TRENDING:

Dengue Fever| ഡെങ്കിപ്പനി പടരുന്നത് എങ്ങനെ? സ്വയം എങ്ങനെ രക്ഷ നേടാം?

Last Updated:
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ കഴിഞ്ഞയാഴ്ച 1000 കേസുകൾ കടന്നു. 665 കേസുകളാണ് ഒക്ടോബറിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
advertisement
1/6
Dengue Fever| ഡെങ്കിപ്പനി പടരുന്നത് എങ്ങനെ? സ്വയം എങ്ങനെ രക്ഷ നേടാം?
മഴക്കാലം തുടങ്ങിയാൽ പടർന്നുപിടിക്കുന്ന രോഗമാണ് ഡെങ്കിപ്പനി ( Dengue Fever). കൊതുകുകള്‍ (mosquito)) പെരുകുന്ന അന്തരീക്ഷമാണ് എന്നതിനാലാണ് മഴക്കാലത്ത് തന്നെ ഡെങ്കി വ്യാപകമാകുന്നത്. 'ഈഡിസ് ഈജിപ്തി' ( Aedesaegypti ) എന്ന ഇനത്തില്‍ പെടുന്ന കൊതുകുകളാണ് പ്രധാനമായും ഡെങ്കി പരത്തുന്നത്.
advertisement
2/6
രോഗത്തിന് കാരണകാരിയായ വൈറസുകളാണെങ്കില്‍ നാല് തരത്തിലാണുള്ളത്. DENV-1, DENV-2, DENV-3, DENV-4 എന്നിങ്ങനെയാണ് വൈറസിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ നാല് തരം വൈറസ് മൂലവും ഡെങ്കി പിടിപെടാം. എന്നാല്‍ ഇക്കൂട്ടത്തില്‍ ടൈപ്പ് -2 വൈറസ് പരത്തുന്ന ഡെങ്കി ആണെങ്കില്‍ അത് കൂടുതല്‍ അപകടകാരിയായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡെങ്കിയില്‍ അധികവും ടൈപ്പ് - 2 വൈറസ് മൂലമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. Image: News18 Creative
advertisement
3/6
<strong>ലക്ഷണങ്ങള്‍:</strong> അധിക പേരിലും അത്ര ഗൗരവതരമല്ലാത്ത രീതിയിലായിരിക്കും ഡെങ്കി പിടിപെടുന്നത്. എന്നാല്‍ ഒരു വിഭാഗത്തില്‍ മാത്രം ഇത് ഗുരുതരമാകാം. അത് ടൈപ്പ്- 2 വൈറസ് മൂലമാണ് സംഭവിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സാധാരണ ഡെങ്കിപ്പനിയാണെങ്കില്‍ പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, നെഞ്ചില്‍ ചൂടുകുരു പോലെയോ തടിപ്പുകള്‍ പോലെയോ പൊങ്ങുക, തളര്‍ച്ച, ഓക്കാനം എന്നിവയെല്ലാമാണ് ലക്ഷണമായി വരാറ്.  Image: News18 Creative
advertisement
4/6
ടൈപ്പ്-2 വൈറസ് മൂലമുള്ള ഡെങ്കി ആണെങ്കില്‍ ഡെങ്കിപ്പനിക്ക് പകരം 'ഹെമറേജിക് ഫീവര്‍' വരാനാണ് സാധ്യതയേറെയുള്ളത്. ഇതില്‍ ലക്ഷണങ്ങളും മാറിവരാറുണ്ട്. പനിയടക്കമുള്ള സാധാരണ ഡെങ്കി ലക്ഷണങ്ങള്‍ക്ക് പുറമെ പുറമെ വയറുവേദന, ചർമത്തിൽ വിളർച്ച, തണുക്കുക, ഒട്ടിപ്പിടിക്കുന്ന അവസ്ഥ, മൂക്കില്‍ നിന്ന് ചെറുതായി രക്തസ്രാവം, തുടര്‍ച്ചയായ ഛര്‍ദ്ദി, വായ ഡ്രൈ ആകുന്ന അവസ്ഥ, എപ്പോഴും ദാഹം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങളും കാണാം. Image: News18 Creative
advertisement
5/6
<strong>ചികിത്സ:</strong> ഡെങ്കിപ്പനിക്ക് കൃത്യമായ ചികിത്സയില്ലെങ്കില്‍ കൂടി ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. ഡെങ്കിയുടെ വിവിധ ലക്ഷണങ്ങള്‍ക്ക് പ്രത്യേകമായാണ് ചികിത്സ നല്‍കാറ്. പനി, ശരീരവേദന, രക്താണുക്കളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ എല്ലാം പ്രത്യേകം ചികിത്സയാണ് ഡെങ്കി രോഗികള്‍ക്ക് നല്‍കിവരുന്നത്.  Image: News18 Creative
advertisement
6/6
ടൈപ്പ്-2 വൈറസ് മൂലമുള്ള ഡെങ്കിയാണെങ്കില്‍ തീര്‍ച്ചയായും സമയബന്ധിതമായ ചികിത്സ തേടിയില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായി മാറാനുള്ള സാധ്യതയുണ്ട്. Image: News18 Creative
മലയാളം വാർത്തകൾ/Photogallery/Life/
Dengue Fever| ഡെങ്കിപ്പനി പടരുന്നത് എങ്ങനെ? സ്വയം എങ്ങനെ രക്ഷ നേടാം?
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories