TRENDING:

Love Horoscope July 20 | പങ്കാളിയുടെ പിന്തുണ ലഭിക്കും; പങ്കാളിയോട് തുറന്ന് ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 20ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/14
Love Horoscope July 20 | പങ്കാളിയുടെ പിന്തുണ ലഭിക്കും; പങ്കാളിയോട് തുറന്ന് ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം
ഇന്നത്തെ പ്രണയരാശിഫലം ബന്ധങ്ങളില്‍ ഊഷ്മളതയും സന്തോഷവും ഉണ്ടാകുമെന്ന സൂചന നൽകുന്നു. ഇന്നേ ദിവസം പല രാശിക്കാരിലും ആഴത്തിലുള്ള ബന്ധവും പരസ്പര ആരാധനയും അനുഭവപ്പെട്ടേക്കാം. മേടം രാശിക്കാര്‍ക്ക് പങ്കാളിയുമായി സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരു സൗഹാര്‍ദ്ദപരമായ ദിവസം ആസ്വദിക്കാന്‍ കഴിയും. ഇടവം രാശിക്കാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്താന്‍ കഴിയും. മിഥുനം രാശിക്കാര്‍ക്ക് പങ്കാളിയുടെ പിന്തുണ അനുഭവപ്പെടുകയും അവര്‍ക്ക് ലഭിക്കുന്ന നിരുപാധിക പിന്തുണയെ വിലമതിക്കുകയും ചെയ്യാം. കർക്കിടകം രാശിക്കാർക്ക് അവരുടെ പങ്കാളിയില്‍ നിന്ന് സഹായവും പിന്തുണയും ലഭിച്ചേക്കാം, ഇത് ബന്ധത്തെ ശക്തിപ്പെടുത്തും. അവര്‍ ആരാധിക്കുന്ന ഒരാളോട് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ചിങ്ങം രാശിക്കാര്‍ക്ക് പ്രചോദനം ലഭിക്കും, ഇത് നല്ല മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. കന്നി രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി ഒരു പ്രണയദിനം ആസ്വദിക്കാന്‍ കഴിയും. ഇത് ഒരുമിച്ച് പ്രത്യേക ഓര്‍മ്മകള്‍ സൃഷ്ടിക്കും.
advertisement
2/14
തുലാം രാശിക്കാര്‍ക്ക് സ്‌നേഹബന്ധങ്ങളും സന്തോഷകരമായ നിമിഷങ്ങളും അനുഭവിക്കാന്‍ കഴിയും. യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്താനുള്ള സാധ്യതയുണ്ട്. വൃശ്ചികം രാശിക്കാര്‍ക്ക് തുറന്ന ആശയവിനിമയം നടത്തി സമീപകാല പിരിമുറുക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, ഇത് ബന്ധത്തിന് പുതിയ ആഴം നല്‍കും. ധനു രാശിക്കാര്‍ക്ക് അവരുടെ ബന്ധത്തെക്കുറിച്ച് ചിന്തിച്ചേക്കാം. മകരം രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സമ്മാനങ്ങള്‍ ലഭിച്ചേക്കാം, ഇത് വാത്സല്യം വര്‍ദ്ധിപ്പിക്കും. ബുദ്ധിമുട്ടുള്ള സമയത്ത് അവരെ സഹായിച്ചുകൊണ്ട് കുംഭം രാശിക്കാര്‍ക്ക് അവരുടെ ഹൃദയത്തില്‍ അവരുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ കഴിയും. മീനം രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി അവരുടെ ആഴമേറിയ വികാരങ്ങള്‍ പങ്കിടാന്‍ കഴിയും. മൊത്തത്തില്‍, എല്ലാ രാശിക്കാര്‍ക്കും ഇത് സ്‌നേഹം, ധാരണ, വൈകാരിക ആഴം എന്നിവയാല്‍ നിറഞ്ഞ ഒരു ദിവസമാണ്.
advertisement
3/14
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പമുള്ള ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. അതില്‍ സന്തോഷം, സ്‌നേഹം, പുഞ്ചിരി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഈ ദിവസത്തിന്റെ ഊഷ്മളതയും സ്‌നേഹവും ആസ്വദിക്കുകയും നിങ്ങളുടെ ബ്ന്ധം നല്‍കുന്ന സന്തോഷത്താല്‍ ഹൃദയം നിറയുകയും ചെയ്യും. നിങ്ങളുടെ ബന്ധം കഴിയുന്നത്ര ശക്തമാണെന്ന് ഉറപ്പാക്കാന്‍ നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് എത്രമാത്രം അര്‍ത്ഥവത്താണെന്ന് മനസ്സിലാക്കി കൊടുക്കുക.
advertisement
4/14
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധം ശക്തിപ്രാപിക്കും. അതിനാല്‍ നിങ്ങള്‍ അത് പൂര്‍ണമായും ആസ്വദിക്കണം. അഹങ്കരിക്കരുത്. അത് നിങ്ങളുടെ ബന്ധം നശിപ്പിക്കും. പങ്കാളിക്ക് സനേഹം നല്‍കാനും പകരം സ്‌നേഹം നേടാനും ഈ ദിവസങ്ങള്‍ ഉപയോഗിക്കുക. അവിവാഹിതര്‍ തങ്ങളുടെ കണ്ണുകള്‍ തുറന്നിരിക്കണം. അകന്നിരിക്കുന്നവര്‍ നിങ്ങളുടെ പക്കലേക്ക് കടന്നുവരും.
advertisement
5/14
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ എത്രമാത്രം പിന്തുണയ്ക്കുന്നുണ്ടെന്ന് നിങ്ങള്‍ നന്നായി മനസ്സിലാക്കും. ഇത് നിങ്ങളുടെ ഉള്ളില്‍ ഊഷ്മളത നിറയ്ക്കും. ഈ വ്യക്തി നിങ്ങളെ നിരുപാധികം പിന്തുണയ്ക്കുന്നതായി നിങ്ങള്‍ക്ക് തോന്നും. ഒരുപക്ഷേ നിങ്ങളുടെ കുടുംബം നിങ്ങള്‍ക്ക് ഇത്രമാത്രം പിന്തുണ നല്‍കിയേക്കില്ല. ഈ ബന്ധത്തെ നിങ്ങളുടെ ജീവിതത്തില്‍ വിലമതിക്കുക. ഇത് നിങ്ങള്‍ക്ക് ചിറകുകള്‍ വിരിച്ച് 
advertisement
6/14
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ചെറിയൊരു സഹായം ആവശ്യമാണെന്ന് തോന്നും. അത് നല്‍കാന്‍ അയാള്‍ സന്തോഷിക്കുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. അവര്‍ നിങ്ങള്‍ക്കായി കാത്തിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തി നിങ്ങളെ പിന്തുണയ്ക്കാന്‍ തയ്യാറാകും. അതിനാല്‍ അവരെ ആശ്രയിക്കാന്‍ ഭയപ്പെടരുത്. ഇത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പിന്തുണ പ്രകടിപ്പിക്കും. ഇപ്പോള്‍ അതിന് അനുകൂലമായ സമയമാണ്.
advertisement
7/14
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പുറംതോടിനുള്ളില്‍ നിന്ന് പുറത്തുകടന്ന് നിങ്ങള്‍ക്ക് ഒരു പ്രണയമുണ്ടെന്ന് ആരോടെങ്കിലും പറയാനുള്ളദിവസമാണിതെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെയുള്ളില്‍ പ്രണയവികാരം വളര്‍ത്തിയെടുത്ത ഒരു സുഹൃത്തായിരിക്കാം അത്.ഇന്ന് നിങ്ങള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ നിങ്ങളുടെ പ്രണയജീവിതത്തില്‍ വളരെയദികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരും. അതിനാല്‍ ഭയപ്പെടരുത്. ഒരു വ്യക്തി നിങ്ങളുടെ വികാരങ്ങള്‍ക്ക് എതിരായി പ്രതികരിക്കാന്‍ ഉത്സുകനും സന്നദ്ധനുമായിരിക്കും.
advertisement
8/14
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രണയനിര്‍ഭരമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രണയപങ്കാളിക്കൊപ്പം ഇന്ന് ഒരു റെസ്റ്റൊറന്റില്‍ റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകുക. ഇന്ന് നിങ്ങള്‍ രണ്ടുപേരും പ്രണയവികാരങ്ങളാല്‍ നിറഞ്ഞവരായിരിക്കും. ഒരുമിച്ച് ചെലവഴിക്കുന്ന സമയം പൂര്‍ണമായും ആസ്വദിക്കുക. 
advertisement
9/14
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമൊത്തുള്ള സമയം മധുരവും സ്‌നേഹവും നിറഞ്ഞതായിരിക്കുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ നല്ല മാനസികാവസ്ഥയിലായിരിക്കും. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒരു സമ്മാനം ലഭിക്കും. പങ്കാളിയോടൊപ്പം അവധിയാഘോഷിക്കാന്‍ ഇന്ന് ഒരു മികച്ച ദിവസമാണ്. നിങ്ങളില്‍ ചിലര്‍ക്ക് ഇന്ന് ജീവിത്തിലെ ഏറ്റവും വലിയ സ്‌നേഹം കണ്ടെത്താന്‍ കഴിയും.ഇന്ന് നിങ്ങള്‍ക്ക് പ്രണയത്തിന്റെ ഭംഗി ശരിക്കും ആസ്വദിക്കാന്‍ കഴിയും. 
advertisement
10/14
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധത്തിന് പുറത്തുള്ള സ്വാധീനം മൂലം ചില പിരിമുറുക്കങ്ങള്‍ ഇന്ന് ഉണ്ടാകും. കാര്യങ്ങള്‍ സമയമെടുത്ത് സംസാരിച്ച് പരിഹരിക്കണം. അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം. പങ്കാളിയോട് നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് വ്യക്തമായി പറയുക.ഇത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം സ്വീകാര്യമായിരിക്കും. ഇത് നിങ്ങള്‍ക്കിടയില്‍ ഐക്യവും ധാരണയും വര്‍ധിപ്പിക്കും. അത് നിങ്ങളുടെ ബന്ധത്തിന് പുതിയ ആഴവും അര്‍ത്ഥവും നല്‍കും. 
advertisement
11/14
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു സ്‌നേഹബന്ധത്തിലാണെങ്കില്‍ ഇന്ന് വളരെയധികം സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പങ്കാളിയുമൊത്ത് അഭിനിവേശം പങ്കിടും. നിങ്ങള്‍ പങ്കിട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാനും നിങ്ങള്‍ പങ്കിടുന്ന ബന്ധത്തെ അഭിനന്ദിക്കാനുമുള്ള ഒരു ദിവസമാണിത്. ഇന്ന് നിങ്ങള്‍ക്ക് പരസ്പരം ചില നിമിഷങ്ങള്‍ പങ്കിടാന്‍ കഴിയും. അതില്‍ നിങ്ങള്‍ക്ക് വളരെയധികം സന്തോഷിക്കാനും പരസ്പരമുള്ള സഹവാസം ആസ്വദിക്കാനും കഴിയും. നിങ്ങളുടെ ബന്ധം ആസ്വദിക്കാനുള്ള സമയമാണിത്. 
advertisement
12/14
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അപ്രതീക്ഷിതമായ ഒരു സമ്മാനം ലഭിക്കും. ഇത് നിങ്ങളുടെ പ്രണയജീവിതം ആഴത്തിലാക്കും. പങ്കാളിയുടെ ചിന്താശേഷിയില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും മതിപ്പുളവാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ വാത്സല്യത്തിന്റെ ഊഷ്മളത അനുഭവിക്കുക. അതേ രീതിയില്‍ തന്നെ അത് തിരികെ നല്‍കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ എത്രമാത്രം കരുതുന്നുവെന്ന് നിങ്ങല്‍ തിരിച്ചറിയും.
advertisement
13/14
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ദുരിതത്തിലായ ഒരു വ്യക്തിയെ സഹായിക്കാന്‍ നിങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. അവസാനം വരെ പോരാടാന്‍ നിങ്ങള്‍ പരിശ്രമിക്കും. ഈ ദൃഢ നിശ്ചയത്തിന്റെ ഫലമായി മറ്റൊരാളുടെ ഹൃദയത്തില്‍ നിങ്ങള്‍ ഇടം നേടും.
advertisement
14/14
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ വൈകാരികമായ ദിവസമായിരിക്കുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ മുന്നില്‍ നിങ്ങളുടെ വികാരങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ മടിക്കില്ല. ദമ്പതികള്‍ പരസ്പരം പൂര്‍ണമായി മനസ്സിലാക്കുകയും ബന്ധത്തില്‍ ഐക്യം അനുഭവിക്കുകയും ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope July 20 | പങ്കാളിയുടെ പിന്തുണ ലഭിക്കും; പങ്കാളിയോട് തുറന്ന് ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories