TRENDING:

RCB vs PBKS: കോഹ്ലിയുടെ ക്ലാസിക്; ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ്; ബെംഗളൂരുവിന് 4 വിക്കറ്റ് ജയം

Last Updated:
IPL 2024, RCB vs PBKS : . ഈ സീസണിലെ രണ്ടാം മത്സരം കളിക്കുന്ന ബെംഗളൂരുവിന്റെ ആദ്യ ജയം ഹോം ഗ്രൗണ്ടില്‍വെച്ചുതന്നെയായി
advertisement
1/10
കോഹ്ലിയുടെ ക്ലാസിക്; ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ്; ബെംഗളൂരുവിന് 4 വിക്കറ്റ് ജയം
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ‍ഞ്ചാബ് കിങ്സിനെ തോൽപിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ്ങുമാണ് ബെംഗളൂരുവിനെ ജയം സമ്മാനിച്ചത്. സ്കോർ: പഞ്ചാബ്– 177/6, ബെംഗളൂരു– 178/6 (IPL Photo)
advertisement
2/10
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടിയായ ബെംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് വിജയിച്ചു. ഈ സീസണിലെ രണ്ടാം മത്സരം കളിക്കുന്ന ബെംഗളൂരുവിന്റെ ആദ്യ ജയം ഹോം ഗ്രൗണ്ടില്‍വെച്ചുതന്നെയായി. രണ്ടാം മത്സരം കളിക്കുന്ന പഞ്ചാബിന്റെ ആദ്യ തോല്‍വിയാണിത്.  (IPL Photo)
advertisement
3/10
വിരാട് കോഹ്ലിയുടെ (49 പന്തില്‍ 77 റണ്‍സ്) ഇന്നിങ്‌സാണ് ബെംഗളൂരുവിന്റെ ജയത്തിൽ നിര്‍ണായകമായത്. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും (10 പന്തില്‍ 28) മഹിപാല്‍ ലാംററും (എട്ട് പന്തില്‍ 17) ചേര്‍ന്ന് ബെംഗളൂരുവിന് വിജയം ഉറപ്പിക്കുകയായിരുന്നു. (IPL Photo)
advertisement
4/10
മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ബെംഗളൂരു നിരയില്‍ ആദ്യം പുറത്തായത്. മൂന്ന് റണ്‍സാണ് സമ്പാദ്യം. കഗിസോ റബാദയുടെ പന്തില്‍ സാം കറന്‍ ക്യാച്ച് ചെയ്യുകയായിരുന്നു. (IPL Photo)
advertisement
5/10
മൂന്നു റൺസുമായി കാമറൂണ്‍ ഗ്രീന്‍ പിന്നാലെ മടങ്ങി. പിന്നീട് രജത് പാട്ടിദറും കോഹ്ലിയും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 18 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത് പാട്ടിദര്‍ ഹര്‍പ്രീത് ബ്രാറിന് വിക്കറ്റ് നൽകി മടങ്ങി. (IPL Photo)
advertisement
6/10
മൂന്ന് റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും 11 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തും പുറത്താകുമ്പോഴും മറുവശത്ത് ബെംഗളുരുവിന് പ്രതീക്ഷിക്കാൻ വിരാട് കോഹ്ലി നിലയുറപ്പിച്ചിരുന്നു.  (IPL Photo)
advertisement
7/10
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 16ാംഓവറിലെ അവസാനത്തെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച് നല്‍കി കോഹ്ലി മടങ്ങിയതോടെ വിജയപ്രതീക്ഷക്ക് തിരിച്ചടിയായി. എന്നാൽ മഹിപാല്‍ ലാംററും ദിനേഷ് കാര്‍ത്തിക്കും നടത്തിയ വെടിക്കെട്ട് ബെംഗളൂരുവിനെ കൈപിടിച്ചുയർത്തി (IPL Photo)
advertisement
8/10
പഞ്ചാബിനുവേണ്ടി കഗിസോ റബാദ, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ രണ്ടും സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോം വിക്കറ്റും നേടി. നേരത്തേ 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിനായി കൂടുതല്‍ റണ്‍സ് നേടിയത്. പഞ്ചാബിന്റെ തുടക്കം കരുതലോടെയായിരുന്നു. പവര്‍ പ്ലേയില്‍ 40 റണ്‍സേ നേടാന്‍ സാധിച്ചുള്ളൂ.  (IPL Photo)
advertisement
9/10
മൂന്നാം ഓവറില്‍ ജോണി ബെയര്‍ സ്‌റ്റോയാണ് ആദ്യം മടങ്ങിയത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പിന്നാലെ ധവാനും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 17 പന്തില്‍ 25 റണ്‍സുമായി പ്രഭ്‌സിമ്രാനും 13 പന്തില്‍ 17 റണ്‍സുമായി ലാം ലിവിങ്സ്റ്റണും മടങ്ങി. തൊട്ടുപിന്നാലെ ശിഖര്‍ ധവാനും പുറത്തായി. ഒരു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെയാണ് ധവാന്റെ സ്‌കോര്‍. (IPL Photo)
advertisement
10/10
സാം കറന്‍ (17 പന്തില്‍ 23), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ (20 പന്തില്‍ 27), ഹര്‍പ്രീത് ബ്രാര്‍ (പൂജ്യം) എന്നിവരും പിന്നാലെപുറത്തായി. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ ശശാങ്ക് സിങ് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ നേടിയ 17 റണ്‍സാണ് ടീമിനെ 175 കടത്തിയത്. ശശാങ്ക് എട്ട് പന്തില്‍ 21 റണ്‍സ് നേടി പുറത്താവാതെ നിന്നു. ബെംഗളൂരുവിനായി സിറാജും മാക്സ്വെല്ലും രണ്ട് വിക്കറ്റ് നേടി. യഷ് ദയാലിനും അല്‍സാരി ജോസഫിനുമാണ് ശേഷിച്ച വിക്കറ്റുകള്‍. (IPL Photo)
മലയാളം വാർത്തകൾ/Photogallery/Sports/
RCB vs PBKS: കോഹ്ലിയുടെ ക്ലാസിക്; ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ്; ബെംഗളൂരുവിന് 4 വിക്കറ്റ് ജയം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories