Gold Price Today in Kerala | സ്വർണ്ണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
- Published by:Asha Sulfiker
- news18-malayalam
Last Updated:
പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില, ഗ്രാമിന് 4,650.
advertisement
1/5

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു, പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില, ഗ്രാമിന് 4,650. രണ്ട് ദിവസം കൊണ്ട് സ്വര്‍ണ്ണവിലയിൽ ആയിരം രൂപയോളം കുറവുണ്ടായി. കഴിഞ്ഞ ദിവസം മാത്രം രണ്ട് തവണയായി 760 രൂപയാണ് കുറഞ്ഞത്.
advertisement
2/5
ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലേക്ക് സ്വര്‍ണവിലയെത്തിയത്. മൂന്നുദിവസം തുടര്‍ച്ചയായി ആ നിലവാരത്തില്‍ തുടര്‍ന്നെങ്കിലും തുടര്‍ന്നങ്ങോട്ട് ഘട്ടംഘട്ടമായി താഴോട്ട് പതിക്കുകയായിരുന്നു. ഒന്നരമാസത്തിനിടെ പവന് 4800 രൂപയോളം കുറഞ്ഞിട്ടുണ്ട്.
advertisement
3/5
ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ്.-ചൈന ചര്‍ച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളില്‍ ദൃശ്യമായി തുടങ്ങിയതുമാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍.
advertisement
4/5
ആഗോളതലത്തില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളര്‍ വരെ കുറവുവന്നിട്ടുണ്ട്. 2000 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില ഇപ്പോള്‍ 1902.04 ഡോളര്‍ എന്ന നിലവാരത്തിലാണ്.
advertisement
5/5
അതേസമയം ദേശീയതലത്തിൽ വെള്ളിയുടെ വിലയിലും ഇടിവ് വന്നിട്ടുണ്ട്. വെള്ളി കിലോയ്ക്ക് 6400 രൂപ കുറഞ്ഞ് 60,600 രൂപയിലെത്തി നിൽക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today in Kerala | സ്വർണ്ണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു