TRENDING:

IND vs AUS, 2nd ODI: ഓസീസിനെ 99 റൺസിന് തകർത്തു; ഇന്ത്യയ്ക്ക് ഏകദിന പരമ്പര

Last Updated:
മഴ തടസ്സപ്പെടുത്തിയതിനെ തുടർന്ന് പുനഃക്രമീകരിച്ച വിജയലക്ഷ്യമായ 33 ഓവറിൽ 317 റൺസ് പിന്തുടർന്ന ഓസീസ് പോരാട്ടം 28.2 ഓവറിൽ 217 റൺസിൽ അവസാനിക്കുകയായിരുന്നു
advertisement
1/6
IND vs AUS, 2nd ODI: ഓസീസിനെ 99 റൺസിന് തകർത്തു; ഇന്ത്യയ്ക്ക് ഏകദിന പരമ്പര
ഇൻഡോർ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ബാറ്റർമാരുടെ കരുത്തിൽ ലക്ക് വർത്ത്- ലൂയിസ് നിയമപ്രകാരം 99 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് മുന്നിലെത്തി.
advertisement
2/6
മഴ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറിൽ 317 റൺസ് എന്നാക്കി മാറ്റി. എന്നാൽ ഓസ്ട്രേലിയയുടെ പോരാട്ടം 28.2 ഓവറിൽ 217 റൺസിൽ അവസാനിക്കുകയായിരുന്നു.
advertisement
3/6
സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ 399 എന്ന കൂറ്റൻ സ്‌കോർ പിന്തുടരുന്ന ഓസ്‌ട്രേലിയ 56/2 എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ തടസപ്പെടുത്തിയത്. ആദ്യം 9.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിൽ നിൽക്കെ ഇന്ത്യയുടെ ഇന്നിംഗ്‌സിനിടയിലും മഴ കളി തടസ്സപ്പെടുത്തിയിരുന്നു.
advertisement
4/6
തുടക്കത്തിൽ രണ്ടു വിക്കറ്റുകൾ നഷ്ടമായെങ്കിലും വാർണറും ലാബുഷെയ്നും ചേർന്ന് ഓസീസിന് 80 റൺസ് വരെ എത്തിച്ചു. എന്നാൽ ഇവർ വേർപിരിഞ്ഞതോടെ വീണ്ടും തകർച്ചയിലേക്ക് വീണു. ഇടംകൈയ്യൻ വാർണറെയും ജോഷ് ഇംഗ്ലിസിനെയും ഒരോവറിൽ മടക്കി അശ്വിനാണ് ഓസീസിനെ തകർത്തത്. ഗ്രീൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും റണ്ണൗട്ടായി, അബോട്ട് 36 പന്തിൽ 54 റൺസുമായി പൊരുതിയത് ഓസീസിന്‍റെ തോൽവിയുടെ ഭാരം കുറച്ചു. എട്ടാമത് ഇറങ്ങിയ അബോട്ട് 23 റൺസെടുത്ത ജോഷ് ഹേസിൽവുഡുമായി ഒമ്പതാം വിക്കറ്റിൽ 77 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
advertisement
5/6
നേരത്തെ, ഈ വർഷത്തെ അഞ്ചാം ഏകദിന സെഞ്ചുറിയുമായി ശുഭ്‌മാൻ ഗില്ലും മൂന്നാം സെഞ്ച്വറിയുമായി ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ വൻ സകോറിലേക്ക് നയിച്ചത്. അയ്യർ 105 റൺസും ഗിൽ 104 റൺസും നേടി. ഇവർക്കൊപ്പം കെഎൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുടെ അർദ്ധസെഞ്ച്വറികളുടെ മികവിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 399 എന്ന റെക്കോർഡ് സ്‌കോർ നേടി.
advertisement
6/6
റുതുരാജ് ഗെയ്‌ക്‌വാദിന്റെ (8) വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും ഗില്ലും (97 പന്തിൽ 104) അയ്യറും (90 പന്തിൽ 105) ചേർന്ന് 164 പന്തിൽ 200 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സൂര്യകുമാർ യാദവ് (37 പന്തിൽ 72 നോട്ടൗട്ട്), ക്യാപ്റ്റൻ കെ എൽ രാഹുൽ (38 പന്തിൽ 52) എന്നിവർ ഓസീസ് ബോളർമാരെ കശാപ്പ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Sports/
IND vs AUS, 2nd ODI: ഓസീസിനെ 99 റൺസിന് തകർത്തു; ഇന്ത്യയ്ക്ക് ഏകദിന പരമ്പര
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories