David Warner | ' എനിക്ക് വളരെ വിലപ്പെട്ടതാണ് അത് ദയവായി തിരികെ നല്‍കൂ' ടെസ്റ്റ് ക്യാപ് മോഷണം പോയെന്ന് ഡേവിഡ് വാര്‍ണര്‍
- Published by:Arun krishna
- news18-malayalam
Last Updated:
തൊപ്പിക്ക് വേണ്ടി യാത്ര ചെയ്ത വിമാനക്കമ്പനിയെയും താമസിച്ച ഹോട്ടലിനെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് വാർണര്‍ പറഞ്ഞു.
advertisement
1/6

കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏറെ സങ്കടത്തിലാണ്. പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനായി സിഡ്നയിലേക്ക് യാത്ര ചെയ്യവെ തന്റെ വിലയേറിയ ഒരു വസ്തു നഷ്ടപ്പെട്ടതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ താരം പറഞ്ഞു.
advertisement
2/6
ടെസ്റ്റ് മത്സരങ്ങളില്‍ ധരിക്കുന്ന ഡേവിഡ് വാര്‍ണറുടെ ബാഗി ഗ്രീന്‍ തൊപ്പി മോഷണം പോയെന്നാണ് വാര്‍ണറുടെ പരാതി. ബാക്ക്പാക്ക് ബാഗിനുള്ളിലാണ് തൊപ്പി സൂക്ഷിച്ചിരുന്നത്. ദയവായി ഇതു കണ്ടെത്താൻ സഹായിക്കണമെന്ന് വാർണര്‍ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അഭ്യർഥിച്ചു.
advertisement
3/6
‘എനിക്ക് വളരെയധികം വിലപ്പെട്ടതാണ് അത്. അതിനെ വൈകാരികമായാണ് ഞാന്‍ കാണുന്നത്. നിങ്ങൾക്ക് എന്റെ ബാഗ് ആണ് വേണ്ടതെങ്കില്‍ പകരം തരാൻ ഒരെണ്ണം എന്റെ കയ്യിലുണ്ട്. നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.
advertisement
4/6
ക്രിക്കറ്റ് ഓസ്ട്രേലിയയേയോ അല്ലെങ്കിൽ എന്നെയോ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുക. എന്റെ ബാഗി ഗ്രീൻ തിരികെ നൽകുകയാണെങ്കിൽ ഈ ബാഗ് ഞാൻ സന്തോഷത്തോടെ നിങ്ങൾക്കു തരാം.’– ഡേവിഡ് വാർണർ പ്രതികരിച്ചു.
advertisement
5/6
തൊപ്പിക്ക് വേണ്ടി യാത്ര ചെയ്ത വിമാനക്കമ്പനിയെയും താമസിച്ച ഹോട്ടലിനെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് വാർണര്‍ പറഞ്ഞു. സിഡ്നിയിൽ കളിച്ച് ടെസ്റ്റ് കരിയർ അവസാനിപ്പിക്കണമെന്നാണ് ഡേവിഡ് വാർണറുടെ ആഗ്രഹം.
advertisement
6/6
അതേസമയം ഏകദിന ക്രിക്കറ്റിൽനിന്നും വിരമിക്കുന്നതായി വാർണർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2025 ലെ ചാംപ്യൻസ് ട്രോഫിയിൽ ടീമിന് ആവശ്യമെങ്കിൽ കളിക്കാൻ തയാറാണെന്നും വാർണർ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
David Warner | ' എനിക്ക് വളരെ വിലപ്പെട്ടതാണ് അത് ദയവായി തിരികെ നല്‍കൂ' ടെസ്റ്റ് ക്യാപ് മോഷണം പോയെന്ന് ഡേവിഡ് വാര്‍ണര്‍