Gold Price Today: സ്വർണവില വീണ്ടും കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7220 രൂപയും പവന് 57,760 രൂപയുമാണ്
advertisement
1/6

തിരുവനന്തപുരം: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇന്ന് ആശ്വാസവാർത്ത. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.
advertisement
2/6
സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7220 രൂപയും പവന് 57,760 രൂപയുമാണ്. ശനിയാഴ്ച. വ്യാഴാഴ്ച 1320 രൂപയുടെ കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചു.
advertisement
3/6
ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ സ്വർണവില, ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നു. ഇന്നലെ 58,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
advertisement
4/6
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവില കുറഞ്ഞത്.
advertisement
5/6
നവംബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 59,080 രൂപ. ഏഴാം തീയതി രേഖപ്പെടുത്തിയ 57,600 രൂപയാണ് ഈ മാസത്തെ കുറഞ്ഞ വില.
advertisement
6/6
ഒക്ടോബർ 16നാണ് സ്വർണ വില പവന് 57,000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58,000വും 29 ന് 59,000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: സ്വർണവില വീണ്ടും കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം