TRENDING:

Gold Price Today: റെക്കോഡ് വിലയിൽ നിലയുറപ്പിച്ച് സ്വർണം; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:
60,000 രൂപയുണ്ടെങ്കില്‍ പോലും ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാത്ത അവസ്ഥയിലാണ് ഇന്നത്തെ നിരക്ക്
advertisement
1/7
റെക്കോഡ് വിലയിൽ നിലയുറപ്പിച്ച് സ്വർണം; ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സര്‍വകാല റെക്കോഡില്‍ തുടർന്ന് സ്വർണവില. തിങ്കളാഴ്ചത്തെ അതേ വിലയില്‍ തന്നെയാണ് ഇന്നും സ്വര്‍ണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 160 രൂപ കൂടിയതോടെ സ്വര്‍ണ വില 58,400 ല്‍ എത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഈ വിലയിലേക്ക് പവന്‍ വില എത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇത് പ്രകാരം കൊടുക്കേണ്ടത് 7300 രൂപയാണ്.
advertisement
2/7
60,000 രൂപയുണ്ടെങ്കില്‍ പോലും ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാത്ത അവസ്ഥയിലാണ് ഇന്നത്തെ നിരക്ക്. സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണിത്. തുലാം മാസം പിറന്നതോടെ ഹിന്ദു കുടുംബങ്ങളില്‍ വിവാഹ തിരക്ക് ആരംഭിച്ചിട്ടുണ്ട്. ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ കൂടി ആയതിനാല്‍ സ്വര്‍ണത്തിന് ആവശ്യം വർധിക്കുന്ന സമയമാണിത്.
advertisement
3/7
സമീപകാലത്തൊന്നും സ്വര്‍ണവിലയില്‍ ആശ്വസിക്കാവുന്ന തരത്തിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ ഒന്നിന് 56,400 രൂപയായിരുന്ന സ്വര്‍ണ വിലയാണ് 20 ദിവസങ്ങള്‍ക്കിപ്പുറം 2000 രൂപ വര്‍ധിച്ചത് 58,400 ല്‍ എത്തി നിൽക്കുന്നത്.
advertisement
4/7
ഈ മാസം പിന്നിടാൻ ഇനിയും ഒരാഴ്ചയിലേറെ ഉണ്ട് എന്നതിനാല്‍ തന്നെ നിലവിലെ പ്രവണത അനുസരിച്ചാണെങ്കിൽ ഒക്ടോബറില്‍ തന്നെ പവന്‍ വില 60,000 കടന്നേക്കും എന്നാണ് കണക്കുകൂട്ടല്‍.
advertisement
5/7
ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ പവന് 56,200 എന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
advertisement
6/7
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇപ്പോള്‍ സ്വര്‍ണം വിറ്റാല്‍ ലഭിക്കാന്‍ പോകുന്നത്. പത്ത് വര്‍ഷം മുന്‍പ് 20000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അന്ന് സ്വര്‍ണം വാങ്ങിയവര്‍ ഇന്ന് വില്‍ക്കുമ്പോള്‍ 40000 ത്തോളം രൂപയാണ് ലാഭമായി മാത്രം ലഭിക്കാന്‍ പോകുന്നത്.
advertisement
7/7
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 65,000 രൂപയെങ്കിലും ചെലവാക്കേണ്ടിവരും. ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കേണ്ടി വരും. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി പണിക്കൂലി ജ്വല്ലറികള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെട്ടേക്കാം.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: റെക്കോഡ് വിലയിൽ നിലയുറപ്പിച്ച് സ്വർണം; ഇന്നത്തെ നിരക്കുകൾ അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories