TRENDING:

അന്ന് മൂന്ന് മാസം ഗർഭിണി; വിജയ് ആടിത്തകർത്ത ഗാനരംഗത്തിലെ നടി ആ രഹസ്യം പരസ്യമാക്കുമ്പോൾ

Last Updated:
നൃത്തം ചെയ്യരുത് എന്നാണ് ഡോക്‌ടർമാർ നടിക്ക് നൽകിയ നിർദേശം. എന്നിട്ടും വിജയ്‌ക്കൊപ്പം ആ ഗാനത്തിന് അവർ മിഴിവേകി
advertisement
1/8
അന്ന് മൂന്ന് മാസം ഗർഭിണി; വിജയ് ആടിത്തകർത്ത ഗാനരംഗത്തിലെ നടി ആ രഹസ്യം പരസ്യമാക്കുമ്പോൾ
പത്തൊൻപതാം വയസിൽ അജിത്കുമാറിന്റെ നായികയായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നായിക. ബെംഗളൂരു സ്വദേശിനിയായ നടി ഒരു ബ്രിഗേഡിയറുടെ മകളായാണ് ജനിച്ചത്. ശ്വേത എന്ന യഥാർത്ഥ പേരിനു പകരം, മറ്റൊരു പേരിലാണ് ഈ നടി സിനിമയിൽ വന്നത്. ബെംഗളൂരു സുന്ദരിയെങ്കിലും, തമിഴകം ഈ നടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അഭിനയിച്ച കഥാപത്രങ്ങൾ എന്നപോലെതന്നെ, അവർ ആടിത്തകർത്ത ഡാൻസ് നമ്പറുകളും സൂപ്പർഹിറ്റായി മാറി. 1990കളുടെ അവസാനവും, 2000ങ്ങളുടെ തുടക്കത്തിലും സജീവമായി നിന്ന നടിയാണ് അവർ. പിൽക്കാലത്ത് ഹിറ്റായി മാറിയ ഗാനരംഗം മൂന്നു മാസം ഗർഭിണിയായിരുന്ന സമയത്താണ് അവർ അഭിനയിച്ചത്
advertisement
2/8
 നിലവിൽ അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ച നടി, താരങ്ങളുടെ ഒത്തുകൂടലുകളിലെ സ്ഥിരസാന്നിധ്യമാണ്. ശ്വേതാ കൊന്നൂർ മേനോൻ എന്ന് പറഞ്ഞാൽ അധികംപേരും അറിയില്ല എങ്കിലും, മാളവിക എന്ന പേര് പരിചയമുണ്ടാകും. സുന്ദർ സി. സംവിധാനം ചെയ്ത 'ഉന്നൈ തേടി'യാണ് ശ്വേതയുടെ ആദ്യ ചിത്രം. അജിത്കുമാർ, സൂര്യ, വിജയ് തുടങ്ങിയ നായകന്മാരുടെ ഒപ്പം നായികയാവാൻ അവർക്ക് അവസരം ഉണ്ടായി. കമൽ ഹാസനൊപ്പം 'വസൂൽ രാജ എം.ബി.ബി.എസ്.' ചിത്രത്തിലും അവർക്ക് വേഷമിടാൻ അവസരം ലഭിച്ചു (തുടർന്ന് വായിക്കുക)
advertisement
3/8
 ചേരൻ സംവിധാനം ചെയ്ത 'വെട്രിക്കൊടി കട്ട്' എന്ന സിനിമയിലെ 'കറുപ്പ് താൻ എനക്ക് പുടിച്ച കളറ്' ഹിറ്റ് ചാർട്ടുകൾ ഇളക്കിമറിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മാളവിക എന്ന പേരിൽ ശ്വേത നിറഞ്ഞാടി. ഈ ഭാഷകളിലെ മുൻനിര നായകന്മാരുടെ നായികയായി അവർ വേഷമിട്ടു
advertisement
4/8
 'ചന്ദ്രമുഖി', 'നാൻ അവൻ അല്ലൈ' പോലുള്ള സിനിമകളിലെ മാളവികയുടെ കഥാപാത്രങ്ങൾ ചർച്ചയായി. 1999 മുതൽ 2009 വരെ സിനിമയിൽ സജീവമായി നിന്ന മാളവിക, 2007ൽ സുമേഷ് മേനോന്റെ ഭാര്യയായി
advertisement
5/8
 വിവാഹശേഷം മാളവിക അഭിനയജീവിതത്തിന് ഒരു ചെറിയ ഇടവേള നൽകി. അതിനു ശേഷം അവർ മടങ്ങിവന്നു സൂര്യ ചിത്രം 'പേരഴകനിലൂടെ'. ചിത്രത്തിൽ മാളവികയ്ക്ക് ഒരു ഡാൻസ് നമ്പറുണ്ടായിരുന്നു. മിസ്കിന്റെ 'ചിത്തിരം പേസുതടി' എന്ന സിനിമ പിന്നാലെ എത്തി. ഇതിലെ 'വാളമീനുക്കും ഈളാങ്കു മീനുക്കും കല്യാണം' എന്ന ഗാനം സൂപ്പർഹിറ്റ്. ഈ പ്രകടനം മാളവികയ്ക്ക് നിരവധി നൃത്ത അവസരങ്ങൾ നൽകി
advertisement
6/8
 വിജയ് ചിത്രത്തിൽ നൃത്തം ചെയ്യാൻ കിട്ടിയ അവസരത്തെ കുറിച്ച് മാളവികയ്ക്ക് പറയാൻ ചില കാര്യങ്ങളുണ്ടായിരുന്നു. 'കുരുവി' എന്ന തമിഴ് ചിത്രത്തിൽ 'ദണ്ടന തർണ...' എന്ന ഗാനരംഗം ഷൂട്ട് ചെയ്യുന്ന സമയം മാളവിക ഗർഭിണിയായിരുന്നു. നൃത്തം ചെയ്യരുത് എന്നാണ് ഡോക്‌ടർമാർ മാളവികയ്ക്ക് നൽകിയ നിർദേശം. ഷൂട്ടിംഗ് ഏറ്റുപോയാൽ മറ്റൊന്നും ചെയ്യാനും സാധ്യമല്ല. ഇന്നും ആ ഡാൻസ് വീഡിയോ എടുത്താൽ അതിൽ നൃത്തം ചെയ്യുന്ന മാളവികയെ കാണാൻ കഴിയും
advertisement
7/8
 നൃത്തം ചെയ്തുവെങ്കിലും, അതിലെ സ്റ്റെപ്പുകൾ നടി വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്തതായി കാണാം. ശാരീരികമായി ഏറെ അധ്വാനം വേണ്ടിവന്ന സീനുകളിൽ ഏറിയപങ്കും നടൻ വിജയ് ആയിരുന്നു നിറഞ്ഞാടിയത്. ആയാസം കുറഞ്ഞ ഭാഗങ്ങൾ മാത്രമേ മാളവികയ്ക്കും ടീമിനും ഉണ്ടായിരുന്നുള്ളൂ. ഗർഭിണിയാതിനാൽ, സിനിമയിൽ അഭിനയിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു എന്ന് മാളവിക
advertisement
8/8
 ഇന്ന് മാളവികയും ഭർത്താവു സുരേഷും രണ്ടു മക്കളുടെ മാതാപിതാക്കളാണ്. മകൻ ആരവ്, മകൾ ആന്യ. രണ്ടുപേരും വളർന്നു. ഇവരുടെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. മാളവികയ്ക്ക് ഇത്രയും വലിയ കുട്ടികളുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവരും കുറവല്ല
മലയാളം വാർത്തകൾ/Photogallery/Buzz/
അന്ന് മൂന്ന് മാസം ഗർഭിണി; വിജയ് ആടിത്തകർത്ത ഗാനരംഗത്തിലെ നടി ആ രഹസ്യം പരസ്യമാക്കുമ്പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories