും. പങ്കാളിയുടെ സന്തോഷം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. വീട്ടില്‍ പാചകം ചെയ്യാനും ബ്രേക്ക് എടുക്കാനും പഴയ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും നിങ്ങള്‍ക്ക് സമയം ലഭിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ ഒരു വ്യക്തിയെയും നിങ്ങളുടെ ജീവിതത്തെയും സ്‌നേഹിക്കും. നിങ്ങള്‍ ഗൗരവമേറിയ ഒരു ബന്ധം അന്വേഷിക്കുന്നില്ലെങ്കിലും നിങ്ങള്‍ക്ക് സമാനമായ കാഴ്ചപ്പാടുള്ള സുഹൃത്തുക്കളെ കണ്ടുമുട്ടും. പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കും. അത് പരമാവധി പ്രയോജനപ്പെടുത്തുക. പങ്കാളിയെ നന്നായി അറിയാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുക.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായ ഫലങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. ചിലര്‍ നിങ്ങളോട് സംശയത്തോടെയോ അസൂയയോടെയോ പെരുമാറിയേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളെക്കുറിച്ച് നിങ്ങള്‍ക്ക് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ നിര്‍ദേശം സ്വീകരിക്കാന്‍ ആരോടും കൃത്രിമം കാണിക്കുകയോ വില പേശുകയോ അരുത്. ക്ഷമയോടെ തുടരുക. നിങ്ങള്‍ക്ക് അനുയോജ്യമായ ഒരാളെ നിങ്ങള്‍ ഉടന്‍ കണ്ടെത്തും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ക്ക് വാത്സല്യവും അടുപ്പവും ആസ്വദിക്കാന്‍ കഴിയും. എതിര്‍ലിംഗത്തിലുള്ളവരുമായി ഓരോ കൂടിക്കാഴ്ചയുണ്ടാകും. ഇത് നിങ്ങള്‍ക്ക് വളരെ അര്‍ത്ഥവത്തായതും ഉപയോഗപ്രദവുമായിരിക്കും. ഇത് നിങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കും. നിങ്ങളുടെ ബന്ധങ്ങളെ വിലമതിക്കുകയും ഈ സമീപനത്തില്‍ നിന്ന് നല്ല ഫലങ്ങള്‍ നേടുകയും ചെയ്യുക.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ അയാളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. ഈ ബന്ധം വളരെക്കാലം നീണ്ടുനില്‍ക്കും. ആ വ്യക്തിയുമായി ഒരു യഥാര്‍ത്ഥ ബന്ധം കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ ആദ്യ ചുവട് വയ്ക്കണം. വിവാഹത്തെക്കുറിച്ച് ചിന്തിക്കാനും ഇത് നല്ല അവസരമാണ്.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന് ഈ ആഴ്ച അനുകൂലമാണ്. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയുമായി പങ്കുവയ്ക്കും.നിങ്ങളുടെ പങ്കാളിയുമായി ചില നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണിത്. 
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുന്നില്‍ വരുന്ന എല്ലാ പ്രണയ അഭ്യര്‍ത്ഥനകളും നിങ്ങള്‍ സ്വീകരിക്കേണ്ടതില്ല. ഈയാഴ്ച നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാശപ്പെടരുത്. നിങ്ങള്‍ക്ക് അനുയോജ്യമായ ആളെ നിങ്ങള്‍ ഉടന്‍ കണ്ടെത്തും. പങ്കാളിക്കുവേണ്ടി സജീവമായ തിരയല്‍ തുടരുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. പങ്കാളിക്കും നിങ്ങള്‍ക്കും ഇടയില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കും.നിങ്ങളുടെ ബന്ധത്തിന് വലിയ തിരിച്ചടി നല്‍കുന്ന തീരുമാനങ്ങള്‍ എടുക്കരുത്. ആശയവിനിമയ വിടവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം സജീവമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാല്‍ ബന്ധത്തില്‍നിന്ന് പിന്മാറരുത്. നേരത്തെയുണ്ടായിരുന്ന ആവേശം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുക. പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതിലൂടെ ആശ്വാസം അനുഭവപ്പെടും. യഥാര്‍ത്ഥ പ്രണയം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവിവാഹിതര്‍ക്ക് പ്രണയജീവിത്തില്‍ നിരാശ അനുഭവപ്പെടും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞയാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈയാഴ്ച പ്രണയജീവിതം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പ്രണയജീവിതം വീണ്ടും ജ്വലിക്കപ്പെടും. വിവാഹനിശ്ചയം കഴിഞ്ഞവര്‍ ചെറിയ തര്‍ക്കത്തിലേര്‍പ്പെടും. അതിനാല്‍ നിങ്ങള്‍ പരസ്പരം ഗുണനിലവാരമുള്ള സമയം ചെലവഴിക്കണം. വിവാഹമോചിതനാണെങ്കില്‍ അടുത്തുള്ള ഒരാളില്‍ നിന്ന് ഒരു വിവാഹഭ്യാര്‍ത്ഥ ലഭിച്ചേക്കാം. ഇത് വിജയിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love Horoscope June 30 to July 6 | അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തും; പ്രൊപ്പോസല്‍ ലഭിക്കും: പ്രണയവാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories