TRENDING:

വീണ്ടും യശസ്വിയുടെ ഡബിള്‍ മാജിക്; വിശാഖപട്ടണത്തിന് പിന്നാലെ രാജ്കോട്ട് ടെസ്റ്റിലും ഇരട്ട സെഞ്ചുറി

Last Updated:
നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിനുശേഷം നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
advertisement
1/6
വീണ്ടും യശസ്വിയുടെ ഡബിള്‍ മാജിക്; വിശാഖപട്ടണത്തിന് പിന്നാലെ രാജ്കോട്ട് ടെസ്റ്റിലും ഇരട്ട സെഞ്ചുറി
ഇംഗ്ലണ്ടിനെതിരായ  തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ചുറി നേടി ഇന്ത്യയുടെ യുവതാരം യശസ്വി ജയ്സ്വാള്‍. 12 സിക്‌സും 14 ഫോറും അകമ്പടി ചേര്‍ന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.
advertisement
2/6
രണ്ടാം ഇന്നിങ്സില്‍ 231 പന്തുകളില്‍ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു.
advertisement
3/6
അരങ്ങേക്കാരന്‍ സര്‍ഫ്രാസ് ഖാന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും അര്‍ധ സെഞ്ചുറി മികവും ഇന്ത്യന്‍ സ്കോറിന് മുതല്‍കൂട്ടായി. രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 557 റണ്‍സ് ആണ് വിജയലക്ഷ്യം<span style="color: #333333; font-size: 1rem;">.</span>
advertisement
4/6
നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിനുശേഷം നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
advertisement
5/6
യശസ്വി 236 പന്തില്‍ 214 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ സര്‍ഫറാസ് ഖാന്‍ 72 പന്തില്‍ 68 റണ്‍സെടുത്ത് അരങ്ങേറ്റ ടെസ്റ്റിലും തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.
advertisement
6/6
91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആദ്യ സെഷനില്‍ റണ്ണൗട്ടായപ്പോള്‍ 27 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്.
മലയാളം വാർത്തകൾ/Photogallery/Sports/
വീണ്ടും യശസ്വിയുടെ ഡബിള്‍ മാജിക്; വിശാഖപട്ടണത്തിന് പിന്നാലെ രാജ്കോട്ട് ടെസ്റ്റിലും ഇരട്ട സെഞ്ചുറി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories