വിഖ്യാത ചിത്രകാരന് താമരക്കുളത്തിലേക്ക് മടക്കം; എ. രാമചന്ദ്രന്റെ ചിതാഭസ്മം രാജസ്ഥാനിൽ നിമഞ്ജനം ചെയ്യും
- Published by:Rajesh V
- news18-malayalam
Last Updated:
രാജസ്ഥാനിലെ ഉൾനാടുകളിൽ കൂടി നടത്തിയ യാത്രകളിൽ നിന്നാണ് അദ്ദേഹം താമരക്കുളങ്ങളുടെ സൗന്ദര്യം കണ്ടെത്തുന്നതും ഇന്ത്യൻ ചിത്രകലയിൽ തന്നെ ഒരു പുതിയ വഴി വെട്ടുന്നതും
advertisement
1/5

അന്തരിച്ച വിഖ്യാത ചിത്രകാരനും ശിൽപിയുമായ എ രാമചന്ദ്രന്റെ ചിതാഭസ്മം രാജസ്ഥാനിലെ താമരക്കുളങ്ങളിൽ നിമഞ്ജനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. ഫെബ്രുവരി 15ന് രാമചന്ദ്രൻ തന്റെ കലാജീവിതത്തിൽ ഏറെ ഇഷ്ടപ്പെട്ട രാജസ്ഥാനിലെ ഉദയ്പൂരിന് സമീപമുള്ള ഏകലിഞ്ചിയിലും ഓബേശ്വറിലുള്ള താമരക്കുളങ്ങളിലാണ് ചിതാഭസ്മം നിമഞ്ജനം ചെയ്യുക. (Image: Cartoonist Sudheer/Facebook)
advertisement
2/5
കാർട്ടൂണിസ്റ്റ് സുധീറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാമചന്ദ്രന്റെ മക്കളായ രാഹുലും സുജാതയും ചേർന്ന് ചിതാഭസ്മം നിമഞ്ജനം ചെയ്യും. രാജസ്ഥാനിലെ ഉൾനാടുകളിൽ കൂടി നടത്തിയ യാത്രകളിൽ നിന്നാണ് അദ്ദേഹം താമരക്കുളങ്ങളുടെ സൗന്ദര്യം കണ്ടെത്തുന്നതും ഇന്ത്യൻ ചിത്രകലയിൽ തന്നെ ഒരു പുതിയ വഴി വെട്ടുന്നതും. (Image: Cartoonist Sudheer/Facebook)
advertisement
3/5
താൻ തന്നെ കണ്ടെത്തിയ ആ മണ്ണിലേക്ക് അദ്ദേഹം മടങ്ങുന്നു. ഈ താമരക്കുളങ്ങളുടെ പ്രചോദനം ഉൾക്കൊണ്ട് എ രാമചന്ദ്രൻ വരച്ചിട്ടുള്ള ലോട്ടസ് ചിത്രങ്ങൾ ലോകപ്രശസ്തമാണെന്നും കാർട്ടൂണിസ്റ്റ് സുധീർ പറഞ്ഞു. (Image: Cartoonist Sudheer/Facebook)
advertisement
4/5
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രാമചന്ദ്രൻ ദീർഘകാലമായി ഡൽഹിയിലായിരുന്നു താമസം. സംസ്കാരം ഡൽഹി ലോധി ഗാർഡൻ ശ്മശാനത്തിൽ കഴിഞ്ഞ ദിവസം നടന്നു. (Image: Cartoonist Sudheer/Facebook)
advertisement
5/5
താമരപ്പൊയ്കകളും ശലഭങ്ങളും നിറഞ്ഞ കടുംവർണങ്ങളിൽ പ്രകൃതിയും മനുഷ്യനും സംഗമിക്കുന്ന സർഗാനന്ദമാണ് രാമചന്ദ്രന്റെ രചനകൾ. യയാതി, താമരക്കുളം തുടങ്ങിയ ചിത്രകലാപരമ്പരകളും മഹാത്മാഗാന്ധിയെക്കുറിച്ചുള്ള രേഖാചിത്രപരമ്പരയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. (Image: Cartoonist Sudheer/Facebook)
മലയാളം വാർത്തകൾ/Photogallery/Life/
വിഖ്യാത ചിത്രകാരന് താമരക്കുളത്തിലേക്ക് മടക്കം; എ. രാമചന്ദ്രന്റെ ചിതാഭസ്മം രാജസ്ഥാനിൽ നിമഞ്ജനം ചെയ്യും