TRENDING:

Weekly Love Horoscope Jan 6 to 12 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; ദീര്‍ഘകാല സൗഹൃദം പ്രണയമായി മാറും: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി ആറ് മുതല്‍ 12 വരെയുള്ള പ്രണയവാരഫലം അറിയാം
advertisement
1/12
Weekly Love Horoscope Jan 6 to 12 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; ദീര്‍ഘകാല സൗഹൃദം പ്രണയമായി മാറും: പ്രണയവാരഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങളുടെ ജീവിതം വളരെ ആവേശകരമായിരിക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു, പ്രത്യേകിച്ചും പ്രണയത്തിന്റെ കാര്യത്തില്‍. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ അത്ഭുതകരമായ ചില കാര്യങ്ങള്‍ സംഭവിച്ചേക്കും. നിങ്ങള്‍ക്കായി അനുയോജ്യമായ പങ്കാളിയെ നിങ്ങള്‍ ഇയാഴ്ച കണ്ടത്തും. ഈ ആഴ്ച നിങ്ങള്‍ക്ക് സംശയങ്ങള്‍ക്കും ഇടനല്‍കുകയില്ല.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ദീര്‍ഘകാലമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ ആഴ്ച നിങ്ങളുടെ പങ്കാളിയെക്കുറിച്ച് വളരെയധികം ചിന്തിക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ മധുരസ്മരണകളില്‍ നിങ്ങള്‍ സ്വയം മതിമറക്കും. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. ഇത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. ഈ ആഴ്ച അവസാനം സന്തോഷകരമായ ഒരു ഒത്തുചേരല്‍ പ്രതീക്ഷിക്കുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവരെ അറിയിക്കാന്‍ ശ്രമിക്കുക. അത് അവരെ നിങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കും. സ്‌നേഹം നിങ്ങളുടെ തകര്‍ന്ന ഹൃദയത്തെ സുഖപ്പെടുത്തുകയും എല്ലാം ശരിയാക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിക്ക് ചുവന്ന റോസാപ്പൂവ് നല്‍കുന്നത് അവന്റെ അല്ലെങ്കില്‍ അവളുടെ ഹൃദയത്തില്‍ ഇടം നേടാനുള്ള ഒരു മികച്ച മാര്‍ഗമാണ്. നിങ്ങളുടെ പങ്കാളിയുമായി കുറച്ച് സമയം ചെലവഴിക്കാന്‍ അന്ന് അനുകൂലമായ ദിവസമാണ്.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ വളരെയധികം തിരക്കിലായിരിക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങളുടെ ആഴത്തിലുള്ള രഹസ്യങ്ങള്‍ പങ്കിടാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് വളരെ അടുപ്പം തോന്നും. നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ സാധ്യതയുണ്ട്. എങ്കിലും, പങ്കാളിയുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അത് ഒരു അധിക നേട്ടമായിരിക്കും. നിങ്ങളില്‍ അവിവാഹിതരായവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കും. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായി ചലവഴിക്കുന്നതിന് രസകരമായ എന്തെങ്കിലും കാര്യം ആസൂത്രണം ചെയ്യുക.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് ഈ ആഴ്ച വളരെ നല്ലതാണെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു, കാരണം നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള താല്‍പ്പര്യമുള്ള ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. താല്‍പ്പര്യങ്ങള്‍, ചിന്തകള്‍, വിശ്വാസങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഈ വ്യക്തിക്ക് നിങ്ങളുമായി വളരെയധികം സാമ്യമുണ്ട് എന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തും. ആഴ്ചയുടെ അവസാനം പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് വിവാഹാലോചന വരാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സ്‌നേഹബന്ധത്തിന് മഹത്തായ തുടക്കം കുറിക്കാന്‍ ഇത് സഹായിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി നിങ്ങളെ അഭിനന്ദിക്കുമെന്നും നിങ്ങള്‍ക്കിടയില്‍ സുഗമമായ ആശയവിനിമയം നടത്താനും ശ്രമിക്കും. അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കുന്നതിലൂടെ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നിങ്ങളുടെ കുടുംബം ഒരു പ്രധാന പങ്ക് വഹിക്കും. വൈകാരികവും ആത്മീയവുമായ തലത്തില്‍ നിങ്ങളുടെ പങ്കാളിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുക.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങളുടെ പങ്കാളിയോട് എല്ലാക്കാര്യങ്ങലും തുറന്നുപറയാന്‍ തയ്യാറാകുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. ബന്ധത്തെക്കുറിച്ചുള്ള നിങ്ങളുടെ പേടിയും സംശയങ്ങളും നിങ്ങള്‍ അറിയിക്കുകയും അവനോട്/അവളോട് കൂടുതല്‍ അടുക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളി ഒരു നല്ല കേള്‍വിക്കാരനും നിങ്ങളെ സുഖമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വാരാന്ത്യത്തില്‍ ചില അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാളാട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. വിവാഹിതരായ ആളുകള്‍ വിവാഹേതര ബന്ധത്തിനുള്ള പ്രലോഭനം എന്തുവിലകൊടുത്തും ഒഴിവാക്കണം. പ്രണയാഭ്യര്‍ത്ഥന ലഭിക്കുന്ന സ്ത്രീകള്‍ അത് സ്വീകരിക്കുമ്പോള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. എല്ലാത്തിനും നിങ്ങളുടെ പങ്കാളിയെ കുറ്റപ്പെടുത്തരുത്.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയ പങ്കാളിയെ കണ്ടുമുട്ടാന്‍ കാത്തിരിക്കുന്ന അവിവാഹിതര്‍ നിരാശപ്പെടരുത്. പ്രതീക്ഷയും സ്‌നേഹവും പ്രണയബന്ധത്തില്‍ നിലനില്‍ക്കും. പ്രണയിക്കുന്നവര്‍ പരസ്പരം സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിങ്ങള്‍ രണ്ടുപേരും പരസ്പരം ചേര്‍ന്നിരുന്ന് സംസാരിച്ച് തീരുമാനം എടുക്കും. കൂടാതെ, നിങ്ങള്‍ രണ്ടുപേരും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ മാതാപിതാക്കളോട് അക്കാര്യം അറിയിക്കുന്നതിനായി അല്‍പം കാത്തിരിക്കേണ്ടി വരും. കൗമാരക്കാര്‍ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച പ്രണയപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാശപ്പെടരുത് എന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. നിങ്ങളുടെ അനുയോജ്യമായ പങ്കാളിയെ ഉടന്‍ നിങ്ങള്‍ കണ്ടുമുട്ടും. സുഹൃത്തുക്കളോട് പോസിറ്റീവ് ആയി ഇടപഴകുകയും നല്ല സാമൂഹിക ബന്ധം ആസ്വദിക്കുകയും ചെയ്യുക. അതുവഴി നിങ്ങള്‍ക്ക് പുതിയൊരാളെ കണ്ടുമുട്ടാന്‍ കഴിയും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പങ്കാളിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേഗത്തില്‍ കണ്ടെത്തണം.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഒരാള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. നിങ്ങളില്‍ ഇപ്പോഴും അവിവാഹിതരായി തുടരുന്നവര്‍ ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. കാരണം പ്രണബന്ധത്തിലായാല്‍ തുടക്കത്തില്‍ നല്ലതാണെന്ന് തോന്നുമെങ്കിലും, അത് അധികകാലം നിലനില്‍ക്കില്ല. നിങ്ങളുടെ ബന്ധം എവിടെയും എത്തില്ലെന്ന് തോന്നിയാല്‍ നിങ്ങളില്‍ ഒരാള്‍ അത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചേക്കാം. ഇക്കാര്യത്തില്‍ നിങ്ങള്‍ വളരെ ക്ഷമയോടെയിരിക്കണം
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങളുടെ പ്രണയപങ്കാളി നിങ്ങളുടെ മനസ്സില്‍ ഇഷ്ടം നേടുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. കുറച്ചുകാലമായി പ്രണയത്തിലായിരുന്ന നിങ്ങളുടെ ബന്ധം വഷളാകുന്നതിന് മുമ്പ് പങ്കാളിയുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുക. ഇതുവരെയും പ്രണയിക്കാന്‍ കഴിയാത്തവര്‍ ദയവായി അല്‍പ്പം കൂടി കാത്തിരിക്കണം. പുതുതായി ആരെങ്കിലും വന്നേക്കാം. പക്ഷേ ഇതുവരെ പ്രണയത്തിന് സമയമായിട്ടില്ലെന്ന് കരുതണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love Horoscope Jan 6 to 12 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; ദീര്‍ഘകാല സൗഹൃദം പ്രണയമായി മാറും: പ്രണയവാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories