TRENDING:

Toyota Glanza | അതിശയിപ്പിക്കും വില; പുത്തൻ ടൊയോട്ട ഗ്ലാൻസ ഇന്ത്യയിൽ അവതരിപ്പിച്ചു

Last Updated:
Toyota Glanza: ടൊയോട്ട അതിന്റെ ഡീലർഷിപ്പുകൾ വഴിയും വെബ്‌സൈറ്റ് വഴിയും 11,000 രൂപ ടോക്കൺ തുകയ്ക്ക് പുതിയ ഗ്ലാൻസയുടെ ബുക്കിംഗ് കഴിഞ്ഞ ആഴ്‍ച മുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.
advertisement
1/7
അതിശയിപ്പിക്കും വില; പുത്തൻ ടൊയോട്ട ഗ്ലാൻസ ഇന്ത്യയിൽ അവതരിപ്പിച്ചു
1. പുതിയ ടൊയോട്ട ഗ്ലാൻസ (2022 Toyota Glanza) ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. ഗ്ലാന്‍സയുടെ പ്രാരംഭ വില അടിസ്ഥാന E ട്രിമ്മിന് 6.39 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. ടോപ്പ്-സ്പെക്ക് S ഓട്ടോമാറ്റിക് ട്രിമ്മിന് 9.69 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ആണ് വില. ടൊയോട്ട അതിന്റെ ഡീലർഷിപ്പുകൾ വഴിയും വെബ്‌സൈറ്റ് വഴിയും 11,000 രൂപ ടോക്കൺ തുകയ്ക്ക് പുതിയ ഗ്ലാൻസയുടെ ബുക്കിംഗ് കഴിഞ്ഞ ആഴ്‍ച മുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. (image: Toyota Bharat)
advertisement
2/7
2. 2022 ടൊയോട്ട ഗ്ലാൻസ പ്രാരംഭ വിലകൾ (എക്സ്-ഷോറൂം, ഇ - 6.39 ലക്ഷം രൂപ, എസ് - 7.29 ലക്ഷം രൂപ, ജി - 8.24 ലക്ഷം രൂപ, വി - 9.19 ലക്ഷം രൂപ. ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മത്സരിക്കുന്നത് തുടരും. പുതിയ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായ് ഐ20 , ടാറ്റ ആൾട്രോസ് , ഹോണ്ട ജാസ്, വിഡബ്ല്യു പോളോ എന്നിവയായിരിക്കും വിപണയിലെ പ്രധാന എതിരാളികള്‍. (image: Toyota Bharat)
advertisement
3/7
3. പുതിയ ഗ്ലാൻസയ്ക്ക് മുൻഗാമിയെപ്പോലെ യഥാര്‍ത്ഥ മോഡലായ ബലേനോയുമായി വളരെ സാമ്യമുണ്ട്. ഇത്തവണ രണ്ട് മോഡലുകളെയും വ്യത്യസ്‍തമാക്കാൻ ടൊയോട്ട കൂടുതൽ ഗൗരവമായ ശ്രമം നടത്തി. പുതുക്കിയ ഗ്ലാൻസയ്ക്ക് പുതിയ കാംറി -എസ്‌ക്യൂ ഗ്രില്ലും സ്‌പോർട്ടിയർ ഫ്രണ്ട് ബമ്പറും ലളിതമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഗ്രാഫിക്സുള്ള പുതിയ ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നു. (image: Toyota Bharat)
advertisement
4/7
4. ലേയേർഡ് ഡാഷ്‌ബോർഡ്, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സമാനമായ സ്റ്റിയറിംഗ് വീൽ ഡിസൈൻ എന്നിവയും ലഭിക്കുന്നതിനാൽ അകത്തും പുതിയ ബലേനോയുമായി ഡിസൈനിലും ലേഔട്ടിലും സമാനതകളുണ്ട്. ക്യാബിനില്‍ ഉടനീളം കാണുന്ന കറുപ്പും ബീജ് നിറങ്ങളുമാണ് ഇന്റീരിയറിലെ വലിയ മാറ്റം. ഇത് വാഹനത്തിന് ഉയർന്ന ലുക്ക് നൽകുന്നു. (image: Toyota Bharat)
advertisement
5/7
5. ഉയർന്ന ജി, വി ട്രിമ്മുകളിൽ വന്ന പഴയ ഗ്ലാൻസയിൽ നിന്ന് വ്യത്യസ്തമായി, ബലെനോയുടെ സിഗ്മ, ഡെൽറ്റ, സെറ്റ, ആൽഫ ട്രിമ്മുകളുമായി അടുത്ത സാമ്യമുള്ള ഇ, എസ്, ജി, വി എന്നീ നാല് ട്രിം ലെവലുകളിലാണ് പുതിയ ഗ്ലാൻസ എത്തുന്നത്. ഇതുമൂലം പുതിയ ഗ്ലാൻസയ്ക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ മത്സരാധിഷ്‍ഠിത ആരംഭ വില ലഭിക്കുന്നു.  (image: Toyota Bharat)
advertisement
6/7
6. ടോപ്പ്-സ്പെക്ക് വേരിയന്റിൽ ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 360-ഡിഗ്രി ക്യാമറ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 'ടൊയോട്ട. i-Connect' കണക്റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടിൽറ്റും ടെലിസ്കോപ്പിക് അഡ്ജസ്റ്റ്മെന്റും ഉള്ള സ്റ്റിയറിംഗ്, ആറ് എയർബാഗുകൾ തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്. (image: Toyota Bharat)
advertisement
7/7
7. ഗ്ലാൻസയെ വേറിട്ട് നിർത്താൻ ടൊയോട്ട പ്രതീക്ഷിക്കുന്ന മറ്റൊരു മേഖല വാറന്റി കവറേജാണ്, ഇത് മൂന്ന് വർഷം/1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡായി അഞ്ച് വർഷം/2,20,000 കിലോമീറ്റർ വരെ നീട്ടാം. 90 എച്ച്‌പി, 113 എൻഎം, 1.2 ലിറ്റർ, നാല് സിലിണ്ടർ ഡ്യുവൽ ജെറ്റ് കെ12 എൻ പെട്രോൾ എഞ്ചിനാണ് പുതിയ ഗ്ലാൻസയ്ക്ക് കരുത്തേകുന്നത്. എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുന്നു. AMT ഗിയർബോക്‌സ് ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട അംഗം കൂടിയാണ് ഇത്.  (image: Toyota Bharat)
മലയാളം വാർത്തകൾ/Photogallery/Money/
Toyota Glanza | അതിശയിപ്പിക്കും വില; പുത്തൻ ടൊയോട്ട ഗ്ലാൻസ ഇന്ത്യയിൽ അവതരിപ്പിച്ചു
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories