IPL 2023 | 717 ദിവസത്തിന് ശേഷമുള്ള മടങ്ങിവരവില്‍ കളിയിലെ താരമായി ഇഷാന്ത് ശര്‍മ്മ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ നാലു ഓവറുകളിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകളാണ് ഇഷാന്ത് ശർമ വീഴ്ത്തിയത്.
advertisement
1/7

717 ദിവസങ്ങൾക്ക് ശേഷം ശേഷമുള്ള മടങ്ങിവരവില്‍ ഗംഭീര പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ് താരം വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ നാലു ഓവറുകളിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകളാണ് ഇഷാന്ത് ശർമ വീഴ്ത്തിയത്.
advertisement
2/7
കെകെആര്‍ നായകന്‍ നിതീഷ് റാണയും വെടിക്കെട്ട് താരം സുനില്‍ നരെയ്‌നുമാണ് മുപ്പത്തിനാലുകാരനായ ഇഷാന്ത് മടക്കിയത്. 2021ലെ ഐപിഎല്ലിലാണ് താരം അവസാനമായി കളിച്ചത്. മൂന്നു മത്സരങ്ങളിൽ മാത്രം കളിച്ച ഇഷാന്ത് ശർമ ഒരു വിക്കറ്റ് മാത്രമായിരുന്നു എടുത്തിരുന്നത്.
advertisement
3/7
ഐപിഎല്ലിൽ 93 മത്സരങ്ങളിൽ നിന്ന് 73 വിക്കറ്റ് വീഴ്ത്തിട്ടുണ്ട് ഇഷാന്ത് ശർമ. 2019ൽ ഡൽഹിക്കായി മുഴുവൻ മത്സരങ്ങളിലും കളിച്ച താരം 13 മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
advertisement
4/7
2023 സീസണിലെ ഐപിഎല്‍ ലേലത്തിൽ 50 ലക്ഷം രൂപയ്ക്കാണ് ഇഷാന്തിനെ ഡൽഹി ക്യാമ്പിലെത്തിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്ത് ശർമയാണ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് കരസ്ഥമാക്കി.
advertisement
5/7
ബൗളർമാരുടെ തകർത്തെറിഞ്ഞതോടെ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. 128 വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബാറ്റിംഗ് ശോകമൂകമായിരുന്നു. നാല് വിക്കറ്റിന്‍റെ ജയം നേടാന്‍ 19.2 ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു.
advertisement
6/7
ഐപിഎല്ലിലെ ഈ സീസണിൽ ആദ്യ ജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. തുടർച്ചയായ അഞ്ചു പരാജയങ്ങൾക്കൊടുവിലാണ് ഡൽഹി വിജയവഴിയിൽ തിരിച്ചെത്തിയത്. Photo by: Saikat Das / SPORTZPICS for IPL
advertisement
7/7
നാലാം അർധസെഞ്ചറിയുമായി തകർത്തടിച്ച ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഡൽഹിയുടെ വിജയശിൽപി.41 പന്തുകൾ നേരിട്ട വാർണർ 11 ഫോറുകൾ സഹിതം 57 റൺസെടുത്ത് പുറത്തായി. Photo by: Saikat Das / SPORTZPICS for IPL
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2023 | 717 ദിവസത്തിന് ശേഷമുള്ള മടങ്ങിവരവില്‍ കളിയിലെ താരമായി ഇഷാന്ത് ശര്‍മ്മ