TRENDING:

ICC World Cup 2023 | വിരാട് കോലിയോ മുഹമ്മദ് ഷമിയോ ? ആരാകും 2023 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ്

Last Updated:
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയത്.
advertisement
1/11
ICC World Cup 2023 | വിരാട് കോലിയോ മുഹമ്മദ് ഷമിയോ ? ആരാകും 2023 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ്
ഐസിസി ഏകദിന ലോകകപ്പ് കൊട്ടിക്കലാശത്തിന് അഹമ്മദാബാദില്‍ ആരവം ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ക്രിക്കറ്റ് ഭൂപടത്തിലെ പത്ത് രാജ്യങ്ങള്‍ തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യയും ഓസ്ട്രേലിയയും കലാശപോരിന് യോഗ്യത നേടി.
advertisement
2/11
അങ്കത്തിനിറങ്ങും മുന്‍പ് ആവനാഴിയിലെ അവസാനത്തെ അമ്പും മൂര്‍ച്ചക്കൂട്ടുന്ന തിരക്കിലാണ് ഇരുടീമുകളും. 3-ാം ഏകദിന ലോകകീരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ഇന്ത്യക്കും 6-ാം ലോകകപ്പ് സ്വപ്നം കാണുന്ന ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം മറ്റൊരു അവസ്മരീണയമായ മത്സരത്തിനാകും സാക്ഷ്യം വഹിക്കുക .
advertisement
3/11
തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഈ ലോകകപ്പില്‍ കാണികളെ വിസ്മയിപ്പിച്ച നിരവധി താരങ്ങളുണ്ട്. ബാറ്റിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കുന്ന കിങ് കോലിയും എതിരാളികളുടെ പേടിസ്വപ്നമായി മാറിയ ഇന്ത്യന്‍ ഹീറോ മുഹമ്മദ് ഷമിയുമാണ് ഇന്ത്യന്‍ നിരയിലെ സൂപ്പര്‍ സ്റ്റാറുകള്‍.
advertisement
4/11
2023 ലോകകപ്പില്‍ ടൂര്‍ണമെന്‍റിന്‍റെ താരം ആകാനുള്ള മത്സരത്തില്‍ വിരാട് കോലിയും മുഹമ്മദ് ഷമിയും തന്നെയാണ് മുന്‍നിരയിലുള്ളത് .
advertisement
5/11
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയത്. 2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും 2011-ല്‍ യുവരാജ് സിങ്ങും.
advertisement
6/11
ഈ ലോകകപ്പില്‍ സെമി ഫൈനലടക്കം 10 മത്സരങ്ങളില്‍ നിന്നായി 711 റണ്‍സെടുത്ത വിരാട് കോലി തന്നെയാണ് ബാറ്റര്‍മാരിലെ താരം. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ റണ്‍സെടുത്ത താരത്തിനുള്ള പുരസ്‌കാരം കോലി  ഉറപ്പാക്കി കഴിഞ്ഞു. 101.57 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി<span style="color: #333333; font-size: 1rem;">.</span>
advertisement
7/11
മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ് ആകാന്‍ സാധ്യതയുള്ള മറ്റൊരു താരം.  അത്ഭുതകരമായ പ്രകടനമാണ് ഷമി ലോകകപ്പില്‍ ഉടനീളം പുറത്തെടുത്തത്. വെറും 6 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് ഷമി ഇതുവരെ നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് ശരാശരിയും ഷമിയുടെ പേരിലാണ്. 
advertisement
8/11
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, ഓസീസ് താരങ്ങളായ ആദം സാംപ, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെയും മാന്‍ ഓഫ് ദി ടൂര്‍ണമെന്റിനായി പരിഗണിക്കുന്നുണ്ട്.
advertisement
9/11
10 ഇന്നിങ്സില്‍ 55 ശരാശരിയില്‍ 550 റണ്‍സാണ് രോഹിത് നേടിയിരിക്കുന്നത്. ശ്രേയസ് അയ്യരാകട്ടെ 10 ഇന്നിങ്സുകളിലായി 75.14 ശരാശരിയില്‍ 526 റണ്‍സും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മികച്ച ഇക്കണോമിയില്‍ പന്തെറിയുന്ന ബുംറ  18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
advertisement
10/11
10 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ നേടിയ ആദം സാംപയാണ് ഓസീസ് താരങ്ങളുടെ കാര്യമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത്. ഓപ്പണറും ഓസീസിന്റെ ടോപ് സ്‌കോററുമായ ഡേവിഡ് വാര്‍ണര്‍ 10 ഇന്നിങ്സില്‍ നിന്ന് 52.80 ശരാശരിയില്‍ 528 റണ്‍സ് നേടിയിട്ടുണ്ട്.
advertisement
11/11
ടൂര്‍ണമെന്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഏകതാരമായ ഗ്ലെന്‍ മാക്‌സ്വെല്‍ 8 ഇന്നിങ്സില്‍ 66.33 ശരാശരിയില്‍ 398 റണ്‍സും അഞ്ചുവിക്കറ്റും സ്വന്തമാക്കി. 
മലയാളം വാർത്തകൾ/Photogallery/Sports/
ICC World Cup 2023 | വിരാട് കോലിയോ മുഹമ്മദ് ഷമിയോ ? ആരാകും 2023 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories