Navaratri | നവരാത്രി പൂജയ്ക്കായി മുന്നൂറ്റി നങ്കയും കുമാരസ്വാമിയും സരസ്വതി ദേവിയും തിരുവനന്തപുരത്തേയ്ക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ഞായറാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എഴുന്നള്ളത്ത് എത്തിച്ചേരും.
advertisement
1/8

വാദ്യഘോഷങ്ങളും വായ്കുരവയും നിറഞ്ഞു നിന്ന ഭക്തിയുടെ അന്തരീക്ഷത്തിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി പൂജയില്‍ പങ്കെടുക്കുന്നതിനായി ശുചീന്ദ്രം മുന്നൂറ്റി നങ്ക ദേവി , വേളിമല കുമാരസ്വാമി,സരസ്വതി ദേവീ ) എന്നിവരുടെ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ടു.
advertisement
2/8
രാവിലെ എട്ടിന് ഉപ്പിരിയ്ക്ക മാളികയിൽ നടന്ന ഉടവാൾ കൈമാറ്റ ചടങ്ങിൽ പൂജിച്ച ഉടവാൾ കേരള പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, കൊട്ടാരം ചാർജ് ഓഫീസർ സി.എസ്.അജിത് കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ തമിഴ്നാട് മന്ത്രി പി.വി.ശേഖർബാബുവിന് കൈമാറി.
advertisement
3/8
തുടർന്ന് ദേവസ്വം കമ്മീഷ്ണർ ജെ. കുമരഗുരുപരൻ, കന്യാകുമാരി ദേവസ്വം ജെ.സി. ജ്ഞാനശേഖർ, ജില്ലാ കലക്ടർ എം. അരവിന്ദ് എന്നിവർ ഉടവാൾ ഏറ്റുവാങ്ങി എഴുന്നള്ളതിനൊപ്പം ഉടവാളുമായി പോകുന്ന ദേവസ്വം പ്രതിനിധി സുദർശന കുമാറിനെ ഏൽപ്പിച്ചു.
advertisement
4/8
തുടർന്ന് തേവാരകെട്ട് സരസ്വതി ക്ഷേത്രത്തിലെ മൂലസ്ഥാന വിഗ്രഹം ആന പുറത്തും വേളിമലകുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക ദേവി എന്നീ ദേവഗണങ്ങളെ പല്ലക്കിലും കൊട്ടാരമുറ്റത്ത് ആനയിച്ചു. അവിടെ വച്ച് ദേവഗണങ്ങൾക്ക് സ്വീകരണവും പിടിപണം നൽകൽ ചടങ്ങും നടന്നു.
advertisement
5/8
മന്ത്രി വി.ശിവൻകുട്ടി, എം.എൽ.എ. സി.കെ. ഹരീന്ദ്രൻ, പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സുരേഷ്കുമാർ, സബ് കലക്ടർ അലർമേൽമങ്ക, ദേവസ്വം സൂപ്രണ്ട്മാരായ ആനന്ദ്, ശിവകുമാർ,മാനേജർ മോഹൻകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുത്തു .
advertisement
6/8
തുടര്‍ന്ന് നടന്ന ആചാര ചടങ്ങുകള്‍ക്കും ഗംഭീര സ്വീകരണത്തിനും ശേഷം മൂന്ന് മൂര്‍ത്തികളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നവരാത്രി പൂജയ്ക്കായി അനന്തപുരിയിലേക്ക് യാത്രയാകുന്ന സരസ്വതി ദേവിയ്ക്ക് മുന്നൂറ്റി നങ്കയും വേളിമല കുമാരസ്വാമിയും കൂട്ടുപോകുന്നു എന്നാണ് വിശ്വാസം.
advertisement
7/8
കന്യാകുമാരി എസ്.പി ഹരി കിരൺ പ്രസാദ്, തിരുവനന്തപുരം അസി.കമാന്റ് കെ.എം. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ സുരക്ഷ ഒരുക്കിയിരുന്നു. വെള്ളിയാഴ്ച സന്ധ്യ കഴിഞ്ഞ് കുഴിത്തുറയിൽ വിഗ്രഹങ്ങൾ ഇറക്കി പൂജയ്ക്കായി എത്തി ചേരും. തുടര്‍ന്ന് ശനിയാഴ്ച കളിയിക്കാവിളയിൽ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ വിഗ്രഹഘോഷയാത്രയെ സ്വീകരിക്കും.
advertisement
8/8
അന്നേ ദിവസം ഘോഷയാത്ര നെയ്യാറ്റിൻകരയിൽ വിശ്രമിക്കും. ഞായറാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എഴുന്നള്ളത്ത് എത്തിച്ചേരും. സരസ്വതി ദേവിയെ കോട്ടക്കകത്തെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാലയിലും, മുന്നൂറ്റി നങ്ക ദേവിയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്ക് ഇരുത്തും. തിങ്കളാഴ്ച മുതലാണ് നവരാത്രി പൂജ തുടങ്ങുക.
മലയാളം വാർത്തകൾ/Photogallery/Life/
Navaratri | നവരാത്രി പൂജയ്ക്കായി മുന്നൂറ്റി നങ്കയും കുമാരസ്വാമിയും സരസ്വതി ദേവിയും തിരുവനന്തപുരത്തേയ്ക്ക്