Yearly Horoscope 2025 | ബിസിനസില് വിജയമുണ്ടാകും; മാനസികാരോഗ്യത്തില് ശ്രദ്ധ വേണം: വര്ഷഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025ലെ വര്ഷഫലം അറിയാം
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ വര്‍ഷം ഈ രാശിക്കാരുടെ മനോവീര്യം വര്‍ധിക്കുമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. മനസ്സ് ആവേശഭരിതമായി നിലനില്‍ക്കും. അതിനാല്‍ നിങ്ങള്‍ നിരന്തരം സജീവമായി തുടരും. ഈ വര്‍ഷം വ്യാപാരികള്‍ക്ക് ഏറെക്കുറെ അനുകൂലമായ ഒന്നായിരിക്കും. സുപ്രധാനമായ പല ബിസിനസ്സ് പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ വിജയിക്കും. ബിസിനസ്സില്‍ ലാഭത്തിനുള്ള അവസരമുണ്ടാകും. സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ പുരോഗമനപരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കും. മാനസികമായ ഉയര്‍ച്ച കാത്തുസൂക്ഷിക്കുക. കോപവും മറ്റും നിയന്ത്രിക്കുക. ലോട്ടറി, ഓഹരികള്‍, വാതുവെപ്പ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ വര്‍ഷം മിതമായ ഫലപ്രാപ്തി ലഭിക്കും. എന്നാല്‍ ഈ വര്‍ഷം ഭൂമി, കെട്ടിടം മുതലായവ വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂലമായിരിക്കും. സഹോദരങ്ങളുമായുള്ള ഐക്യം ശരാശരി നിലയില്‍ ആയിരിക്കും. പ്രണയ ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകളുമായി മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ട്. എങ്കിലും ജാഗ്രത പാലിക്കുക. മക്കളുടെ ഭാഗത്തുനിന്ന് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. കുട്ടി വിദ്യാഭ്യാസ മേഖലയില്‍ മുന്നേറും. കോടതി വ്യവഹാരങ്ങളില്‍ പുരോഗതിയുണ്ടാകും. അതേസമയം, മന്ദഗതിയിലായിരിക്കും പുരോഗതി ലഭിക്കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഈ വര്‍ഷം ഈ രാശിക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കുമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. എന്നാല്‍ പുരോഗമനപരമായ സാഹചര്യങ്ങളും നിലനില്‍ക്കുമെന്നും വര്‍ഷഫലത്തില്‍ പറയുന്നു. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായ പിന്തുണ ലഭിക്കും. അതുവഴി നിങ്ങള്‍ക്ക്് പുരോഗതി കൈവരിക്കാന്‍ കഴിയും. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഭക്ഷണം കഴിക്കുുമ്പോഴും കുടിക്കുമ്പോഴും ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വര്‍ഷത്തിലെ ആദ്യ മാസങ്ങളെ അപേക്ഷിച്ച് അവസാന മാസങ്ങളില്‍ സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമാകും. അതിനുശേഷം മാത്രമേ വാങ്ങാന്‍ തീരുമാനിക്കുന്നത് ഉചിതമായി നടക്കുകയുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ഏതാണ്ട് അനുകൂലമാണ്. പഠനകാര്യത്തില്‍ കഠിനാധ്വാനം നടത്തിയാല്‍മാത്രമെ വിജയം കൈവരിക്കൂ. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. ഒപ്പം സാമൂഹിക അന്തസ്സ് വര്‍ദ്ധിക്കും. കോടതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രണയ ബന്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടായേക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചില കലഹങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകും. വ്യവസായികള്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കും. അല്‍പം കഠിനാധ്വാനത്തിലൂടെയും പോരാട്ടത്തിലൂടെയും ലാഭകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം അനുകൂലമാണ്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ വര്‍ഷം ഈ രാശിക്കാര്‍ക്ക് ഭാഗ്യം നിറഞ്ഞ വര്‍ഷമാണെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കൂടുതല്‍ മൂലധനം നിക്ഷേപിക്കാനും അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. അല്ലെങ്കില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ട് അനുഭവപ്പെടും. കഠിനാധ്വാനത്തിലൂടെ പഠനസാഹചര്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയും. പ്രണയ ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ പരസ്പര ഏകോപനം നിലനിര്‍ത്താന്‍ ശ്രമിക്കണം. വിവാഹകാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.. കുട്ടികളുടെ ഭാഗത്തുനിന്നും ചെറിയ പിരിമുറുക്കം അനുഭപ്പെടും. കുട്ടികളുമായി പല വിഷയങ്ങളിലും തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ശത്രുപക്ഷത്തുനിന്നും പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ജാഗ്രത പാലിക്കുക. ജനങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസുകാര്‍ക്ക് ഈ വര്‍ഷം സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കും. വിപണിയില്‍ വിവേകത്തോടെ പണം നിക്ഷേപിക്കുക. അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷം കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയേറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കുമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സ്വത്ത് സമ്പാദിക്കുന്നതിന് അവസരമുണ്ടാകും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വസ്തു വാങ്ങാന്‍ അവസരം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ദേഷ്യത്തിലും അമിത ഉത്സാഹത്തിലും ജോലി ചെയ്യുന്നത് ഒഴിവാക്കുക. ക്ഷമയോടെ പ്രവര്‍ത്തിക്കുക. ഭൂമി, വാഹനം, വീട് എന്നിവ വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്നെങ്കില്‍, അവര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ലഭിക്കും. രാഷ്ട്രീയക്കാര്‍ക്കും ഈ വര്‍ഷം അനുകൂലമാണ്. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അനുകൂലമാണ്. നിങ്ങള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും. യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. നാട്ടുകാരുടെ പിന്തുണ ലഭിക്കും. വലിയ ആളുകളുമായി ഏകോപനം സാധ്യമാകും. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് ചില വലിയ ജോലികളില്‍ വിജയിക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഈ വര്‍ഷം സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, ബിസിനസ്സില്‍ വലിയ ലാഭം ഉണ്ടാക്കാന്‍ കഴിയും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഗുണകരമാണെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടും. കുടുംബത്തിന്റെ പിന്തുണയും സന്തോഷവും വര്‍ദ്ധിക്കും. അടുത്ത സുഹൃത്തുക്കളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. തൊഴില്‍ മേഖലയില്‍ പ്രശ്നങ്ങള്‍ കുറയും. ജനങ്ങളുടെ പിന്തുണ തുടര്‍ന്നും ലഭിക്കും. കെട്ടിക്കിടക്കുന്ന പണം ലഭിക്കും. സാമ്പത്തിക മേഖലകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തിലെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ ഒരു വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വര്‍ഷം അതിന് അനുകൂലമായിരിക്കും. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ഒരു തീര്‍ത്ഥാടന യാത്ര ആസൂത്രണം ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം വളരെ അനുകൂലമാണ്. നിങ്ങള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യം വര്‍ധിക്കും. ഏത് മത്സര പരീക്ഷയിലും വിജയം നേടാന്‍ ഈ വര്‍ഷം നല്ലതാണ്. പ്രണയബന്ധങ്ങളില്‍ ഏകോപനം വര്‍ദ്ധിക്കുകയും ബന്ധങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. ഈ വര്‍ഷം നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര ചെയ്യാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം വളരെ അനുകൂലമാണ്. അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. ബിസിനസ്സ് കാഴ്ചപ്പാടില്‍ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. ബിസിനസ്സില്‍ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. നാട്ടുകാര്‍ക്കും ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം ലഭിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ വര്‍ഷം നിങ്ങളുടെ പുരോഗതി അല്‍പ്പം മന്ദഗതിയിലായിരിക്കുമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. എന്നാല്‍ നാട്ടുകാരുമായി ഏകോപനം നിലനിര്‍ത്തണം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടിയേക്കും. ഈ വര്‍ഷം സാധാരണപോലെ മുന്നോട്ടുപോകുമെങ്കിലും ചില സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നിറയും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ സാധ്യതയുണ്ടെങ്കിലും അമിതമായ ചെലവുകള്‍ ഒഴിവാക്കുക. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, വലിയ കുഴപ്പങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കും. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം പോരാട്ടം നിറഞ്ഞതായിരിക്കും. ആലോചിച്ച ശേഷം മാത്രം വിപണിയിലും ഓഹരി വിപണിയിലും പണം നിക്ഷേപിക്കുക. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. കോടതി സംബന്ധമായ ജോലികളില്‍ മന്ദഗതിയിലുള്ള പുരോഗതിയായിരിക്കും ഉണ്ടാകുക. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് ഒരു ബോണസ് ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മെച്ചപ്പെടും. സഹകരണം വര്‍ദ്ധിക്കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍:തുലാം രാശിക്കാര്‍ ചിന്താപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. ചില വലിയ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ചെറിയ യാത്ര നടത്താന്‍ സാധ്യതയുണ്ട്. വളരെയധികം ആലോചിച്ച ശേഷം മാത്രം ഒരാളെ വിശ്വസിക്കുക. അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുകയും സംസാരം നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. അതിലൂടെ നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയും. വസ്തുവകകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ലാഭകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ മാതാപിതാക്കളോട് വാത്സല്യം നിലനിര്‍ത്തുക. അല്ലെങ്കില്‍, എന്തെങ്കിലും കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളോ ആശയക്കുഴപ്പങ്ങളോ ഉണ്ടാകാന്‍ ഇടയുണ്ട്. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. പഠനത്തില്‍ താല്‍പര്യം കുറയും. നിങ്ങളുടെ കുട്ടികളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സാധാരണ നിലയിലായിരിക്കും. കോടതി സംബന്ധമായ കാര്യങ്ങളില്‍ ചെറിയ പിരിമുറുക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എതിരാളികളുമായി വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. സൗഹൃദമോ ശക്തമാകും. ബിസിനസ്സ് കാഴ്ചപ്പാടില്‍ ഈ വര്‍ഷം സാധാരണമായിരിക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാര്‍ക്ക് ഈ വര്‍ഷം ഏറെക്കുറെ അനുകൂലമായിരിക്കുമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. നാളുകളായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. ഈ വര്‍ഷം നിങ്ങള്‍ക്ക് ഏറെക്കുറെ പ്രയോജനകരവും പുരോഗമനപരവുമായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ കഴിയും. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കണ്ടെത്താന്‍ കഴിയും. വലിയ ലാഭത്തിന്റെ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. പ്രമുഖരുമായി സഹകരണവും സമ്പര്‍ക്കവും ഉണ്ടാകും. നീതിന്യായ രംഗത്ത് പുരോഗമനപരമായ സാഹചര്യങ്ങളുണ്ടാകും. അച്ചടക്കത്തോടെ ജീവിക്കാന്‍ അവസരമുണ്ടാകും. ഇതുമൂലം നിങ്ങള്‍ക്ക്് പുരോഗതി കൈവരിക്കാന്‍ കഴിയും. മതപരമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. തൊഴില് മേഖലയിലും അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടും. പുരോഗതിക്കുള്ള അവസരം ലഭിക്കും. ബിസിനസ്സ് വീക്ഷണകോണില്‍ ഈ വര്‍ഷം അനുകൂലമാണ്. അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. പുതിയ ബിസിനസ് തുടങ്ങുന്നതും ലാഭകരമായിരിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ വര്‍ഷം അനാവശ്യമായ ഓട്ടവും ജോലിയില്‍ കാലതാമസവും ഉണ്ടായേക്കാമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. ഇതിനകം തുടങ്ങിവെച്ച ചില ജോലികള്‍ നിലയ്ക്കുകയോ വൈകുകയോ ചെയ്യാം. നിങ്ങള്‍ക്ക് അനാവശ്യമായ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം. അപകടത്തില്‍ പരിക്കേല്‍ക്കാതെ ശ്രദ്ധിക്കുക. അനാവശ്യമായി എതിരാളികളുമായി തര്‍ക്കിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടിവരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിക്കുക. വര്‍ഷത്തിന്റെ മധ്യത്തില്‍ അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെടും. കൂടുതല്‍ തിരക്ക് അനുഭവപ്പെടും. സഹോദരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുരോഗതിയുണ്ടാകും. ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴും ശ്രദ്ധിക്കുക. ഭൂമി, വീട്, വാഹനം, ക്രയവിക്രയം എന്നിവയില്‍ ചില പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. വിവേകത്തോടെ പ്രവര്‍ത്തിക്കുക. വാഹനങ്ങളും മറ്റും ശ്രദ്ധയോടെ ഓടിക്കുക. വ്യവസായികള്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കും. ജോലിയില്‍ ലാഭകരമായ സാഹചര്യങ്ങള്‍ ഉണ്ടാകാം. ഭാവിയില്‍ ജോലിയിലും ബിസിനസ്സിലും ലാഭകരമായ സാഹചര്യങ്ങളുടെ സൂചനയുണ്ട്.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. ജോലിയില്‍ സ്ഥലംമാറ്റത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യ സംബന്ധമായി ചെറിയ പ്രശ്നങ്ങളും അലട്ടിയേക്കാം. അതിനാല്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഒരു വ്യക്തിക്ക് അവന്റെ പെരുമാറ്റത്തിലൂടെ സാമൂഹിക ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ വിജയിക്കാന്‍ കഴിയും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും വാത്സല്യവും ലഭിക്കും. പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ അല്‍പ്പം സംയമനം പാലിക്കുക. അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് മാനസികമായി ആശയക്കുഴപ്പം നേരിടേണ്ടി വന്നേക്കാം. കുട്ടികളുമായി വൈകാരികമായ ഐക്യം നിലനിര്‍ത്തുക. ദാമ്പത്യ ജീവിതത്തില്‍ ആശയപരമായ ചില വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ഭാര്യയും ഭര്‍ത്താവും വിവേകത്തോടെ പ്രവര്‍ത്തിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം സമ്മിശ്രഫലങ്ങള്‍ നിറഞ്ഞതായിരിക്കും. പഠനമേഖലയില്‍ കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം കൈവരിക്കാന്‍ കഴിയൂ. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം വിവേകത്തോടെ ബിസിനസ്സ് ചെയ്യാനും ഉള്ള സമയമാണ്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഈ വര്‍ഷം നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കവും അനാവശ്യ സമ്മര്‍ദ്ദവും നേരിടേണ്ടി വരുമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. ഭൗതിക സുഖസൗകര്യങ്ങള്‍ക്കായി അമിതമോ അനാവശ്യമോ ആയ ചിലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അഥിനാല്‍ ജാഗ്രത പാലിക്കുക. ഭൗതിക സൗകര്യങ്ങള്‍ക്കായി അമിതമായുള്ള ചെലവ് ഒഴിവാക്കുക. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ക്ഷമയോടും പരസ്പര ധാരണയോടും കൂടി പ്രവര്‍ത്തിക്കുക. വസ്തുവകകള്‍, സ്വത്തുക്കള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിലും വില്‍ക്കുന്നതിലും ജാഗ്രതയോടെ മുന്നോട്ടുപോകുക. കുട്ടികളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങളില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ അല്‍പ്പം ഉദാസീനത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നല്ലതായിരിക്കും. പഠനത്തില്‍ ഉത്സാഹം വര്‍ദ്ധിക്കും. ചില വലിയ വിജയങ്ങള്‍ നേടാനാകും. ബിസിനസ്സില്‍ ലാഭകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഭാര്യയുടെ ആരോഗ്യത്തില്‍ ചില ആശങ്കകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കുമെന്ന് വര്‍ഷഫലത്തില്‍ പറയുന്നു. വലിയ ലാഭത്തിന്റെ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. വലിയ വരുമാനം മൂലം വലിയ സാമ്പത്തിക നേട്ടത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടത്തപ്പെടും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും. നിങ്ങള്‍ പരിശ്രമം നടത്തിയാല്‍ വിദേശത്തുനിന്നും ഗുണകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ആസൂത്രിതമായി പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക പുരോഗതിക്കൊപ്പം വന്‍ ലാഭവും ഉണ്ടാക്കാന്‍ കഴിയും. സംഗീതത്തോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. സഹോദരങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിക്കും. വായ്പാ ഇടപാടുകളിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാരുടെ ബഹുമാനം വര്‍ദ്ധിക്കും. കുട്ടികളുടെ ഭാഗത്തുനിന്നും അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. എതിരാളികള്‍ പരാജയപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ആരോഗ്യവും അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. വിദ്യാഭ്യാസ രംഗത്ത് പ്രത്യേക പുരോഗതിക്ക് സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷനും മറ്റും ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്കും ഈ വര്‍ഷം അനുകൂലമായിരിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Yearly Horoscope 2025 | ബിസിനസില് വിജയമുണ്ടാകും; മാനസികാരോഗ്യത്തില് ശ്രദ്ധ വേണം: വര്ഷഫലം അറിയാം