Asian Games 2023: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; നേട്ടം 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
രുദ്രാംക്ഷ് പാട്ടില്‍, ഐഷ്വാരി പ്രതാപ് സിങ് തോമര്‍, ദിവ്യാൻഷ് പൻവര്‍ എന്നിവർ ഉൾപ്പെട്ട ടീമാണ് ഇന്ത്യയ്ക്കായി ഹാങ്ചൗ ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം നേടിയത്
advertisement
1/4

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 2023ൽ സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടങിലെ ടീം ഇനമായ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങള്‍ സ്വര്‍ണം വെടിവെച്ചിട്ടത്. രുദ്രാംക്ഷ് പാട്ടില്‍, ഐഷ്വാരി പ്രതാപ് സിങ് തോമര്‍, ദിവ്യാൻഷ് പൻവര്‍ എന്നിവർ ഉൾപ്പെട്ട ടീമാണ് ഇന്ത്യയ്ക്കായി ഹാങ്ചൗ ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം നേടിയത്.
advertisement
2/4
ദക്ഷിണകൊറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. 1893 പോയിന്റാണ് ഇന്ത്യൻ ടീം നേടിയത്. ലോക റെക്കോർഡോടെയാണ് ഇന്ത്യൻ താരങ്ങള്‍ സ്വര്ണം വെടി വച്ചിട്ടത്. ഈ ഇനത്തിൽ ചൈനയ്ക്കാണ് വെങ്കല മെഡൽ ലഭിച്ചത്.
advertisement
3/4
ടീം ഇനത്തിലെ സ്വർണ നേട്ടത്തിന് പിന്നാലെ രുദ്രാംക്ഷ് പാട്ടില്‍, ഐഷ്വാരി പ്രതാപ് സിങ് തോമര്‍, ദിവ്യാൻഷ് പൻവര്‍ എന്നിവർ വ്യക്തിഗത ഇനത്തിൽ ഫൈനലിലേക്ക് യോഗ്യത നേടി. എന്നാൽ ഐഷ്വാരി പ്രതാപ് സിങ് തോമറിന്‍റെ വെങ്കല നേട്ടത്തിൽ വ്യക്തിഗത ഫൈനൽ മൽസരം പൂർത്തിയായി.
advertisement
4/4
റോവിങിലും ഇന്ത്യ ഇന്ന് മെഡൽ നേടി. പുരുഷ വിഭാഗം ടീം ഇനത്തിൽ നാല് പേരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. 6.10.81 സമയത്തിനുള്ളിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ടീം വെങ്കലം നേടിയത്. നിലവില്‍ ഒരു സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമായി ഏഴ് മെഡലുകളാണ് ഇന്ത്യയുടെ നേട്ടം.
മലയാളം വാർത്തകൾ/Photogallery/Sports/
Asian Games 2023: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; നേട്ടം 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങിൽ