TRENDING:

Most Expensive Foods: മീൻമുട്ട മുതൽ കാട്ടുതേൻ വരെ; ലോകത്തിലെ ഏറ്റവും വിലയേറിയ 5 ഭക്ഷണങ്ങൾ

Last Updated:
ലോകത്തിലെ ഏറ്റവും വിലകൂടിയ അഞ്ച് ഭക്ഷ്യവസ്തുക്കൾ
advertisement
1/5
Most Expensive Foods: മീൻമുട്ട മുതൽ കാട്ടുതേൻ വരെ; ലോകത്തിലെ ഏറ്റവും വിലയേറിയ 5 ഭക്ഷണങ്ങൾ
1. അൽമാസ് കാവിയാർ (Almas Caviar) ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷ്യവസ്തുവായി കണക്കാക്കുന്നത് അൽമാസ് കാവിയാറിനെയാണ്. ഒരു കിലോ അൽമാസ് കാവിയാറിന് ഇന്ത്യൻ രൂപയിൽ ഏകദേശം 29 ലക്ഷം രൂപയാണ് (34,500 USD) വില. 100 വർഷത്തിലധികം ജീവിക്കുന്ന ഇറാനിയൻ ബെലുഗ സ്റ്റർജൻ മത്സ്യത്തിന്റെ അണ്ഡാശയത്തിലെ മുട്ടകളാണ് ഈ കാവിയാർ. ഇറാനടുത്തുള്ള കാസ്പിയൻ കടലിന്റെ ശുദ്ധമായ ഭാഗങ്ങളിലാണ് ഈ അപൂർവയിനം സ്റ്റർജൻ മത്സ്യം കാണപ്പെടുന്നത്.
advertisement
2/5
[caption id="attachment_753987" align="alignnone" width="1200"] 2. കുങ്കുമപ്പൂവ് (Saffron) ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ് അഥവാ കേസരം. ഇതിന്റെ തനതായ രുചിയും സുഗന്ധവും ഇന്ത്യൻ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ഗ്രാം കുങ്കുമപ്പൂവിന് ഏകദേശം 1600 രൂപയാണ് വില. അതായത് ഒരു കിലോ കുങ്കുമപ്പൂവിന് ഏകദേശം 16 ലക്ഷം രൂപ വിലവരും. കുങ്കുമപ്പൂവ് പ്രധാനമായും ഇറാനിലാണ് കൃഷി ചെയ്യുന്നത്.</dd> <dd>[/caption]
advertisement
3/5
[caption id="attachment_753986" align="alignnone" width="1200"] 3. ബ്ലൂഫിൻ ട്യൂണ (Bluefin Tuna) ഏറ്റവും വിലയേറിയ മത്സ്യയിനങ്ങളിൽ ഒന്നാണ് ബ്ലൂഫിൻ ട്യൂണ. ഈ മത്സ്യത്തിന് വംശനാശഭീഷണി നിലനിൽക്കുന്നതിനാൽ ഇതിന്റെ വില വളരെ കൂടുതലാണ്. ജപ്പാനിലെ സുഷി, സാഷിമി വിഭവങ്ങളിൽ ഇത് പ്രധാന ഘടകമാണ്. ഒരു ബ്ലൂഫിൻ ട്യൂണയ്ക്ക് 200 മുതൽ 250 കിലോ വരെ ഭാരമുണ്ടാകും. ലേലത്തിൽ ഇതിന് കോടിക്കണക്കിന് രൂപ വരെ ലഭിക്കാറുണ്ട്. ഈ വർഷം ജപ്പാനിൽ 212 കിലോ ഭാരമുള്ള ഒരു ബ്ലൂഫിൻ മത്സ്യം 2.27 കോടി രൂപയ്ക്ക് ലേലം പോയിരുന്നു.</dd> <dd>[/caption]
advertisement
4/5
4. എൽവിഷ് ഹണി (Elvish Honey) തുർക്കിയിൽ മാത്രം ലഭിക്കുന്ന ഒരു പ്രത്യേക തരം തേനാണ് എൽവിഷ് ഹണി. തുർക്കിയിലെ ആർട്‌വിൻ നഗരത്തിൽ 1,800 മീറ്റർ ആഴമുള്ള ഒരു ഗുഹയിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്. ഇത് പ്രകൃതിദത്തമായി കാട്ടുപൂക്കളുടെ പൂമ്പൊടിയിൽ നിന്ന് ശേഖരിച്ച് ഗുഹയിലെ ദ്രാവക രൂപത്തിലേക്ക് മാറ്റിയാണ് തയ്യാറാക്കുന്നത്. ഇതിന്റെ അതുല്യമായ രുചിയും ഉത്ഭവ സ്ഥാനവും കാരണം ഒരു കിലോ എൽവിഷ് ഹണിക്ക് ഏകദേശം 4.44 ലക്ഷം രൂപയാണ് വില.
advertisement
5/5
5. ഐബെറിക്കോ ഹാം (Iberico Ham) ലോകത്തിലെ ഏറ്റവും വിലകൂടിയ മാംസവിഭവങ്ങളിൽ ഒന്നാണ് കറുത്ത പന്നിയുടെ പിൻകാലിലെ ഭാഗമായ ഐബെറിക്കോ ഹാം. പോർച്ചുഗലിലും സ്പെയിനിലുമാണ് ഇത് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇത് 24 മുതൽ 36 മാസം വരെ പക്വത വരുത്തുന്നു. ഉപ്പ് ചേർത്ത് ഉണക്കിയ ശേഷം മൂന്ന് വർഷം വരെ സൂക്ഷിക്കുന്നു. ഗുണനിലവാരം അനുസരിച്ച് ഇതിന്റെ വിലയിൽ മാറ്റം വരും. എങ്കിലും ഒരു കിലോയ്ക്ക് ഏകദേശം 3.75 ലക്ഷം രൂപയോളമാണ് വില. ഇത് നേർത്ത കഷണങ്ങളാക്കിയാണ് വിളമ്പുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
Most Expensive Foods: മീൻമുട്ട മുതൽ കാട്ടുതേൻ വരെ; ലോകത്തിലെ ഏറ്റവും വിലയേറിയ 5 ഭക്ഷണങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories