TRENDING:

കാറും ഐഫോണും വാങ്ങാനല്ല; ഇന്ത്യക്കാർ ആറ് മാസത്തിനിടെ 5000 കോടി ചെലവഴിച്ചത് ഈ കാര്യത്തിന് വേണ്ടി!

Last Updated:
ജോലിയുള്ള സ്ത്രീകളാണ് ഈ ഉൽപന്നങ്ങൾ കൂടുതലായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്
advertisement
1/6
കാറും ഐഫോണും വാങ്ങാനല്ല; ഇന്ത്യക്കാർ ആറ് മാസത്തിനിടെ 5000 കോടി ചെലവഴിച്ചത് ഈ കാര്യത്തിന് വേണ്ടി!
ലോകോത്തര ബ്രാൻഡുകളുടെ ആഡംബരവസ്തുക്കൾ അതിവേഗം ഇന്ത്യൻ വിപണിയിൽ വരാറുണ്ട്. ആഡംബര കാറുകൾക്കും ഐഫോണിനുമൊക്കെ ഇന്ത്യയിൽ വലിയ ഡിമാൻഡാണുള്ളത്. ഇവയുടെയൊക്കെ ലോകത്തെ തന്നെ പ്രധാന വിപണിയായി ഇന്ത്യ വളർന്നുകഴിഞ്ഞു. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യക്കാർ 5000 കോടി ചെലവഴിച്ചത് ഐഫോണും കാറും വാങ്ങാനല്ലെന്നാണ് പുതിയ റിപ്പോർട്ട്. ലിപ്സ്റ്റിക്, നെയിൽ പോളിഷ്, ഐലൈനർ എന്നിവയുൾപ്പെടെയുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കാണ് ഇന്ത്യക്കാർ ഇത്രയേറെ പണം ചെലവഴിച്ചത്. രാജ്യത്തെ പത്ത് നഗരങ്ങളിലെ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ആറുമാസത്തിനിടെ 5000 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.
advertisement
2/6
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കായി ഉപഭോക്താക്കൾ 5,000 കോടിയിലധികം രൂപ ചെലവഴിച്ചു. ഇതിൽ 40 ശതമാനവും ഓർഡർ ചെയ്ത് വാങ്ങുന്നത് ഇ കൊമേഴ്സ് സൈറ്റുകൾ വഴിയാണ്.
advertisement
3/6
രാജ്യത്ത് ജോലിയുള്ള സ്ത്രീകളാണ് കുടുതലും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നത്. ഇവർ ഓൺലൈനിലും ഓഫ്‌ലൈനിലുമായി വാങ്ങുന്നതിനായി മറ്റുള്ളവർ ചെലവഴിക്കുന്നതിനേക്കാൾ 1.6 മടങ്ങ് അധികം പണം വിനിയോഗിച്ചു.
advertisement
4/6
"കൂടുതൽ സ്ത്രീകൾക്ക് ജോലി ലഭിക്കുന്നതോടെ, സൗന്ദര്യവർദ്ധക മേഖലയുടെ കടന്നുകയറ്റവും ഉപയോഗവും ഭാവിയിൽ കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു," കാന്തറിലെ വേൾഡ് പാനൽ ഡിവിഷൻ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ കെ രാമകൃഷ്ണൻ പറഞ്ഞു. ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾ ആഗോളതലത്തിൽ സൗന്ദര്യ പ്രവണതകളെ സ്വാധീനിക്കുന്നതിനാൽ ഏഷ്യ ഇതിനകം തന്നെ ലോകത്തിന്റെ സൗന്ദര്യ ഉൽപന്നങ്ങളുടെ സുപ്രധാന വിപണിയാണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
advertisement
5/6
ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ഇന്ത്യയിൽ ഓൺലൈൻ വിപണനവും വർദ്ധിച്ചുവരുന്ന ലഭ്യതയും സൗന്ദര്യവർദ്ധക ഉൽപന്ന വിപണയിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
6/6
കഴിഞ്ഞ ആറ് മാസത്തിനിടെ ലിപ്സ്റ്റിക്ക് പോലെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി ഉപഭോക്താക്കൾ ശരാശരി 1,214 കോടി രൂപ ചെലവഴിച്ചു. മൊത്തത്തിലുള്ള വിൽപ്പനയുടെ 38 ശതമാനവും ലിപ് ഉൽപന്നങ്ങളാണ്, തൊട്ടുപിന്നാലെ നെയിൽ പോളിഷ് ഉൽപ്പന്നങ്ങൾ- ഇതാണ് ഇന്ത്യക്കാർ ഇത്തരം ഉൽപന്നങ്ങൾ വാങ്ങുന്നതിലെ ട്രെൻഡ്.
മലയാളം വാർത്തകൾ/Photogallery/Money/
കാറും ഐഫോണും വാങ്ങാനല്ല; ഇന്ത്യക്കാർ ആറ് മാസത്തിനിടെ 5000 കോടി ചെലവഴിച്ചത് ഈ കാര്യത്തിന് വേണ്ടി!
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories