TRENDING:

അമിതമായ മൊബൈൽ ഫോൺ ഉപയോ​ഗം ബീജത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുമോ?

Last Updated:
ഒരു ദിവസം 20 തവണയിൽ കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പുരുഷന്മാരിൽ നടത്തിയ പഠനങ്ങളിൽ ​ഗൗരവകരമായ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്
advertisement
1/5
അമിതമായ മൊബൈൽ ഫോൺ ഉപയോ​ഗം ബീജത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുമോ?
ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് വന്ധ്യത. പലപ്പോഴും നമ്മുടെ ചില തെറ്റായ ചില ജീവിതശൈലികളാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. അത്തരത്തിൽ അമിതമായ ഫോൺ ഉപയോ​ഗം വന്ധ്യതയ്ക്ക് കാരണമായേക്കാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
advertisement
2/5
അതായത് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം ദീർഘനേരം അല്ലെങ്കിൽ പതിവായുള്ള മൊബൈൽ ഫോൺ ഉപയോഗം ബീജത്തിന്റെ സാന്ദ്രത, ചലനശേഷി, പ്രവർത്തനക്ഷമത എന്നിവ കുറയ്ക്കുന്നതിലേക്ക് നയിച്ചേക്കാം എന്നാണ്.
advertisement
3/5
കാരണം മൊബൈൽ ഫോണുകൾ താഴ്ന്ന നിലയിലുള്ള റേഡിയോ ഫ്രീക്വൻസി ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷൻ (RF-EMR) പുറപ്പെടുവിക്കുന്നു. ഇത്തരം വികിരണം മനുഷ്യശരീരത്തിലെ ബീജ ഉൽപാദനത്തെയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ചില ​ഗവേഷകർ‌ നൽകുന്ന സൂചന.
advertisement
4/5
ഒരു ദിവസം 20 തവണയിൽ കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പുരുഷന്മാരിൽ ബീജസാന്ദ്രത കുറവായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗം ബീജ ചലനശേഷിയെ (ബീജത്തിന്റെ ചലനശേഷി) പ്രതികൂലമായി ബാധിച്ചേക്കാമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
advertisement
5/5
അതുപോലെ ബീജരൂപഘടനേയയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. കൂടാതെ മൊബൈൽ ഫോൺ വികിരണം ബീജ ഡിഎൻഎ വിഘടിപ്പിക്കാൻ കാരണമാകുമെന്നും ചില പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും ഇത് സംബന്ധിച്ച് ഇനിയും പഠനങ്ങൾ എത്തേണ്ടതുണ്ട്.
മലയാളം വാർത്തകൾ/Photogallery/Life/
അമിതമായ മൊബൈൽ ഫോൺ ഉപയോ​ഗം ബീജത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുമോ?
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories